മുംബൈ∙ 1993ൽ നടന്ന മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പൊലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്ജ്വൽ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്ജ്വൽ രംഗത്തെത്തിയത്.
സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ–56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്ജ്വൽ പറഞ്ഞു. ‘‘ സഞ്ജയ് ദത്തിന് ആയുധങ്ങളോട് വലിയ ഭ്രമമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു എകെ–56 തോക്കുള്ളത്. മുംബൈ സ്ഫോടനത്തിന് മുൻപ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽ നിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പൊലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെ കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ പൊലീസിന് വിവരം നൽകിയിരുന്നെങ്കിൽ പൊലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്ജ്വൽ പറഞ്ഞു.
സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
1993ലെ സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്ന് 2007ല്‍ സഞ്ജയ് ദത്തിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ആയുധങ്ങള്‍ അനധികൃതമായി കൈവശം വച്ചതിന് 6 വർഷം തടവിന് ശിക്ഷിച്ചു. English Summary:
Public Prosecutor: Sanjay Dutt Could Have Prevented 1993 Mumbai Blasts by Informing Police