മോസ്കോ∙ 2010ൽ യുഎസിൽ നിന്നും നാടുകടത്തപ്പെട്ട റഷ്യൻ ചാരവനിത അന്ന ചാപ്മാന് പുതിയ ദൗത്യം നൽകി വ്‌ളാഡിമിർ പുട്ടിൻ ഭരണകൂടം. ചുവന്ന മുടിയുമായി ഒരിക്കൽ പാശ്ചാത്യ ലോകത്തെ റഷ്യയുടെ എതിരാളികളെ വട്ടം കറക്കിയിരുന്ന അന്ന, മോസ്കോയിൽ പുതുതായി ആരംഭിച്ച റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവിയാകും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ വിദേശ ചാര ഏജൻസിയായ എസ്‌വിആറുമായി നേരിട്ട് ബന്ധമുള്ളതാണ് മോസ്കോയിലെ ഗോർക്കി പാർക്കിന് സമീപം ആരംഭിച്ചിരിക്കുന്ന മ്യൂസിയം. റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും, നേട്ടങ്ങളും ആണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read \“മാറ്റത്തിന് റഷ്യ തയാറല്ലെങ്കിൽ, യുഎസിന്റെ ക്ഷമ നശിച്ചിരിക്കുന്നു\“: പുട്ടിനുമായുള്ള കൂടിക്കാഴ്ച തകർന്നതിന് പിന്നാലെ ട്രംപിന്റെ ശക്തമായ നടപടി
ഒരു ക്രൈം ത്രില്ലർ സിനിമ പോലെയാണ് അന്ന ചാപ്മാന്റെ ചാര ജീവിതം. ‘ബ്ലാക്ക് വിഡോ’ (കറുത്ത വിധവ) എന്ന രഹസ്യ നാമത്തിലറിയപ്പെടുന്ന അന്നയെ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലായിരുന്നു ഒരു കാലത്ത് റഷ്യ ചാരവൃത്തിക്ക് നിയോഗിച്ചിരുന്നത്. 2010 ൽ, ‘ഓപ്പറേഷൻ ഗോസ്റ്റ് സ്റ്റോറീസി’നിടെ റഷ്യൻ സ്ലീപ്പർ സെല്ലായി പ്രവർത്തിച്ചിരുന്ന അന്നയെ ന്യൂയോർക്കിൽ വച്ച് എഫ്ബിഐ അറസ്റ്റ് ചെയ്തു.
Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
അറസ്റ്റിന് പിന്നാലെ അന്നയുടെ വസതിയിൽനിന്ന് റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ ഉപയോഗിച്ച രഹസ്യ വയർലെസ് നെറ്റ്‌വർക്കുകളും ലാപ്‌ടോപ്പും എഫ്ബിഐ കണ്ടെടുത്തു. 2010 ജൂൺ 27ന് അന്നയ്ക്കു പുറമെ മറ്റ് 9 പേരും റഷ്യൻ ചാരവൃത്തി കേസിൽ അറസ്റ്റിലായി. വൈകാതെ അന്നയെ മോസ്കോയിലേക്ക് നാടുകടത്തി. പിന്നാലെ പുട്ടിന്റെ വിശ്വസ്തയായി മാറി. അലക്സ് ചാപ്മാനുമായുള്ള വിവാഹത്തിലൂടെ അന്നയ്ക്ക് ബ്രീട്ടീഷ് പൗരത്വവും ലഭിച്ചിരുന്നു.
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
MORE PREMIUM STORIES
English Summary:
Russia\“s Red-Haired \“Black Widow\“ Returns: Anna Chapman is a former Russian spy who was once arrested by the FBI. Now, she is heading a new Russian intelligence museum in Moscow, showcasing the history and achievements of Russian espionage.