search
 Forgot password?
 Register now
search

ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ മോദി; ട്രംപ് – മോദി കൂടിക്കാഴ്ച നീണ്ടേക്കും, പരിഹസിച്ച് കോൺഗ്രസ്

Chikheang 2025-10-23 21:21:06 views 1202
  



ന്യൂഡൽഹി∙ ക്വാലലംപുരിൽ നടക്കുന്ന 47-ാമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. ഇതോടെ ഈ വർഷം ട്രംപ് – മോദി കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത അവസാനിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുന്ന കാര്യം എക്സിലൂടെ അറിയിച്ചത്. നേരത്തേ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ നരേന്ദ്ര മോദി എത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. ഇതോടെ ന്യൂയോർക്കിൽ വച്ച് ട്രംപ് – മോദി കൂടിക്കാഴ്ച നടക്കാതെ പോകുകയായിരുന്നു.

  • Also Read \“മാറ്റത്തിന് റഷ്യ തയാറല്ലെങ്കിൽ, യുഎസിന്റെ ക്ഷമ നശിച്ചിരിക്കുന്നു\“: പുട്ടിനുമായുള്ള കൂടിക്കാഴ്ച തകർന്നതിന് പിന്നാലെ ട്രംപിന്റെ ശക്തമായ നടപടി   


‘‘മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി ആശംസകൾ നേർന്നു. ആസിയാന്റെ അധ്യക്ഷ സ്ഥാനത്ത് മലേഷ്യ എത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ആസിയാൻ - ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കും. ആസിയാൻ - ഇന്ത്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ആഗ്രഹിക്കുന്നു’’ – പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഒക്ടോബർ 26-28 വരെയാണ് ക്വാലലംപുരിൽ വച്ച് 47-ാമത് ആസിയാൻ ഉച്ചകോടി നടക്കുന്നത്.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   


അതിനിടെ, ട്രംപുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് മോദി തന്റെ തീരുമാനം മാറ്റിയതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ‘‘മിസ്റ്റർ മോദി ഉച്ചകോടിക്ക് ക്വാലലംപുരിലേക്ക് പോകുമോ ഇല്ലയോ? പ്രധാനമന്ത്രി പോകില്ലെന്ന് ഇപ്പോൾ ഉറപ്പാണ്. ലോക നേതാക്കളുമായി കെട്ടിപ്പിടിക്കാനും ഫോട്ടോ എടുക്കാനും അല്ലെങ്കിൽ സ്വയം പ്രഖ്യാപിത വിശ്വഗുരുവായി സ്വയം അവതരിപ്പിക്കാനുമുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് ഇതിനർഥം. മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. പ്രസിഡന്റ് ട്രംപിന്റെ നിയന്ത്രണത്തിലാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹവും അവിടെ ഉണ്ടാകും. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ഈ കാരണത്താലാണ്’’ – ജയറാം രമേശ് പറഞ്ഞു.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Narendra Modi to Attend ASEAN Summit Virtually: This decision impacts potential Trump-Modi meetings. The Prime Minister expressed his enthusiasm for strengthening ASEAN-India ties via virtual participation.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com