LHC0088 • 2025-10-28 08:35:18 • views 924
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിൽ നിൽക്കുന്ന വിദ്യാർഥികൾ (Photo: Facebook/MEAINDIA)
ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ധു’ എന്നു പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവർ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തും വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.
പൂർണരൂപം വായിക്കാം
വിധിയെഴുതി നിലമ്പൂർ; പോളിങ് 74.35%, ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടന്ന പോളിങ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ യുവതി (Image: Manorama Online)
നിലമ്പൂർ വിധിയെഴുതി. പോളിങ് 74.35%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. വോട്ടെണ്ണൽ 23ന്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46% എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം
പൂർണരൂപം വായിക്കാം
‘ഒന്നാംതരം ബലൂൺ തരാം’; എവർഗ്രീൻ വൈറൽ ഗായിക; ബേബി ലത എന്ന ലത രാജു ലത രാജു, ലത മങ്കേഷ്കറിനൊപ്പം (Photo: Special Arrangements)
\“ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി\“ മലയാളത്തിലെത്തിയ ഒരു \“കൊച്ചു\“വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ \“ബേബി ലത\“യെന്ന ലത രാജു.വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
പൂർണരൂപം വായിക്കാം
കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് കഴിവല്ല: ജഗതി ശ്രീകുമാറിന്റെ അഭിനയ രീതിയെ വിമർശിച്ച് ലാൽ ജഗതി ശ്രീകുമാർ, ലാൽ (ചിത്രത്തിനു കടപ്പാട്: www.facebook.com/ActorLal/)
ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം ചർച്ചയാകുന്നു. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം.
പൂർണരൂപം വായിക്കാം
ഭാര്യയ്ക്ക് താലിമാല വാങ്ങാൻ 1,120 രൂപയുമായി 93കാരൻ; അമ്പരപ്പിച്ച് ജ്വല്ലറി ഉടമ: ശ്രദ്ധനേടി വിഡിയോ Screengrab From Video∙ gopika_jewellery_sambhajinagar/ Instagram
അനശ്വരമാണെന്ന് പലപ്പോഴും പറയാറുണ്ട്. പക്ഷേ, ജീവിതംകൊണ്ട് അത് തെളിയിക്കുന്നവർ വളരെ കുറവാണ്. അക്കൂട്ടത്തിലുള്ളവരാണ് മഹാരാഷ്ട്രയിലെ അംഭോറ ജഹാങ്കീർ ഗ്രാമത്തിലെ നിവൃത്തി ഷിൻഡേയും ഭാര്യ ശാന്ത ഭായിയും. 93കാരനായ നിവൃത്തി ഷിൻഡേ ശാന്ത ഭായിക്ക് താലിമാല വാങ്ങുന്നതിനായി ഛത്രപതി സംഭാജി നഗറിലെ ജ്വല്ലറിയിലെത്തിയതിന്റെ ഹൃദയഹാരിയായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
പൂർണരൂപം വായിക്കാം\“ശുഭാംശു ഫ്രം ഐഎസ്എസ്\“, ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ സുവർണ അധ്യായം എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് ശുഭാംശു ശുക്ല – വായന പോയവാരം
ലോകത്തെ ഏറ്റവും മികച്ച 10 എയർലൈനുകൾ; ദക്ഷിണേഷ്യയിലെ ടോപ് 10 ലിസ്റ്റിൽ എയർ ഇന്ത്യയും പ്രതീകാത്മക ചിത്രം. Image credit Jag_cz / Shutterstock
ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിൽ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് 2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്താണ് പുരസ്ക്കാരം. ലോകത്തിലെ മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സിനെ വീണ്ടും തിരഞ്ഞെടുത്തു. ഒൻപതാം തവണയാണ് ഈ നേട്ടം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കുന്നത്. മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ, ലോകത്തിലെ മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ മികച്ച ഇൻഫ്ലൈറ്റ് എന്റർടെയിൻമെന്റ് എന്നിവയിലും പുരസ്കാരങ്ങൾ കരസ്ഥമാക്കി.
പൂർണരൂപം വായിക്കാം
പാര്‍ക്കിന്‍സണ്‍സ് രോഗം: ആദ്യ സൂചനകള്‍ അവഗണിക്കരുത്, കൃത്യസമയത്തെ രോഗനിര്‍ണയം പ്രധാനം
ലോകമെങ്ങും ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന നാഡീവ്യൂഹ രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. രോഗിയുടെ സംസാരം,സന്തുലനം, ധാരണശേഷി, ചലനശേഷി എന്നിവയെ എല്ലാം പതിയെ പതിയെ ബാധിക്കുന്ന രോഗമാണ് ഇത്. 60 വയസ്സിന് മുകളില്‍ പ്രായമായവരെയാണ് സാധാരണ ഇത് ബാധിക്കുന്നതെങ്കിലും ചിലരില്‍ ഈ രോഗം നേരത്തെ വരുകയും നിര്‍ണ്ണയിക്കപ്പെടാതിരിക്കുകയും ചെയ്യാം. Representative image. Photo Credit: Daria Kulkova/istockphoto.com
പൂർണരൂപം വായിക്കാം
ഒടുവിൽ ഏറ്റുമുട്ടലിലെത്തിയ ശീതസമരം, ആകാശത്തു പറക്കുന്ന മിസൈലുകൾ: ഒരിക്കൽ സുഹൃത്തുക്കൾ, ഇന്ന് ശത്രുക്കൾ
ടെഹറാനിലും ടെൽ അവീവിലും ആക്രമണങ്ങൾ. ആകാശത്തു പറക്കുന്ന മിസൈലുകൾ. ഓരോ നിമിഷവും കലുഷിതമായിക്കൊണ്ടിരിക്കുന്ന സാഹചര്യം. പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു ശീതസമരം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയ കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇറാനും ഇസ്രയേലും അന്യോന്യം പോർമുഖങ്ങൾ തുറന്നിരിക്കുന്നു. ശീതസമരം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലെത്തുന്നത് യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ പുലർത്തിയിരുന്ന പതിറ്റാണ്ടുകൾ നീണ്ട കിടമത്സരമാണ്. Image Credit: Israel and Iran: Zeferli/istockphoto.com
പൂർണരൂപം വായിക്കാം
ഉയർന്നുവന്നു, പുതിയൊരു ദ്വീപ്! കാസ്പിയൻ കടലിലെ അദ്ഭുതത്തിന് പിന്നിലെന്ത്?
കാസ്പിയൻ കടലിൽ പുതിയൊരു ദ്വീപ് ഉയർന്നുവന്നതായി റിപ്പോർട്ട്. മേഖലയിൽ പര്യവേക്ഷണം നടത്തിയ റഷ്യൻ ഗവേഷകരാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മാലി ഴെംചുഷ്നി മേഖലയ്ക്കു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപ് കാസ്പിയൻ കടലിലെ ജലനിരപ്പ് താഴാൻ തുടങ്ങിയതോടെയാണ് വെളിപ്പെട്ടത്. പ്രകൃതിപരമായ കാരണങ്ങളും കാലാവസ്ഥാമാറ്റങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
പൂർണരൂപം വായിക്കാം (Photo:X/@geologyBits)
മലയാളം മീഡിയം പഠിച്ചാലെന്താ? നീറ്റ് യുജിക്കു കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ദീപ്നിയുടെ വിജയകഥ
സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് നീറ്റ് യുജിക്കു സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ പെൺകുട്ടികളിൽ 18-ാം റാങ്കും നേടി ചരിത്രമെഴുതുകയാണ് ഡി.ബി. ദീപ്നിയ. കോഴിക്കോട് പേരാമ്പ്ര ആവള കുട്ടോത്ത് ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി ഗണിതാധ്യാപകൻ പള്ളിക്കൽമീത്തൽ ദിനേശന്റെയും ഹൈസ്കൂൾ ഗണിതാധ്യാപിക ബിജിയുടെയും മകൾ. അച്ഛനമ്മമാർ പഠിപ്പിക്കുന്ന സ്കൂളിലാണ് ദീപ്നിയ പഠിച്ചത്. തന്റെ സ്വപ്നങ്ങളെക്കുറിച്ചും വിജയത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ചും ദീപ്നിയ പറയുന്നു.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ: ദീപ്നിയ അച്ഛനമ്മമാരായ ദിനേശനും ബിജിക്കുമൊപ്പം
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |
|