തിരുവനന്തപുരം∙ ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ മൂന്നു വര്‍ഷം നീളുന്ന ശതാബ്ദി ആചരണം വര്‍ക്കല ശിവഗിരിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മഹാസമാധിയില്‍ രാഷ്ട്രപതി പ്രണാമം അര്‍പ്പിച്ചു. ഗവര്‍ണറും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹദ്‌വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവിന്റേതെന്ന് തീര്‍ഥാടക ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞു.
- Also Read ഹെലിപാഡിൽ തെരുവുനായ, നിലയ്ക്കലിൽ മൺതിട്ട ഇടിഞ്ഞുവീണു, പമ്പയിൽ മരം കടപുഴകി; കാത്തുനിന്ന് രാഷ്ട്രപതി
അദ്ദേഹത്തിന്റെ ആശയങ്ങള്‍ മതത്തിനും ജാതിക്കുമപ്പുറത്തേക്കു വ്യാപിച്ചു. വിദ്യയും സഹാനുഭൂതിയും കൊണ്ടു മാത്രമേ പ്രബുദ്ധരാകാന്‍ കഴിയൂ എന്ന സന്ദേശമാണ് ഗുരു നല്‍കിയത്. സ്വയം ശുദ്ധീകരണം, ലാളിത്യം, സാര്‍വലൗകിക സ്‌നേഹം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവച്ച സന്ദേശങ്ങള്‍. സമകാലിക സാഹചര്യത്തില്‍ ഗുരുവിന്റെ സാഹോദര്യം സമത്വം തുടങ്ങിയ ആശയങ്ങള്‍ ഏറെ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇക്കാലഘട്ടത്തില്‍ മാനവികത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഗുരുവിന്റെ വാക്കുകളെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടുപോകാമെന്നും രാഷ്ട്രപതി പറഞ്ഞു.
- Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
തിരുവനന്തപുരത്തുനിന്ന് രാവിലെ ഹെലികോപ്റ്ററില്‍ പുറപ്പെട്ട രാഷ്ട്രപതി പാപനാശം ഹെലിപ്പാഡില്‍ ഇറങ്ങിയാണ് ശിവഗിരിയിലേക്കു പോയത്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, അടൂര്‍ പ്രകാശ് എംപി, വി.ജോയി എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
- സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
- ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
- മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
ഹെലിപാഡില്‍നിന്നുള്ള യാത്രയ്ക്കിടെ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ എന്‍സിസി കേഡറ്റുകളും കുട്ടികളും പൂക്കളുമായി വഴിയരികില്‍ നില്‍ക്കുന്നതു കണ്ടതോടെ രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി അവര്‍ക്കരികില്‍ എത്തി. കാത്തുനിന്ന കുട്ടികള്‍ക്ക് രാഷ്ട്രപതി തൊട്ടരികില്‍ എത്തി കൈപിടിച്ചതിന്റെ അമ്പരപ്പ്. സ്‌കൂളില്‍ നട്ടുവളര്‍ത്തിയ ചെടികളിലെ പൂക്കള്‍ നല്‍കി കുട്ടികള്‍ രാഷ്ട്രപതിയെ വരവേറ്റു.
വിദേശരാജ്യങ്ങളില്‍ അടക്കം 100 ശ്രീനാരായണ ദാര്‍ശനിക സമ്മേളനങ്ങള്‍, വിവിധ ഭാഷകളില്‍ ഗുരുദേവകൃതികളുടെ തര്‍ജമ, ഗുരുദേവന്റെ സമ്പൂര്‍ണ ജീവചരിത്രം, മഹാസമാധി ശതാബ്ദി സ്മാരക ഗ്രന്ഥം, ശ്രീനാരായണ ധര്‍മ സംഘത്തിന്റെ ചരിത്രഗ്രന്ഥം എന്നിവ തയാറാക്കല്‍, ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വയോജന ശരണാലയം സ്ഥാപിക്കല്‍, ഗുരുദേവന്‍ സ്ഥാപിച്ച ബ്രഹ്മവിദ്യാലയം വിദേശ വിദ്യാര്‍ഥികള്‍ക്കു കൂടി പ്രാപ്യമാക്കല്‍ തുടങ്ങിയ ബൃഹദ് പദ്ധതികളും ശതാബ്ദി ആചരണത്തിന്റെ ഭാഗമാണ്. English Summary:
President Murmu in Kerala: President Droupadi Murmu inaugurated the observance of the Mahasamadhi centenary of Sree Narayana Guru at Sivagiri Mutt, Varkala, Kerala. |