LHC0088 • 2025-10-28 08:33:24 • views 1263
റായ്പുർ ∙ ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന.മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. മാവോയിസ്റ്റ് സാഹിത്യ പ്രസിദ്ധീകരണങ്ങളും പ്രചാരണ സാമഗ്രികളും സുരക്ഷാസേന പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്.ജിഎസ്ടി ഉത്സവം തുടങ്ങി, പ്രധാനമന്ത്രിക്കെതിരെ കേജ്‌രിവാൾ, കേരളത്തിൽ കേന്ദ്രീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് –പ്രധാനവാർത്തകൾ
- Also Read ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചു കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാരൻ; ഹൈജാക്ക് ശ്രമമെന്ന് സംശയിച്ച് പൈലറ്റ്
മഹാരാഷ്ട്ര – ഛത്തീസ്ഗഡ് അതിർത്തി മേഖലയിലെ അബുജ്മദ് പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. ഇതിനുപിന്നാലെ ആയിരുന്നു ഏറ്റുമുട്ടൽ. കൂടുതൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. English Summary:
Chhattisgarh Maoist Encounter: Chhattisgarh Maoist encounter resulted in the death of two Maoists by security forces in Narayanpur district. |
|