LHC0088 • 2025-10-28 08:35:52 • views 1258
മുംബൈ∙ മകനെ യുപിഎസ്‌സി പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. യാക്കൂബ് ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിക്കായുള്ള തിരച്ചിൽ തുടരുകയാണ്. മാൽവനിൽ ഹോട്ടൽ നടത്തുന്ന ഇർഷാദ് ഖാൻ എന്നയാളാണ് തട്ടിപ്പിനിരയായത്. 50 വയസ്സുകാരനെ കൊന്ന് വെട്ടി നുറുക്കി പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിൽ, അന്വേഷണം
- Also Read വീണ്ടും ഉത്ര മോഡൽ കൊലപാതക ശ്രമം; ഭാര്യയെ പൂട്ടിയിട്ട ശേഷം വിഷപാമ്പിനെ തുറന്നുവിട്ടു, നില ഗുരുതരം
ഇർഷാദിന്റെ മകൻ സദ്ദാം ഖാൻ 4 തവണ യുപിഎസ്‌സി പരീക്ഷയിൽ പരാജയപ്പെട്ട് അഞ്ചാമത്തെ ശ്രമത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇർഷാദ്, യാക്കൂബ് ഷെയ്ഖിനെ കണ്ടുമുട്ടിയത്. പിന്നീട് യാക്കൂബ് ഹോട്ടലിലെ പതിവ് സന്ദർശകനായി. ഇതിനിടെ ഇർഷാദിന്റെയും മകന്റെയും സാഹചര്യം മനസ്സിലാക്കിയ ഇയാൾ സഹായിക്കാമെന്നേറ്റു.
- Also Read ഇന്ത്യയ്ക്കെതിരെ പുതിയ വടി വെട്ടി ട്രംപ്; അമേരിക്കൻ ജോലി ഇനി സ്വപ്നം; ‘സമയം’ ദോഷമായി, ഈ ഐടി നഗരങ്ങളിൽ തൊഴിൽനഷ്ട ഭീതി
ഇത് വിശ്വസിച്ച ഇർഷാദ് ഖാൻ പല തവണയായി 60 ലക്ഷം രൂപ യാക്കൂബിന് നൽകി. അഞ്ചാം തവണയും മകൻ പരീക്ഷയിൽ പരാജയപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം ഇർഷാദ് അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. യാക്കൂബ് ഷെയ്ഖ് ഇപ്പോൾ റിമാൻഡിലാണ്. ഇയാളുടെ കൂട്ടാളി വിജയ് ചൗധരി ഒളിവിലാണ്. വൈകാതെ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് മാൽവൻ പൊലീസ് പറഞ്ഞു. English Summary:
UPSC fraud case: A person has been arrested for allegedly cheating a hotel owner out of 60 lakh rupees with the promise of helping his son pass the UPSC exam. The investigation is ongoing to apprehend the accomplice involved in the scam. |
|