ശാന്തി നിയമനം: തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് മതിയെന്ന് ഹൈക്കോടതി

cy520520 2025-10-23 08:21:07 views 965
  



കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പാർട്ട്–ടൈം ശാന്തി നിയമനത്തിനായി ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്കർഷിച്ച നടപടി ഹൈക്കോടതി ശരിവച്ചു.  

  • Also Read വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി, സംഭവം ട്രംപ് സ്ഥലത്തുള്ളപ്പോൾ; പ്രതി അറസ്റ്റിൽ   


താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനും (ടിഡിബി) കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിനും (കെഡിആർബി) ഇല്ലെന്നു ചൂണ്ടിക്കാട്ടി അഖില കേരള തന്ത്രി സമാജം നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്ന വാദം തള്ളിയാണു നടപടി.

  • Also Read ഗാസയിൽ തുർക്കിക്ക് ക്രിയാത്മക പങ്കെന്ന് വാൻസ്; തുർക്കിസേനയെ അനുവദിക്കില്ലെന്ന് നെതന്യാഹു   


തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയാണു ചോദ്യം ചെയ്തത്. പത്താംക്ലാസും ‍‍ടിഡിബി, കെഡിആർബി എന്നിവർ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് എന്നതായിരുന്നു മാനദണ്ഡം.

പാരമ്പര്യ തന്ത്രിമാരിൽനിന്നു നേരിട്ട് പൂജ പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ അപാകത ബോർഡ് പിന്നീട് പരിഹരിച്ചു. ശാന്തി തസ്തികയിലേക്കു പരിഗണിക്കാനായി തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിന് മതിയായ വിൽകൽപിക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. എന്നാൽ ട്രാവൻവകൂർ–കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമപ്രകാരമുള്ള അധികാരമുപയോഗിച്ചു ടി‍ഡിബി കൊണ്ടുവന്ന ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നു കോടതി ചൂണ്ടിക്കാട്ടി.  

ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിക്കൽ, ഗസറ്റ് വിജ്ഞാപനം തുടങ്ങിയവ ഉൾപ്പെടെ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. കെഡിആർബിയിൽനിന്നു വിദഗ്ധ നിർദേശങ്ങൾ ലഭ്യമാക്കിയാണു പാർട്ട് ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യത നിഷ്കർഷിച്ചത്. അക്രഡിറ്റേഷൻ നൽകുന്നതിനു മുൻപ് കർശനമായ സംവിധാനവും ടിഡിബിയും കെഡിആർബിയും സ്ഥാപിച്ചിട്ടുണ്ട്.

ഈ നടപടികളിൽ ഹർജിക്കാരിലൊരാൾ പങ്കെടുത്തിട്ടുണ്ട്. കെഡിആർബി തയാറാക്കിയ പാഠ്യക്രമത്തിൽ വേദ ഗ്രന്ഥങ്ങൾ, ആചാരങ്ങൾ മതാനുഷ്ഠാനങ്ങൾ, ആരാധന രീതികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്നത് യോഗ്യരായ പണ്ഡിതരും തന്ത്രിമാരുമാണ്. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള കോഴ്സാണിത്. വിജയകരമായി പൂർത്തിയാക്കിയവർക്കു പ്രവേശനച്ചടങ്ങുണ്ട്. യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് കർശനമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനുള്ള സമിതിയിൽ പണ്ഡിതൻമാരെക്കൂടാതെ, പ്രശസ്തനായ തന്ത്രിയുമുണ്ട്. നിയമത്തിനു മുൻപ് ഇവരുടെ യോഗ്യതകൾ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.  

മനുഷ്യാവകാശങ്ങൾ,സിവിൽ അവകാശനിയമം, ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം എന്നിവ ലംഘിക്കുന്ന ആചാരങ്ങളെ ഭരണഘടനയ്ക്കു മുൻപുള്ളവയാണെങ്കിൽക്കൂടി അവയെ നിയമമായി അംഗീകരിക്കാനാവില്ല. അടിച്ചമർത്തുന്നതും പൊതുനയത്തെയോ ദേശത്തിന്റെ നിയമത്തെയോ താഴ്ത്തുന്നതോ ആയ ആചാര അനുഷ്ഠാനങ്ങൾക്കു കോടതിയുടെ അംഗീകാരവും സംരക്ഷണം നൽകാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കോടതി പറഞ്ഞത്

∙ ശാന്തിയായി നിയമിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽനിന്നോ, പാരമ്പര്യത്തിൽനിന്നോയുള്ളവർക്കു മാത്രമാണു യോഗ്യത എന്നത് അനിവാര്യമായ മതപരമായ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവ പ്രകാരമുള്ള ഉറച്ച ആവശ്യമാണെന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അതിനുള്ള വസ്തുതാപരവും നിയമപരമായ അടിസ്ഥാനമില്ല.

∙ ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധവുമില്ലാത്തവരെ ശാന്തി തസ്തികയ്ക്കു പരിഗണിക്കുന്നത് തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന വാദം നിലനിൽക്കില്ല. English Summary:
High Court: Certificate from Tantra Vidyalayas is Sufficient for Shanthi Appointments
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132935

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.