deltin33 • 2025-10-23 00:51:32 • views 1233
കൂത്തുപറമ്പ് ∙ റോഡിൽ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. തലശ്ശേരി - വളവുപാറ റോഡിൽ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാസർകോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുകയാണ് വിഷ്ണു.
- Also Read സൈബർ തട്ടിപ്പിലൂടെ നേടിയത് 27 കോടി; നാട്ടിൽ ആഡംബര വീടും ഫാമുകളും, പ്രതിയെ അസമിലെത്തി പൊക്കി കേരള പൊലീസ്
പാറാലിൽ കമ്പനി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് ചാറ്റൽ മഴയിൽ തെന്നി മറിയുകയായിരുന്നു. റോഡിനു മധ്യത്തിലേക്ക് വീണ വിഷ്ണു തൊട്ടുപിന്നാലെ വന്ന ബസിനടിയിൽപ്പെടുകയായിരുന്നു. ആംബുലൻസ് എത്തിച്ച് വിഷ്ണുവിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്പിൽ നിന്നു ചെറുവാഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. English Summary:
Fatal Bike Accident: Kuthuparamba accident resulted in the tragic death of a young man after his bike skidded on the road. The accident occurred near Banglamotta curve on the Thalassery - Valavupara road when the victim fell under a bus following the skid. |
|