മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
കേന്ദ്രം നൽകിയതു ജനത്തിന് കൊടുത്തില്ലെന്ന് അമിത് ഷാ; ഒരുരൂപ പോലും തരാത്തവരുടെ അവകാശവാദം അപാരം: പിണറായി മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര നിലപാടാണു സംസ്ഥാനത്തിന്റെ പ്രശ്നമെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇന്ത്യ: പേസ് ആൻഡ് പ്രോഗ്രസ്’ എന്ന ആശയത്തിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവിലാണു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഒരേ സദസ്സിനു മുന്നിൽ ഭിന്നരാഷ്ടീയ നിലപാടുകൾ ശക്തമായി അവതരിപ്പിച്ചത്.
പൂർണരൂപം വായിക്കാം
അധ്യക്ഷ കസേര പാതിവഴിയിൽ ഉപേക്ഷിച്ച ആദ്യ നേതാവ്; അന്ന് ലിജുവും സിദ്ദിഖും തമ്മിൽ കസേരകളി: ആന്റണി മുതൽ രാഹുൽ വരെ രാഹുൽ മാങ്കൂട്ടത്തിൽ. (ചിത്രം: റസ്സൽ ഷാഹുൽ∙മനോരമ)
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി പാതിവഴിയിൽ രാജിവയ്ക്കുന്ന ആദ്യത്തെ നേതാവാണു രാഹുൽ മാങ്കൂട്ടത്തിൽ. 35 വയസ്സ് തികഞ്ഞപ്പോൾ ആദർശം ഉയർത്തിപിടിച്ച് ജി. കാർത്തികേയനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായപ്പോൾ രമേശ് ചെന്നിത്തലയും സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ ആരോപണങ്ങളിൽപെട്ട് ഒരു നേതാവും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ചിട്ടില്ല.
പൂർണരൂപം വായിക്കാം
‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’ വി.കെ. ശ്രീരാമൻ ( ചിത്രത്തിനു കടപ്പാട്: www.youtube.com/@manoramanews), മമ്മൂട്ടി
മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും താരവുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ്സു തുറന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ഇടയ്ക്ക് വെറുതെ വർത്തമാനം പറയാൻ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് വി.കെ ശ്രീരാമൻ പറയുന്നു. അസുഖത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ആൾക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും വി.കെ ശ്രീരാമൻ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
പൂർണരൂപം വായിക്കാം
എല്ലാ റേഷൻ കാർഡുടമകൾക്കും സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ! പ്രചാരണം വ്യാജം | Fact Check
ത്തവണയും സംസ്ഥാന സർക്കാർ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പൂർണരൂപം വായിക്കാം
ഭാരം കുറയ്ക്കണോ? ആഴ്ചയിൽ 4 തവണ ഇങ്ങനെ നടന്നുനോക്കൂ, ഈ ജാപ്പനീസ് രീതി സൂപ്പറാ! Representative image. Photo Credit:ka-pang/Shutterstock.com
പതിവായി വ്യായാമം ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും അതിന് സമയം കണ്ടെത്താനാവാത്ത നിരവധിപേരുണ്ട്. കഠിനവ്യായാമങ്ങൾ പരിശീലിക്കുമ്പോൾ ചിലർക്ക് ശ്വാസംമുട്ടൽ ഉണ്ടാകാം. അതുപോലെ ജിമ്മിൽ ഏറെ നേരം ചെലവഴിക്കണമെങ്കിൽ ധാരാളം സമയവും പണവും വേണം. ഇതൊന്നുമല്ലാതെ വളരെ സാവകാശം എന്നാൽ ഫലപ്രദമായ ഒരു നടത്തരീതി ജപ്പാൻകാർ പിന്തുടരുന്നുണ്ട്. സ്റ്റാമിന വർധിപ്പിക്കാനും രക്തസമ്മർദം കുറയ്ക്കാനും മനസ്സിനെ ശക്തിപ്പെടുത്താനും സഹായിക്കുന്ന ഈ വ്യായാമ മുറയിൽ ഒരു അടിപോലും ഓടേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്.
പൂർണരൂപം വായിക്കാംമോദിയുടെ ജനപ്രീതി ഇടിയുന്നു; സർക്കാരിനോടും ജനത്തിന് അതൃപ്തി’: സര്‍വേ ഫലം പുറത്ത് – വായന പോയവാരം
ചെറുപ്പക്കാർ നാടുവിടുന്നു, പ്രായമായവർ ഏറുന്നു; അടുത്ത 10 വർഷത്തിൽ കേരളത്തിൽ നടക്കുക കോടികളുടെ \“കെയർ ഹോം\“ ബിസിനസ് Representative Image: Photo credit: PhotographerIncognito/ Shutterstock.com
ചെറുപ്പക്കാർ നാടുവിടുമ്പോൾ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്? കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള റിപ്പോർട്ട് പ്രകാരം 13 ലക്ഷത്തിലേറെ വീടുകൾ (ഇപ്പോൾ ആ സംഖ്യ വർധിച്ചിട്ടുണ്ടാകും) കേരളത്തിൽ ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്നു. പല വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും രോഗങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളവരാണ്. വർഷങ്ങളായി പ്രവാസികളായതിനാൽ ഇവരുടെ മക്കളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഉന്നതിയിലാകും. ഹോം നഴ്‌സിനെയും ജോലിക്കാരെയുമൊക്കെ വീട്ടിൽ ഏർപ്പെടുത്തും.
പൂർണരൂപം വായിക്കാം
ഏലയ്ക്ക ചേർത്ത് ചായ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്! Image credit:Aleksandr Porvatkin/Shutterstock
ദഹനക്കേട് പരിഹരിക്കാനും അമിതമായ ശരീരഭാരത്തെ പ്രതിരോധിക്കുന്നതിന് വരെയും അടുക്കളയിലെ സ്ഥിരം കറിക്കൂട്ടുകൾക്കു കഴിയും. ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഏലയ്ക്ക. ചായ തയാറാക്കുമ്പോൾ ഒരു ഏലയ്ക്ക കൂടി പൊടിച്ചിട്ടാൽ ഗുണവും മണവും ഇരട്ടിക്കുമെന്നത് എല്ലാവർക്കും തന്നെയും അറിവുള്ള കാര്യമാണ്. ഇനി ചായയിൽ മാത്രമല്ലാതെ, ഏലയ്ക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച് നോക്കൂ. ധാരാളം ഗുണങ്ങൾ ശരീരത്തിന് നൽകാൻ ഈ സുഗന്ധവ്യഞ്ജനത്തിനു കഴിയും.
പൂർണരൂപം വായിക്കാം
കുറഞ്ഞ മുതല്‍മുടക്കിൽ കൂടുതൽ വരുമാനം, കുപ്പിക്കുള്ളിലെ പടയാളി മത്സ്യങ്ങൾ
ആരെയും ആകർഷിക്കുന്ന ഭംഗിയാണ് ഫൈറ്റർ ഫിഷുകൾക്ക്. ഇവയുടെ ഭംഗി കണ്ട് ഇഷ്ടപ്പെട്ട് സ്വന്തമാക്കുന്നവരിൽ പലർക്കും വൈകാതെതന്നെ അവയെ നഷ്ടപ്പെടുകയാണു പതിവ്. മറ്റു മത്സ്യങ്ങളെപ്പോലെ എയറേഷനോ ഫിൽട്രേഷനോ ഒന്നും വേണ്ടാതെ, ചെറിയ ഗ്ലാസിൽപോലും വളരുന്ന ബേറ്റാ അഥവാ പടയാളി മത്സ്യങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചത്തുപോകുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ?
പൂർണരൂപം വായിക്കാം
ഒരു കിലോ ഇറച്ചിക്ക് 30000 രൂപ; ഈ ജീവിക്കായി വലവിരിച്ചു മാഫിയകൾ ഈനാംപേച്ചി (Photo:X/@MoveTheWorld)
ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവിയെന്നാണു പാംഗൊലിൻ അഥവാ ഈനാംപേച്ചി അറിയപ്പെടുന്നത്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത വിഭാഗമായി കണക്കാക്കണമെന്നു പല രാജ്യങ്ങളിലും ആവശ്യം ഉയർന്നു കഴിഞ്ഞു.
പൂർണരൂപം വായിക്കാം
ഗഗൻയാൻ മിഷൻ: മില്ലെറ്റ് ഗുളികകളുള്‍പ്പെടെയുള്ള ആഹാരം മുതൽ അടിയന്തര ഘട്ടത്തിലെ സുരക്ഷ വരെ, അറിയേണ്ട 10 കാര്യങ്ങൾ
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയർത്തുന്ന \“ഗഗൻയാൻ\“ ദൗത്യം തയാറെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 2027ൽ യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചരിത്ര ദൗത്യത്തിനായി ബഹിരാകാശ യാത്രികർ (ഗഗൻയാത്രികർ) കഠിന പരിശീലനത്തിലാണ്.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online.