തൊടുപുഴ ∙ ജന്മനായുള്ള കാഴ്ച പരിമിതിയെ അതിജീവിച്ച് സ്വപ്രയത്നം കൊണ്ട് കുടുംബത്തിന്റെ വെളിച്ചമായി മാറിയ ബിജുവിന് പക്ഷേ, ഇനി മുന്നോട്ടുള്ള യാത്രയ്ക്കു സുമനസ്സുകളുടെ കനിവ് വേണം. മുതലക്കോടം ചാലാശേരി ചിറകണ്ടം കാരക്കുന്നത്ത് കെ.ഡി.ബിജു(50) ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. കഴിഞ്ഞ ഒരു വർഷമായി മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയിൽ 2 തവണ ഡയാലിസിസ് നടത്തണം. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പ്രതിവിധി. അതിനു ലക്ഷങ്ങൾ ചെലവു വരും. പക്ഷാഘാതം, Palode, paralysis, stroke, treatment, medical help, donation, kerala news, Malayalam news, പാലോട്, പക്ഷാഘാതം, ചികിത്സ, ധനസഹായം, കേരള വാർത്തകൾ, Munir, Sheeja, financial assistance
ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ബിജുവും അമ്മ അമ്മിണിയും അടങ്ങുന്ന നിർധന കുടുംബം. ചന്ദനത്തിരി നിർമിച്ച് ക്ഷേത്രങ്ങളിലും കടകളിലും വിൽപന നടത്തിയാണ് ബിജു ഉപജീവനം നടത്തിയിരുന്നത്. എന്നാൽ, രോഗാവസ്ഥ മൂലം ജോലിയൊന്നും ചെയ്യാനാകാതെ വന്നതോടെ ആകെയുണ്ടായിരുന്ന വരുമാനമാർഗവും നിലച്ചു.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. സുമനസ്സുകളുടെ സഹായം മാത്രമാണ് കുടുംബത്തിന് ഇനി ആകെയുള്ള പ്രതീക്ഷ. കെ.ഡി.ബിജുവിന്റെയും അമ്മ അമ്മിണി ദിവാകരന്റെയും പേരിൽ എസ്ബിഐ തൊടുപുഴ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 30495813452. IFSC Code: SBIN0008674. ഫോൺ: 9745979748. English Summary:
Kidney failure has left Biju in dire need of financial assistance for a life-saving transplant. Diagnosed with kidney failure, Biju, who supported his family by making and selling incense sticks, now relies on the generosity of others for survival. |