ക്വാലലംപുർ ∙ മലേഷ്യയിലെ ക്വാലലംപുരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ലെന്ന് അറിയിച്ചെന്നും പകരം അദ്ദേഹം വെർച്വലായി പങ്കെടുക്കുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കേണ്ടതിനാലാണ് മോദി നേരിട്ട് എത്താത്തതെന്നും ഇബ്രാഹിം പറഞ്ഞു.
Also Read ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ മോദി; ട്രംപ് – മോദി കൂടിക്കാഴ്ച നീണ്ടേക്കും, പരിഹസിച്ച് കോൺഗ്രസ്
‘‘ഈ മാസം അവസാനം നടക്കുന്ന ആസിയാൻ ഉച്ചകോടിക്ക് എത്താനാവില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്. പകരം അദ്ദേഹം വെർച്വലായി പങ്കെടുക്കും. ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാലാണ് അത്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിനും ഇന്ത്യക്കാർക്കും ദീപാവലി ആശംസ നേരുന്നു’’ – അൻവർ ഇബ്രാഹിം പറഞ്ഞു.
Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘‘കഴിഞ്ഞ ദിവസം രാത്രി ഞാൻ മോദിയുടെ ഒരു സഹപ്രവർത്തകനുമായി സംസാരിച്ചിരുന്നു. മലേഷ്യ– ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ തന്ത്രപരവും സമഗ്രവുമാക്കാനുള്ള ശ്രമങ്ങളെപ്പറ്റി ഞങ്ങൾ സംസാരിച്ചു. വ്യാപാര, നിക്ഷേപ രംഗങ്ങളിൽ മലേഷ്യയുടെ പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യ. വിദ്യാഭ്യാസ, സാങ്കേതികവിദ്യാ രംഗങ്ങളിലും മേഖലയിലെ സുരക്ഷയിലും ഇന്ത്യയും മലേഷ്യയുമായി അടുത്ത സഹകരണമുണ്ട്’’ – മലേഷ്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
English Summary:
Anwar Ibrahim on Modi\“s Virtual Participation in ASEAN: The Indian Prime Minister cited Deepavali celebrations as the reason for his absence from the Kuala Lumpur summit, as confirmed by Malaysian Prime Minister Anwar Ibrahim. Both countries are looking forward to strengthening trade, investments, and security relations.