എരുമേലി ∙ ഒരു കുടുംബത്തിന്റെ സകല സ്വപ്നവും പേറി വിദേശത്തേക്ക് ബിഎസ്‌സി നഴ്സായി പറക്കാനൊരുങ്ങിയ ബിജിമോൾ എന്ന 27 വയസ്സുകാരിയുടെ ജീവിതയാത്രയിൽ തടസ്സമായി ശരീരത്തിനുള്ളിലെ മുഴ. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും അതിന് ആവശ്യമായ പണം ഇല്ലാത്തതിനാൽ അമ്മയും സഹോദരനും എന്ത് ചെയ്യണമെന്നറിയാതെ വിധിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ്.
പ്രപ്പോസ് കരിമ്പിൽ കെ.ബി.ബിജിമോൾ ഡൽഹിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. സൗദിയിലേക്ക് പോകാനായുള്ള മെഡിക്കൽ എടുത്തപ്പോഴാണു എക്സറേയിൽ മുഴ കാണപ്പെട്ടത്. ഇതോടെ വിദഗ്ധ ചികിത്സകൾക്കു നിർദേശിക്കുകയായിരുന്നു. പരിശോധനയിൽ ട്യൂമർ (Hodgkin\“s lymphoma) എന്ന രോഗമാണെന്ന് കണ്ടെത്തി.കോട്ടയം, കാൻസർ, ചികിത്സ, സഹായം, അജേഷ് പ്രിയൻ, എഴുവന്താനം, Cancer, Kottayam, Treatment, Help, Ajesh Priyan, Ezhuvanthanam, medical help, financial assistance, throat cancer, Kerala, charity, donation, കീമോതെറാപ്പി, chemotherapy, cancer treatment cost
പിതാവ് ബേബി 12 വർഷം മുൻപ് മരിച്ചതിനെ തുടർന്ന് മാതാവ് അന്നമ്മയാണ് ബിജിമോളെയും സഹോദരൻ ബിനുവിനെയും വളർത്തിയത്. ജീവിത പ്രാരാബ്ദങ്ങളിൽ നിന്നും രക്ഷ നേടാൻ മകൾക്ക് ലഭിച്ച ജോലിയിൽ സന്തോഷിച്ച കുടുംബത്തിന് മുൻപിൽ വില്ലനായി അസുഖം മാറിയതോടെ ഇവർ നിരാശയിലായി. ആദ്യഘട്ട ചികിത്സയിലായി കീമോതെറപ്പി നടത്തി എങ്കിലും അവസാന കീമോകളിൽ അലർജി പിടിപെട്ടു.
ഹൃദയത്തിന് അടുത്തായതിനാൽ റേഡിയേഷൻ ചെയ്യാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറയുന്നു. ഇമ്യൂണോ തെറപ്പി, ബോൺമാരോ ട്രാൻസ്പ്ലാന്റ് എന്നിവയാണ് ഇനി ചെയ്യാൻ കഴിയുന്നത്. ട്യൂമർ വളരുകയും ചെയ്യുന്നു. എത്രയും വേഗം തുടർ ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും. മതിയായ ചികിത്സ നൽകിയാൽ ബിജിമോൾ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമെന്നും ഡോക്ടർമാർ പ്രതീക്ഷ പങ്കുവയ്ക്കുന്നു. പക്ഷേ, അതിനാവശ്യമായ ലക്ഷക്കണക്കിന് രൂപയുടെ കണക്ക് ഇൗ കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. അതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് പേര്: കെ.ബി.ബിജിമോൾ
എച്ച്ഡിഎഫ്സി ബാങ്ക്, എരുമേലി ശാഖ
അക്കൗണ്ട് നമ്പർ : 50100465482993
ഐഎഫ്എസ്‌സി കോഡ് : HDFC0006435
ഫോൺ : 7306376519 English Summary:
27-year-old Bijimol from Erumeli, Kerala, needs urgent financial assistance for Hodgkin\“s lymphoma treatment. Her family is seeking help to cover the costs of immunotherapy and a bone marrow transplant. |