സിപിഎം നേതാവിനെതിരെ വീണ്ടും മകളുടെ വിഡിയോ;‘പിന്നിൽ ഗൂഢാലോചന, വൈദ്യരും യുട്യൂബറും തമ്മിലുള്ള ബന്ധം അന്വേഷിക്കണം’

deltin33 2025-10-23 01:21:03 views 870
  



കാസർകോട് ∙ വീട്ടുതടങ്കലിലാക്കി ഉപദ്രവിക്കുകയാണെന്ന പരാതി ഉന്നയിച്ച സംഗീതയെ കൗൺസലിങ് നൽകുന്നതിന് പൊലീസ് സംഘം വീട്ടിലെത്തി.  ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്ന് സംഗീത ഇന്നലെ വിഡിയോയിൽ പറഞ്ഞിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നു. എന്നാൽ വിഡിയോ പുറത്തു വന്നതിനു പിന്നാലെ സംഗീതയ്ക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്നാണ് വൈകിട്ടോടെ കൗൺസിലർ ഉൾപ്പെടെയുള്ള സംഘം എത്തിയത്.  

  • Also Read ‘ഒറ്റ നോട്ടത്തിൽ കണ്ടാൽ ക്യാംപ് ആണെന്നേ പറയൂ, അത്രയ്ക്കു പരിതാപകരമാണ് അവസ്ഥ..’: വിദ്യാർഥിനി പറയുന്നു... ദൃശ്യങ്ങൾ   


ഉദുമയിലെ സിപിഎം ഏരിയ കമ്മിറ്റി അംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് കഴിഞ്ഞ ദിവസം തന്നെ വീട്ടുതടങ്കലിൽ പീഡിപ്പിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്. ഇന്ന് വീണ്ടും ഭാസ്കരനെതിരെ സംഗീത വിഡിയോ പുറത്തുവിട്ടു. അതേസമയം അപകട ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് മകളെ ചികിത്സിച്ച വൈദ്യര്‍ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതെന്ന് പി.വി. ഭാസ്‌കരന്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.  

ഭാസ്കരന്റെ ആരോപണങ്ങൾ ഇന്നു പുറത്തുവിട്ട വീഡിയോയിൽ സംഗീത നിഷേധിച്ചു. ‘‘ലക്ഷങ്ങൾ ചെലവാക്കിയെന്ന് അച്ഛൻ പറയുന്നുണ്ട്. അതിന്റെ കണക്ക് എന്റെ കയ്യിലുണ്ട്. കാലിനെ ക്ഷതം പറ്റിയിട്ടുള്ളൂ. തലയ്ക്കും കണ്ണിനും ഒന്നും പറ്റിയിട്ടില്ല. എല്ലാത്തിന്റെ കണക്കും കയ്യിലുണ്ട്. ആ പണവും എന്റെ തന്നെയാണ്. അതും തെളിയിക്കാൻ പറ്റും. എന്നെ സാക്ഷി നിർത്തിയാണ് എല്ലാവരെയും ഫോൺ വിളിക്കുന്നത്. സഹായിച്ചതിന്റെ പേരിലാണ് വൈദ്യരെ ഉപദ്രവിക്കുന്നത്.’’ –സംഗീത പുതിയ വിഡിയോയിൽ പറയുന്നു.

  • Also Read ആശാ വർക്കർമാരുടെ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചു, മൈക്ക് പിടിച്ചെടുത്തു   


അതേസമയം  നല്ല രീതിയില്‍ മകള്‍ക്ക് ചികിത്സ നല്‍കിയെന്ന് ഭാസ്കരൻ പറഞ്ഞു. ചികിത്സയ്ക്ക് എവിടെ വേണമെങ്കിലും പോകാൻ തയാറാണ്. അരയ്ക്കു താഴെ സ്വാധീനമില്ലാത്ത മകളെ വിവാഹം കഴിക്കാമെന്ന് പറയുന്നതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സ്വത്തും പണവും കൈക്കലാക്കുകയാണ് ലക്ഷ്യം. വ്യാജ വാർത്തകൾ പുറത്തു കൊണ്ടുവന്നതിനു പിന്നിൽ യുട്യൂബറുടെ പങ്ക് അന്വേഷിക്കണം. വൈദ്യരും യൂട്യൂബറും തമ്മിലുള്ള ബന്ധവും അന്വേഷിക്കണമെന്നും ഭാസ്കരൻ ആവശ്യപ്പെട്ടു. സംഗീതയുടെ അമ്മ ടി.വി. രോഹിണി, സഹോദരന്‍ ടി.വി. സുബിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

സംഗീതയെ ബ്രെയിൻ വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇൻഷുറൻസ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുകയോ ആണ് വൈദ്യരുടെ ലക്ഷ്യമെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സംഗീതയുടെ ദൗർബല്യം മുതലെടുത്ത് ചില രഹസ്യ അജൻഡ നടപ്പിലാക്കാനാണ് വൈദ്യർ പദ്ധതി തയാറാക്കുന്നത്. ഇതിന്റെ പിന്നിലുള്ള മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. English Summary:
CPM Leader\“s Daughter Harassment: CPM Leader Daughter Controversy is currently making headlines. The daughter of a CPM leader has made allegations, sparking investigations and political debate. The situation involves accusations of confinement, conspiracy, and potential fraud, demanding a thorough examination.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324383

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.