പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച് കേരളവും; നീക്കം സിപിഐയുടെ എതിർപ്പ് അവഗണിച്ച്

deltin33 2025-10-24 02:21:03 views 1223
  



തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിയാണ് ഡൽഹിയിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പിട്ടതോടെ, 1500 കോടിരൂപയുടെ കേന്ദ്രഫണ്ട് കേരളത്തിനു ലഭിക്കും. ധാരണാപത്രത്തിൽ ഒപ്പിടാത്തതിനാൽ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. സിപിഐയുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. എൽഡിഎഫോ മന്ത്രിസഭയോ ചർച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചതിനെതിരെ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വിയോജിപ്പ് അറിയിച്ചിരുന്നു.  

  • Also Read ‘മൊട്ടുസൂചിയുടെ ഉപകാരം കലുങ്ക് തമ്പ്രാനിൽ നിന്നു കേരളത്തിനില്ല, കലുങ്കിസമാണ് പ്രത്യയശാസ്ത്രം’   




  • Also Read രാഷ്ട്രപതി വന്നപ്പോൾ വായു നിലവാരം ഡൽഹിയേക്കാൾ 28 ഇരട്ടി മെച്ചം! പത്തനംതിട്ട രാജ്യത്തെ മികച്ചതാകാൻ കാരണമേറെ; കുറ്റിച്ചെടിപോലും കരുതലാകുന്നു...   


വാർത്ത സത്യമാണെങ്കിൽ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ഓൺലൈനോട് പ്രതികരിച്ചു. നാളെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, ജനങ്ങളെ വഞ്ചിച്ചാൽ റോഡിൽ പിടിച്ചു നിർത്തി ചോദ്യം ചെയ്യണം’   

    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പദ്ധതിയുടെ ഭാഗമായാൽ കേരളം ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നായിരുന്നു ‌സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ പറ‍ഞ്ഞത്. എന്നാൽ, സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാൻഡിങ്ങിനു വഴങ്ങി ഫണ്ട് വാങ്ങിയെന്ന ന്യായമാണ് സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവൻകുട്ടി ഉന്നയിച്ചത്.

ഒരിക്കൽ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ വിഷയം സിപിഐ മന്ത്രിമാർ എതിർത്തതോടെയാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫിൽ ചർച്ചചെയ്യാനായി മാറ്റിവച്ചത്. ഇത്തരം സാഹചര്യങ്ങളിൽ, എൽഡിഎഫിൽ ചർച്ച ചെയ്തശേഷം വീണ്ടും മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുകയാണു പതിവ്. എന്നാൽ, ഇൗ രണ്ടു നടപടികളും ഒഴിവാക്കി കേന്ദ്രത്തിനു വഴങ്ങാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയായിരുന്നു.

  • Also Read ‘വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളിൽ പങ്കെടുക്കണം’, ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വേടൻ; ഹൈക്കോടതിയെ സമീപിച്ചു   


മൂന്നു വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു മുഖ്യ കാരണം. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പദ്ധതിയില്‍ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങിയത്.

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആര്‍സി) കീഴില്‍ പരമാവധി 2 സ്‌കൂളുകള്‍ക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കന്‍ഡറി സ്‌കൂളും) പദ്ധതിയില്‍ ഇടം ലഭിക്കുക. കേരളം പദ്ധതിയില്‍ പങ്കാളിയായാല്‍ ഗുണം ലഭിക്കുക 168 ബിആര്‍സികളിലായി പരമാവധി 336 സ്‌കൂളുകള്‍ക്കാണ്. ഈ സ്‌കൂളുകള്‍ക്കു പ്രതിവര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിവിധ പദ്ധതികള്‍ക്കു ലഭിക്കും. ഇതില്‍ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണ്. English Summary:
Kerala Education is set to undergo significant development with the implementation of the PM SHRI scheme. The central government has pledged immediate funding for the project, which will affect schools across the state despite initial opposition.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323612

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.