പത്തനംതിട്ട ∙ ഇരുമുടിക്കെട്ടുമായി രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് തിരിച്ചു. സന്നിധാനത്തേയ്ക്കുള്ള യാത്രയ്ക്കായി പമ്പയിലെത്തിയ രാഷ്ട്രപതി അവിടെനിന്നു കെട്ടുനിറച്ചാണ് ശബരിമല കയറുന്നത്. പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. 11.50 ന് രാഷ്ട്രപതി സന്നിധാനത്ത് എത്തുമെന്നാണ് വിവരം.
- Also Read രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു, തള്ളിമാറ്റി; പ്രമാടത്ത് കോൺക്രീറ്റിട്ടത് ഇന്നലെ, സുരക്ഷ വീഴ്ച
രാഷ്ട്രപതി പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 മണിവരെ ഗസ്റ്റ് ഹൗസിൽ തങ്ങും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുൻപ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു. English Summary:
President Murmu\“s Sabarimala visit : The President\“s pilgrimage involved traditional rituals and heightened security measures ensuring a smooth and reverent experience. She received a warm welcome and offered prayers at the esteemed Ayyappa Swamy temple. |