deltin33 • 2025-10-23 07:51:06 • views 1110
ഡെറാഡൂൺ ∙ പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ ബാൻഡേജ് വച്ച് തുന്നിയതിനെ തുടർന്നുണ്ടായ അണുബാധ മൂലം യുവതി മരിച്ചെന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡെറാഡൂൺ ചീഫ് മെഡിക്കൽ ഓഫീസർ മനോജ് ശർമ്മയുടെ നേതൃത്വത്തിൽ നാലംഗ സമിതിക്കു രൂപം നൽകി. യുവതിയുടെ ഭർത്താവ് പ്രജ്ജ്വൽ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഈ വർഷം ജനുവരിയിൽ ഐ ആൻഡ് മദർ കെയർ സെൻ്ററിൽ വെച്ച് സിസേറിയൻ വഴിയാണ് ജ്യോതിപാൽ (26) മകന് ജീവൻ നൽകിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം, ജ്യോതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്ന് അതേ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ വയറുവേദനയുടെ കാരണം വിശദീകരിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് വയറ്റിൽ ബാൻഡേജ് കുടുങ്ങിയ കാര്യം തിരിച്ചറിയുന്നത്. എന്നാൽ ഗുരുതരമായ അണുബാധയെ തുടർന്ന് യുവതി മരിച്ചു. തുടർന്നാണ് പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർക്കെതിരെ യുവതിയുടെ ഭർത്താവ് പരാതി നൽകുകയായിരുന്നു. English Summary:
Dehradun C-Section Death: Inquiry Ordered After Bandage Found Stitched Inside Woman\“s Abdomen |
|