കോഴിക്കോട് ∙ ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയ ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്.
- Also Read ക്ഷേത്രത്തിൽ നിന്ന് മടങ്ങവെ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം; 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു - വിഡിയോ
ഹോസ്റ്റലിൽ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികൾ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റൽ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞവർഷത്തെ അഖിലേന്ത്യാ ഡെന്റൽ പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭർത്താവും കോഴിക്കോട് ഡെന്റൽ കോളജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്. English Summary:
PG dental student in Kozhikode attempted suicide and is in critical condition. She was found in her hostel room and is currently receiving treatment in the ICU. |
|