search
 Forgot password?
 Register now
search

‘ആക്രമിക്കപ്പെട്ടാല്‍ അഫ്ഗാനികള്‍ മാതൃരാജ്യത്തെ ധീരമായി പ്രതിരോധിക്കും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും’

LHC0088 2025-10-22 04:50:56 views 1050
  



കാബൂള്‍ ∙ ദേശീയ താൽപര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ്. താലിബാന്‍ സംഘര്‍ഷത്തിനു പിന്നില്‍ ഇന്ത്യയാണെന്ന പാക് ആരോപണം തള്ളിയാണ് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ മറുപടി. പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാന രഹിതവും യുക്തിരഹിതവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ വിദേശരാജ്യങ്ങളുമായി സ്വതന്ത്രമായിട്ടാണ് ബന്ധങ്ങള്‍ പുലര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് യാക്കൂബ് മുജാഹിദിന്റെ പ്രതികരണം.  

  • Also Read ജയിലിനുള്ളിൽ ലഹരിമരുന്ന് കേസ് പ്രതിയുടെ വർക്കൗട്ട്; കൊടും കുറ്റവാളികൾക്കൊപ്പം സെൽഫി   


‘‘ഞങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഞങ്ങളുടെ നയമല്ല. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്നു. ഞങ്ങളുടെ ദേശീയ താൽപര്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അയല്‍രാജ്യങ്ങളാണ്. ഞങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. ബന്ധം പരസ്പര ബഹുമാനത്തിലും നല്ല അയല്‍പക്ക തത്വങ്ങളിലും അധിഷ്ഠിതമായിരിക്കണം’’ – മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു.  

ആക്രമിക്കപ്പെട്ടാല്‍ അഫ്ഗാനികള്‍ തങ്ങളുടെ മാതൃരാജ്യത്തെ ധീരമായി പ്രതിരോധിക്കും. പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് തുര്‍ക്കി ഖത്തര്‍ പോലുള്ള മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു. English Summary:
Afghan Defense Minister: Ties with India to Strengthen, Homeland Will Be Defended
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com