LHC0088 • 2025-10-28 08:33:34 • views 882
കണ്ണൂർ ∙ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വീണ്ടും ഉത്ര മോഡൽ കൊലപാതക ശ്രമം; ഭാര്യയെ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ തുറന്നുവിട്ടു, നില ഗുരുതരം
- Also Read കാൽപാദം ഇല്ല, എല്ലുകൾ ഊരിപോകുന്ന നിലയിൽ; പാറമടയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിൽ അന്വേഷണം
പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്. English Summary:
Train Services Disrupted: Mangalore Central Express was halted at Edakkad station after the loco pilot experienced discomfort. |
|