search
 Forgot password?
 Register now
search

ജീവിതകാലം മുഴുവൻ ഡയാലിസിസ് ചെയ്യണം; പണം കണ്ടെത്താൻ വിഷമിച്ച് നിർധന കുടുംബം

LHC0088 2025-10-28 08:36:52 views 1250
  



തിരുവനന്തപുരം ∙ ഭർത്താവിന് വൃക്ക രോഗം. ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്യണമെന്ന് ഡോക്ടർമാർ. പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിർധന കുടുംബം. ആര്യനാട് വിനോദനികേതൻ മുതുപുരം കൃഷ്ണാലയത്തിൽ കെ.വിജയനാണ് (65) വൃക്കരോഗത്തെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്. 5 മാസം മുൻപാണ് വൃക്കരോഗമാണെന്ന് കണ്ടെത്തിയത്.‌ ജീവിതകാലം മുഴുവൻ ഡയാലിസിസ് ചെയ്യണമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ 30 ഡയാലിസിസിന് വിധേയനായി.

ഉള്ളതെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. തുടർചികിത്സയ്ക്കോ മരുന്നു വാങ്ങാനോ പണമില്ലാതെ വിഷമിക്കുകയാണ് ഇവർ. കാലിൽ നീര് വന്നതിനെ തുടർന്ന് ചികിത്സിച്ചപ്പോഴാണ് രണ്ട് വൃക്കകൾക്കും തകരാറുണ്ടെന്ന് കണ്ടെത്തിയതെന്ന് വിജയന്റെ ഭാര്യ എസ്. ശോഭനകുമാരി പറഞ്ഞു. വിജയൻ– ശോഭനകുമാരി ദമ്പതികൾക്ക് മക്കളില്ല. ആരും സഹായിക്കാനില്ലാത്ത സ്ഥിതിയാണെന്നും ശോഭനകുമാരി പറയുന്നു.liver transplant, Vidhukumar, Nandan, Balaramapuram, medical fundraising, help needed, jaundice, liver disease, KIMS Hospital, donation, Kerala, Thiruvananthapuram

മേസ്തിരിപ്പണിയായിരുന്നു വിജയന്. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തു. രോഗത്തെ തുടർന്ന് ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കാനറ ബാങ്ക് പറണ്ടോട് ശാഖയിൽ വിജയന്റെ പേരിൽ അക്കൗണ്ട് തുറന്നു. വിജയൻ ശോഭയുടെ പേരിലാണ് യുപിഐ അക്കൗണ്ട്. ആര്യനാട് പഞ്ചായത്ത് കീഴ്പാലൂർ വാർഡ് അംഗം സരസ്വതി അമ്മ കൺവീനറായി ചികിത്സാ സഹായ സമിതിയും രൂപീകരിച്ചു. ഫോൺ– 9495270781

∙ സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം:
ബാങ്ക്: കാനറാ ബാങ്ക്, പറണ്ടോട് ശാഖ
അക്കൗണ്ട് നമ്പർ– 1466101010237
ഐഎഫ്എസ്‌‌സി– CNRB0001466
യുപിഐ നമ്പർ:  9495270781
English Summary:
Kidney disease has struck a poor family in Thiruvananthapuram, leaving them in dire need of financial assistance for dialysis. K. Vijayan needs weekly dialysis, and the family has exhausted their resources. Support this family by donating to the provided bank account or UPI.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156126

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com