deltin33 • 2025-10-28 08:37:36 • views 628
പന്തീരാങ്കാവ് ∙ വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നവുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. യുപി സ്വദേശി മനോജിനെ (39) ആണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. പാലാഴിയിലെ മാളിനു സമീപമുള്ള മേൽപാലത്തിന് അടിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ് ഇയാളുടെ പക്കൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ച 23 പാക്കറ്റ് നിരോധിത പുകയില കണ്ടെടുത്തത്. എസ്ഐ എൻ.ആർ. പ്രശാന്ത്, സിപിഒമാരായ അശ്വിൻ, അൻഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. English Summary:
Illegal tobacco products lead to arrest of UP native in Pantheerankavu. Police seized 23 packets of prohibited substances intended for sale near a mall. The accused was apprehended while attempting to flee the scene. |
|