search
 Forgot password?
 Register now
search

‘ന്യൂ പാളയം മാർക്കറ്റ്’ കല്ലുത്താൻ കടവിലേക്ക്: ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധവും ഉന്തും തള്ളും

Chikheang 2025-10-21 15:20:55 views 1283
  



കോഴിക്കോട്∙ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തുന്ന പ്രകടനങ്ങൾ സംഘർഷത്തിലേക്ക്. പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. പാളയം മാർക്കറ്റ് മാറ്റുന്നതിനെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്.  
LIVE UPDATES

SHOW MORE


മാർക്കറ്റ് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. ഈ സമയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്കു മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തുകയായിരുന്നു. ഇവരെ പ്രതിഷേധക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.  

  • Also Read ‘വേണേൽ പഠിച്ചാൽ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം’: വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി   


∙ ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം ഇന്ന്

അത്യാധുനിക സംവിധാനങ്ങളോടെയാണ് കല്ലുത്താൻ കടവിൽ ‘ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്’ നിർമാണം പൂർത്തിയാക്കിയിര്രുന്നത്. കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്.  

2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണു മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്. 6 ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം - പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.

  • Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം   
English Summary:
Palayam Market Kozhikode is facing conflict due to the relocation to Kalluthankadavu. The new market inauguration by Chief Minister Pinarayi Vijayan is met with protests from traders both supporting and opposing the move, leading to clashes and police intervention.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com