മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
അർധരാത്രി ചാടി, പറ്റാവുന്നിടത്തോളം ഓടി; ഒടുവിൽ ‘പെട്ടത്’ കിണറ്റിൽ– ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ഗ്രാഫിക്സിൽ Image: Manorama Creative
ദിവസങ്ങൾ നീണ്ട തയാറെടുപ്പ്. കയ്യിൽ കരുതിയ ‘ടൂൾ’ ഉപയോഗിച്ച്, സമയമെടുത്ത് ജയിലഴികൾ മുറിച്ചുമാറ്റി. 91 ഏക്കറിൽ പരന്നു കിടക്കുന്ന ജയിൽചുറ്റി അർധരാത്രിയോടെ ക്വാറന്റീൻ ബ്ലോക്കിലേക്ക്. ഗോവിന്ദച്ചാമിയെ എങ്ങനെ പിടികൂടി? ജയിൽ ചാടി, ദേശീയപാതയിലൂടെ ഓടി, ഇടറോഡുകൾ കടന്ന്, മതിലുകൾ ചാടി, കിണറ്റിൽ ചാടി ഒടുവിൽ പിടിയിലായ ആ യാത്ര അറിയാം ഗ്രാഫിക്സിൽ.
പൂർണരൂപം വായിക്കാം
കൈകാലുകളിലെ തരിപ്പും മരവിപ്പും പുകച്ചിലും ഈ രോഗങ്ങളുടെ സൂചന Representative Image. Photo Credit : Sorapop / iStockPhoto.com
കയ്യിലും കാലിലും വരുന്ന തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ പലരും പലപ്പോഴും അത്ര കാര്യമാക്കാറില്ല. എന്നാല്‍ നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെയും സൂചനയാകാം ഇതെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡീവ്യൂഹ വ്യവസ്ഥയ്‌ക്ക് വരുന്ന ക്ഷതം, നീര്‍ക്കെട്ട്, നാഡികളുടെ ഞെരുക്കം എന്നിവ മൂലമെല്ലാം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് മണിപ്പാല്‍ ഹോസ്‌പിറ്റല്‍സിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ശ്രുതി വാഡ്‌കേ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
പൂർണരൂപം വായിക്കാം
മോഡലിങ്ങിനായി കാമുകിക്കൊപ്പം നഗ്നനായി, 52-ാം വയസ്സിൽ 26കാരിയുമായി വിവാഹം; പ്രായം തൊടാത്ത മിലിന്ദ് സുമൻ മിലിന്ദ് സുമനും ജീവിത പങ്കാളി അങ്കിത കോൺവാറും. ചിത്രം: milindrunning/ Instagram
പൗരുഷത്തിന്റെ ആൾരൂപമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾത്തന്നെ ജെൻഡർ അതിർവരമ്പുകൾ ലംഘിക്കുന്ന ആടയാഭരണങ്ങളിഞ്ഞ് ഫാഷൻ റാംപുകളിൽ ചുവടുവയ്ക്കുന്നൊരാൾ. ഫോട്ടോഷൂട്ടിനും പരസ്യചിത്രങ്ങൾക്കും വേണ്ടി ഏതറ്റം വരെ പോകാനും വിവാദങ്ങളിൽ ഇടംപിടിക്കാനും യാതൊരു മടിയുമില്ലാത്ത വ്യക്തി. മിലിന്ദ് സുമൻ എന്ന പേരു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ കടന്നു വരുന്നത് മേൽപ്പറഞ്ഞ കാര്യങ്ങളാണ്.
പൂർണരൂപം വായിക്കാം
സംവിധായകനൊപ്പം നടന്ന് സംഗീതം ചെയ്യണം, സംഗീതം എല്ലാവരെയും ഒരുമിപ്പിക്കും; സംഗീത സംവിധായകൻ മുജീബ് മജീദ് അഭിമുഖം സംഗീത സംവിധായകൻ മുജീബ് മജീദ് (Photo: Special Arrangement)
‘തിങ്കളാഴ്ച നിശ്ചയം’ മുതൽ ‘രേഖാചിത്രം’ വരെയുള്ള സംഗീതയാത്രയിൽ പുതുമയുള്ള സംഗീതവുമായി മലയാളികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാണ് മുജീബ് മജീദ്. തുടർച്ചയായി മാന്ത്രിക സംഗീതത്തിലൂടെ മലയാളി ആരാധകരുടെ ഹൃദയം കവരുന്ന മുജീബ് മജീദ് ‘ധീരൻ’ എന്ന സിനിമയിൽ ചെയ്ത ഗാനങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പൂർണരൂപം വായിക്കാം
102 രാജ്യങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്തു; സാറയ്ക്ക് സുരക്ഷിതമല്ലെന്ന് തോന്നിയ 5 രാജ്യങ്ങൾ Image Credit: sarahwoodardtravels/instagram
തനിയെ യാത്ര പോകാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കൂട്ടുകാർക്കൊപ്പം യാത്ര പോകുന്നവരുമുണ്ട്. എന്നാൽ, 102 രാജ്യങ്ങളിൽ തനിയെ യാത്ര പോയിട്ടുള്ള സാറ വുഡാർഡ് വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞയിടെ പങ്കുവച്ച ഒരു പോസ്റ്റിൽ തനിയെ യാത്ര ചെയ്യുമ്പോൾ അത്ര സുരക്ഷിതമല്ലെന്നു തോന്നിയ രാജ്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സാറ.
പൂർണരൂപം വായിക്കാം
‘ഇനി ഇവിടെ ജീവിക്കാനാകില്ല’: ഒരു രാജ്യം മുഴുവൻ പറിച്ചുനടാൻ പോകുന്നു ടുവാലു (Photo:X/@ianbremmer)
കാലാവസ്ഥാ വ്യതിയാനം കാരണം ഒരപൂർവമായ പ്രതിസന്ധി നേരിടുകയാണ് പസിഫിക്കിലെ ദ്വീപരാഷ്ട്രമായ ടുവാലു. ഈ വർഷം മുതൽ ടുവാലു നിവാസികൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറ്റം തുടങ്ങുകയാണ്. ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ ഒരു പ്രത്യേക വീസ സംവിധാനമാണ് ഇതിനു വഴിയൊരുക്കിയത്. ഏകദേശം അയ്യായിരത്തിലധികം ആളുകളാണ് ഈ വീസയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.‘നല്ലൊരു ബെഞ്ചും ഡെസ്കുമില്ല; പ്രശ്നം മാനേജ്മെന്റ് സ്കൂളുകളിൽ’– വായന പോയവാരം
പൂർണരൂപം വായിക്കാം
ആകെയുള്ള മൂലധനം 100 രൂപ; തുടക്കം ഉണ്ണിയപ്പത്തിൽ, ഇന്ന് പ്രീമിയം റസ്റ്ററന്റിന്റെ സാരഥി കളത്തിങ്ങൽ ഷരീഫ കോട്ടയ്ക്കലിലെ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റിനു മുന്നിൽ.
ദാരിദ്ര്യം പിടിമുറുക്കിയപ്പോൾ അടുപ്പ് പുകയ്ക്കാൻ വേണ്ടി 10 ഉണ്ണിയപ്പവുമായി 13 വർഷം മുൻപ് തെരുവിലേക്കു ഇറങ്ങിയതാണ് കളത്തിങ്ങൽ ഷരീഫ എന്ന യുവതി. ഭാഗ്യം തുണച്ചു. പലഹാരത്തിൻ്റെ രുചി നാട്ടിലാകെ പാട്ടായി. ആത്മവിശ്വാസം മുടക്കുമുതലാക്കി ധൈര്യപൂർവം കാതങ്ങൾ താണ്ടി. ഇന്നു ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകയായ ഷരീഫയുടെ ജീവിതവിജയത്തിനു തിളക്കം ഏറെയാണ്
പൂർണരൂപം വായിക്കാം
ലോഹ മാല ധരിച്ച് സ്കാനിങ്ങിനെത്തി ദാരുണമായ മരണം; അറിയണം എംആർഐയുടെ പ്രവർത്തനവും സുരക്ഷാ മുൻകരുതലുകളും Image Credit: Canva
എംആർഐ സ്കാനിങ് മുറിയിൽ അനുമതിയില്ലാതെ പ്രവേശിച്ച മധ്യവയസ്കൻ ദാരുണമായി മരിച്ച, ന്യൂയോർക്കിൽ അടുത്തിടെ ഉണ്ടായ ആ സംഭവം എംആർഐ സുരക്ഷയുടെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. കഴുത്തിൽ ലോഹനിർമിതമായ മാല ധരിച്ചതുകൊണ്ടാണ് ഇദ്ദേഹത്തെ ശക്തമായ കാന്തികശക്തിയുള്ള എംആർഐ മെഷീൻ ഉള്ളിലേക്ക് വലിച്ചെടുത്തത്
പൂർണരൂപം വായിക്കാം
മലയാള സിനിമയിലെ പുതിയ സിപിഒ; ഈ നടൻ ശരിക്കും പൊലീസ് ആണോ? അഭിമുഖം രഞ്ജിത്ത് ശേഖർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിച്ചെങ്കിലും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ചെറുപ്പക്കാരനായിരുന്നു നടൻ രഞ്ജിത്ത് ശേഖർ. അഭിനയത്തോടുള്ള താല്പര്യം ജോലി ഉപേക്ഷിച്ച് സിനിമയ്ക്കു പിന്നാലെ സഞ്ചരിക്കാൻ രഞ്ജിത്തിനെ പ്രേരിപ്പിച്ചു.
പൂർണരൂപം വായിക്കാം
നിത്യനിദ്രയിൽ \“ഉറങ്ങുന്ന രാജകുമാരൻ\“: ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് പിതാവ്; സംസ്കാര ചടങ്ങുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും Image Credit: X/Prince Khaled bin Talal
\“സ്ലീപിങ് പ്രിൻസ്\“ എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. 2005-ലുണ്ടായ വാഹനാപകടത്തെത്തുടർന്ന് 20 വർഷത്തോളമായി കോമയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൗദി റോയൽ കോർട്ട് സൗദി പ്രസ് ഏജൻസിയിലൂടെയാണ് അറിയിച്ചത്
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
LISTEN ON |
|