86 വർഷം; അടൂരിൽനിന്ന്‘അടൂർ’ഉണ്ടായ കഥ

deltin33 2025-10-28 08:37:47 views 1256
  



കാലു പിറന്നാണ് കഥാപുരുഷന്റെ ജനനം. പ്രസവത്തിൽ ആദ്യം പുറത്തെത്തിയത് തലയ്ക്കു പകരം കാലുകളായിരുന്നു. ഇന്നാണെങ്കിൽ സിസേറിയൻ വേണ്ടിവരും. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നുമുണ്ടായില്ല. ഗർഭത്തിലായിരുന്നപ്പോഴത്തെ ആ കുസൃതി ഇപ്പോഴും വിടാതെ അടൂർ ഗോപാലകൃഷ്ണൻ 86 വയസ്സിലെത്തുന്നു. പിറന്നാൾ ആഘോഷിക്കാറില്ല. ഓർക്കാറു പോലുമില്ല. അതുകാരണം 84 കൊണ്ടാടാനുള്ള അവസരം രണ്ടുവർഷം മുൻപേ കടന്നുപോയി. രേഖകളിലെ ജനനത്തീയതി പ്രകാരം അത് ഈ വരുന്ന ജൂലൈ 3 ആണെന്നു മാത്രം.

  • Also Read കാലങ്ങൾ കടക്കും ‘കുറ്റവും ശിക്ഷയും’; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് പെരുമ്പടവം ശ്രീധരൻ   


അമ്മയ്ക്കു മക്കൾ ആറുപേരുണ്ടായിരുന്നെങ്കിലും ഈ മകൻ കുട്ടിക്കാലം മുതൽ അമ്മയെ വിടാതെ പിടിച്ചുനിന്നു. അനിയനെപ്പോലും അങ്ങോട്ട് അധികം അടുപ്പിച്ചില്ല. അച്ഛനെപ്പറ്റി നല്ല ഓർമകൾ കുറവാണ്. അച്ഛനുമമ്മയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ബിരുദധാരിയായിരുന്നു അച്ഛൻ. വനം വകുപ്പിൽ റേഞ്ചർ ആയിരുന്നു. ജോലിയിൽ കയറിയതും അതിൽനിന്നു വിരമിച്ചതും ഒരേ തസ്തികയിലായിരുന്നു എന്നതാണ് പ്രത്യേകത.

ജനിച്ചതു നൂറനാട് പള്ളിക്കലിലെ മേടയിൽ വീട്ടിൽ. വളർന്നത് ഏറെയും അടൂരിലെ കണിയാരേത്ത് വീട്ടിൽ. ഇടയ്ക്കു രണ്ടരവർഷം മൗട്ടത്തെ കൂട്ടുകുടുംബത്തിലെ ആൾക്കൂട്ടത്തിനിടയിൽ ഏതാണ്ട് അനാഥമെന്നു പറയാവുന്ന കഷ്ടജീവിതം. അമ്മ ഒരു വീഴ്ചയെത്തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിഞ്ഞ കാലമായിരുന്നു അത്.

സ്കൂളിലെ ആദ്യനാളുകളോർത്താൽ പരീക്ഷയ്ക്കു കിട്ടിക്കൊണ്ടിരുന്ന മോശപ്പെട്ട മാർക്ക് ആണ് ആദ്യം മനസ്സിലെത്തുന്നത്. ചേട്ടനും അനിയനും മിടുക്കരെന്ന് പേര് നേടിയിരുന്നു. അവരുമായുള്ള താരതമ്യത്തിൽ തുടർച്ചയായുള്ള മോശം പ്രകടനം സ്ഥാനപ്പേര് നേടിത്തന്നു– മണ്ടൻ. വീട്ടുകാരും ബന്ധുക്കളുമൊക്കെ ആ മട്ടിൽ കണ്ടു. പരീക്ഷകളിൽ ആ സ്ഥാനം മാറിപ്പോകാതെ കാത്തു പോന്നതു കൊണ്ട് ഗുണദോഷിക്കലൊന്നും പിന്നീട് ഉണ്ടായില്ല. അതാശ്വാസമായി. മണ്ടനിൽ പ്രതീക്ഷയില്ലാതെ മുതിർന്നവർ വെറുതേ വിട്ടതുകൊണ്ട് സുഖകരമായ കാലം. ഇപ്പോഴും തന്നിലൊരു മണ്ടനുണ്ടെന്ന് ഓർമിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നാണ് അടൂർ പറയുന്നത്.

എന്നാൽ പഠനവിഷയങ്ങളിലെ ഉഴപ്പ് മറ്റു കാര്യങ്ങളിൽ ഉണ്ടായില്ല. പറമ്പിലെ എല്ലാ മരത്തിലും വലിഞ്ഞു കേറും, വീഴും. മാങ്ങയോ കശുമാങ്ങയോ പറിക്കാൻ കയറിയാൽ ആ പഴം മാത്രമേ കാണൂ. മരക്കൊമ്പിലാണെന്നതു മറക്കും. ചക്ക വീഴുന്നപോലെ ഒച്ച കേട്ടാൽ അമ്മയ്ക്ക് ഉറപ്പാണ്. അമ്മ എണ്ണക്കിണ്ണത്തിൽ തൈലവുമായാണ് വരിക. ചോദ്യങ്ങൾ വരുംമുൻപേ മകൻ ഓടിമറയും.

പാഠം വായിക്കില്ലെങ്കിലും പുസ്തകം വായിക്കും. അത്യാവശ്യം വാചകമടിക്കാനും മിടുക്കുണ്ടായിരുന്നു. അതുകൊണ്ടാകണം സ്കൂൾ കാലത്ത് നാടകത്തിലേക്ക് ഒരു വിളി വന്നു. മഹാരാജാവിന്റെ തിരുനാളാഘോഷത്തോടനുബന്ധിച്ചു സ്കൂൾ മേളയിൽ മലയാളം സാർ എഴുതി അവതരിപ്പിച്ച നാടകത്തിൽ മുഖ്യകഥാപാത്രം. ശ്രീബുദ്ധന്റെ മഹാപ്രസ്ഥാനമാണ് പ്രമേയം. റിഹേഴ്സൽ തുടങ്ങി. സമപ്രായക്കാരനും സഹപാഠിയുമായ ബന്ധു നാടകത്തിൽ വേഷമില്ലെന്നു വീട്ടിൽച്ചെന്നുപരാതിപ്പെട്ടു. കുടുംബക്കാരുടെ തന്നെ സ്കൂളാണ്.  അധ്യാപകർ വലഞ്ഞു. ഒടുവിൽ ഒത്തുതീർപ്പ് രൂപപ്പെട്ടു.  

വിശിഷ്ടവേഷം ധരിച്ചു നാടുകാണാനിറങ്ങുന്ന രാജകുമാരന്റെ വേഷം മറ്റേയാൾക്ക്. എല്ലാം ത്യജിച്ച് ഉടുവസ്ത്രം മാത്രമായി സത്യാന്വേഷണത്തിനിറങ്ങുന്നയാളുടെ വേഷമാണ് കിട്ടിയത്. നല്ല വസ്ത്രം അണിയാനുള്ള വേഷം നഷ്ടമായതിൽ സങ്കടമുണ്ടായെങ്കിലും കൊട്ടാരം വിട്ടിറങ്ങി ബുദ്ധനാകാൻ പോകുന്ന രാജകുമാരന്റെ സംഭാഷണം പറഞ്ഞു ഫലിപ്പിച്ചു– ‘‘ലോകമേ, എന്റെ പിന്നാലെ ഓടേണ്ട. നിനക്കെന്നെ പിടിക്കാൻ സാധ്യമല്ല.’’

ആ ബുദ്ധൻ അനന്തരം മലയാള സിനിമയുടെ ബോധോദയമായി. ആരും പിന്നാലെ ഓടാൻ ധൈര്യപ്പെട്ടില്ല. എളുപ്പമല്ലാത്ത ദൂരത്തും തരത്തിലുമായിരുന്നു ആ യാത്ര.

Q പഠിച്ചു മിടുക്കനായേക്കാം എന്ന് പിന്നീടെപ്പോഴെങ്കിലും തോന്നുകയോ ശ്രമിക്കുകയോ ചെയ്തോ?

A
‘മണ്ടൻ’ ബിരുദം മായിച്ചു കളയണമെന്നു തോന്നിയതു മിഡിൽ സ്കൂൾ കാലത്താണ്. ആഞ്ഞു പഠിച്ചു. കണക്കൊഴികെയുള്ള വിഷയങ്ങളൊക്കെ വരുതിയിലായി. ഇതേസമയം നാടകാഭിനയവും എഴുത്തുമുണ്ട്. വീട്ടിലുമുണ്ട് നാടകാവതരണം. ആദ്യനാടകം എഴുതിയത് മിഡിൽ സ്കൂൾ കാലത്താണ്. പേര്–‘കപടയോഗി.’ തട്ടിപ്പുകാരനായ ഒരാൾ യോഗിയുടെ വേഷത്തിൽ കാണിച്ചുകൂട്ടുന്ന വിക്രിയകളായിരുന്നു വിഷയം. മിക്കവാറും നായികാ വേഷമാണ്. പെൺകുട്ടികളെ അഭിനയിക്കാൻ കിട്ടുന്നത് എളുപ്പമല്ല.

പിന്നീട് അടൂരിൽ ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തും നാടകം സജീവമായി തുടർന്നു. ഹൈസ്കൂൾ എത്തുമ്പോഴേയ്ക്കും പഠനമൊക്കെ ഭേദപ്പെട്ടു. പന്തളം കോളജിലായിരുന്നു ഇന്റർമീഡിയറ്റിനു പഠിച്ചത്. അതു കഴിഞ്ഞപ്പോൾ മെഡിക്കൽ പ്രവേശനത്തിനു ശ്രമിച്ചു. കിട്ടിയില്ല. ബിഎസ്‍സി സുവോളജിക്കു പന്തളത്തു തന്നെ ചേർന്നു. ആയിടെയാണ് മധുര ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണുന്നത്. പാസായാൽ ഉടൻ ജോലി എന്നതായിരുന്നു ആകർഷണം. ഇക്കണോമിക്സ്, പൊളിറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ഇതായിരുന്നു കോംബിനേഷൻ. ബിരുദമല്ല. ഡിപ്ലോമയാണ്.

Q വായനയും കലാപ്രവർത്തനവുമൊക്കെ ഈ സമയത്ത് ഉണ്ടായിരുന്നോ?

A വായനയും എഴുത്തും അക്കാലത്തും സജീവമാണ്. കഥ, നോവൽ, ഐതിഹ്യമാല, നാടകം ഇവയൊക്കെയാണ് വായന. എ.പി.ഉദയഭാനുവിന്റെയും സി. വി. കുഞ്ഞിരാമന്റെയും സരസമായ ലേഖനങ്ങളൊക്കെ വിടാതെ വായിക്കും. ടി.എൻ.ഗോപിനാഥൻ നായരുടെയും എൻ.കൃഷ്ണപിള്ളയുടെയും നാടകങ്ങളും. പിൽക്കാലത്ത് ടി.എൻ.ഗോപിനാഥൻ നായരുടെ ‘പരീക്ഷ’ എന്ന നാടകത്തിന് അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം അവതാരിക എഴുതി.  ചെറുപ്പത്തിൽ ആദ്യം കവിത എഴുതി നോക്കി, പിന്നാലെ കഥ. പിന്നെ നാടകം. അതിലുറച്ചു. തുടർച്ചയായി നാടകം എഴുതി അവതരിപ്പിക്കുമായിരുന്നു.

ഗാന്ധിഗ്രാമിൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. ഗാന്ധിയനായ ജി.രാമചന്ദ്രനായിരുന്നു അതിനെ നയിച്ചിരുന്നത്. നാടകകൃത്തായ ജി.ശങ്കരപ്പിള്ള സാർ അവിടെ അധ്യാപകനായി ചേരുന്നത് അക്കാലത്താണ്. അദ്ദേഹത്തിന്റെ സ്വാധീനം എന്റെ വായനയെ വഴിതിരിച്ചുവിട്ടു. മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കു മുൻഗണന മാറി. ആ ഭാഷയിലെ നാടകങ്ങൾ ലഭ്യമായതെല്ലാം വായിച്ചു. അവിടെ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. മഹാൻമാരായ ആളുകൾ– നെഹ്റുവും രാജഗോപാലാചാരിയും മാർട്ടിൻ ലൂഥർ കിങ്ങുമൊക്കെ അക്കാലത്ത് ഗാന്ധിഗ്രാമിൽ വരികയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

സാമൂഹികവീക്ഷണം രൂപപ്പെടുത്തുന്നതിൽ അതൊക്കെ സ്വാധീനം ചെലുത്തി. ഗാന്ധിഗ്രാമിൽ ഗാന്ധിജിയെ കൂടുതൽ അറിഞ്ഞു. ആ മുദ്ര ഇപ്പോഴും മനസ്സിലും ജീവിതത്തിലുമുണ്ട്. ധരിക്കുന്നതിപ്പോഴും ഖാദിയാണ്.

Qഅന്നും ജൂബയും നീട്ടിയ മുടിയുമാണോ?

A മിഡിൽ സ്കൂൾ കാലം മുതൽ ഖാദിവസ്ത്രം ധരിച്ചുതുടങ്ങി. ഗാന്ധിഗ്രാമിൽ വച്ചാണ് ജൂബ ആയത്. പിന്നീടു തിരികെ വന്നു ജോലിയായപ്പോൾ ഖാദിയുടെ ഷർട്ട് ആയിരുന്നു. സ്വയംവരമൊക്കെ ഇറങ്ങിയ ശേഷം ചെറിയരീതിയിൽ വയറൊക്കെ വച്ചു തുടങ്ങിയപ്പോൾ ഷർട്ട് അഭംഗിയാണെന്നു കണ്ട് പിന്നെയും ജൂബ ഇട്ടു തുടങ്ങി. ഇപ്പോൾ വയറൊന്നും ഇല്ലെങ്കിലും ജൂബ തുടരുന്നു. ജൂബ രണ്ടാമതും പതിവുവേഷമാക്കിയ സമയത്താണ് മുടി നീട്ടിത്തുടങ്ങിയതും. ചിത്രകാരനായ പാരിസ് വിശ്വനാഥനായിരുന്നു മുടി നീട്ടുന്നതിന് പ്രചോദനം.

Q ഗാന്ധിഗ്രാമിൽ പഠിക്കുന്ന കാലത്ത് സിനിമ മനസ്സിലുണ്ടോ?

A ഇല്ല. നാട്ടിലായിരിക്കുമ്പോഴും ഇല്ല. അമ്മാവന് മൂന്നു സിനിമാ തിയറ്ററുകളുണ്ടായിരുന്നു, അടൂരും ഏനാത്തും പറക്കോട്ടും. സ്ഥിരമായി സിനിമ കാണുന്ന പതിവുണ്ടായിരുന്നില്ല. തുടർച്ചയായി സിനിമ തിയറ്ററിൽ കണ്ടാൽ ‘പയ്യൻ പിഴച്ചു പോയി’ എന്ന് നാട്ടിൽ അപവാദം പരക്കും. അമ്മയുടെ മൂന്നിൽ എനിക്കെന്നും നല്ല കുട്ടിയായിരിക്കണമായിരുന്നു.

Q ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയതെങ്ങനെയാണ്?

A
ഗാന്ധിഗ്രാമിലെ കോഴ്സ് കഴിഞ്ഞു നാട്ടിൽ വന്നു കുറച്ചുകാലം ഭാരത് സേവക് സമാജവുമായി സഹകരിച്ചു പ്രവർത്തിച്ചു. അതിന്റെ ഭാഗമായി നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. ബിഎസ്എസ് കേന്ദ്രകലാസമിതി എന്നായിരുന്നു പേര്. കരമന ജനാർദ്ദനൻ നായരും കുളത്തൂർ ഭാസ്കരൻ നായരുമൊക്കെ സജീവമായി ഒപ്പമുണ്ടായിരുന്നു.

അതിനിടെ നാഷനൽ സാംപിൾ സർവേയിൽ ജോലി കിട്ടി. അതിന്റെ ഭാഗമായി കേരളമാകെ യാത്രകളുണ്ടായി.  ഉൾനാടുകളിൽ പലവീടുകളിലൊക്കെ കഴിയേണ്ടി വന്നിട്ടുണ്ട്. പലതരം ജീവിതങ്ങൾ കണ്ടു. അങ്ങനെയിരിക്കേ ഒരു ദിവസം ചെങ്ങന്നൂർ ബസ്‍സ്റ്റാൻഡിന് അടുത്തുള്ള ചായക്കടയിൽ വച്ചാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിന് ക്ഷണിച്ചു കൊണ്ടുള്ള പരസ്യം മനോരമ പത്രത്തിൽ കാണുന്നത്. അതിലെ സ്ക്രീൻപ്ലേ റൈറ്റിങ് ആൻഡ് ഡയറക്‌ഷൻ എന്ന കോഴ്സ് പ്രത്യേകം ശ്രദ്ധിച്ചു. .ഡയറക്‌ഷനേക്കാൾ സ്ക്രീൻപ്ലേ റൈറ്റിങ് ആയിരുന്നു ആകർഷണമായത്.  Planet 9, പ്ലാനറ്റ് 9, Planet X, പ്ലാനറ്റ് എക്സ്, dwarf planets, കുള്ളൻ ഗ്രഹങ്ങൾ, Kuiper Belt, സൗരയൂഥം, solar system, astronomy, ജ്യോതിശാസ്ത്രം, Percival Lowell, പെഴ്സിവൽ ലോവൽ, Caltech, Vera C. Rubin Observatory, നിരീക്ഷണ കേന്ദ്രം, space, ബഹിരാകാശം, നെപ്ട്യൂൺ, Neptune, Uranus, യുറാനസ്, Eris, ഏരീസ്, Sedna, സെഡ്‌ന, Quaoar, ക്വോയർ, Varuna, വരുണ, Haumea, ഹോമിയ, Nibiru, നിബിരു, hypothetical planet, സാങ്കൽപ്പിക ഗ്രഹം, outer solar system, സൗരയൂഥത്തിന്റെ പുറം മേഖല, planetary anomalies, ഗ്രഹങ്ങളുടെ വ്യതിയാനങ്ങൾ, undiscovered planet, കണ്ടെത്താത്ത ഗ്രഹം, sunday special

ഇന്റർവ്യൂ ബോർഡിന്റെ അധ്യക്ഷൻ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കെ.എ.അബ്ബാസ് ആയിരുന്നു. എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും ഒന്നാം റാങ്ക് കിട്ടിയതു കൊണ്ട് മെറിറ്റ് സ്കോളർഷിപ് കിട്ടി. ജോൺ ശങ്കരമംഗലം അവിടെ സഹപാഠിയായിരുന്നു. പിന്നീട് ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായിരിക്കേ അദ്ദേഹം അവിടെ ഡീനും ഡയറക്ടറുമായിരുന്നു. ഞാൻ ചെയർമാനായിരിക്കേ അദ്ദേഹത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു.

Q ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഇറങ്ങി എട്ടുവർഷമെടുത്തു സിനിമയെടുക്കാൻ. ആ ദൂരം എങ്ങനെയുണ്ടായി?

A സ്വതന്ത്രമായി പടം പിടിക്കാമെന്നൊക്കെയുള്ള ആത്മവിശ്വാസത്തിൽ അവിടെ പഠിച്ച ഞങ്ങളിൽ ചിലർ ചേർന്ന് ഒരു യൂണിറ്റ് ഉണ്ടാക്കിയിരുന്നു. കുളത്തൂർ ഭാസ്കരൻനായരും ഞങ്ങൾക്കൊപ്പം കൂടി. അന്നത്തെ പ്രമുഖനായൊരു നിർമാതാവിനെ കളത്തിൽ വർഗീസുമൊത്തു ചെന്നു കണ്ടു. ചെറുപ്പക്കാരും അനുഭവപരിചയമില്ലാത്തവരുമായയ ഞങ്ങളുടെ നിലപാട് അദ്ദേഹത്തിന് സ്വീകാര്യമായില്ല. പിന്നെയും ഒന്നു രണ്ടു ശ്രമം നടത്തി. പ്രയോജനമുണ്ടായില്ല.

തുടർന്നു ചിത്രലേഖ എന്ന പേരിൽ സഹകരണസംഘം രൂപീകരിച്ചു. മൂന്നു ലക്ഷ്യങ്ങളായിരുന്നു– ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങി അതുവഴി ഉത്തമ സിനിമകൾ കേരളമെങ്ങും പ്രദർശിപ്പിക്കുക, സിനിമയെക്കുറിച്ചുള്ള നല്ല ലേഖനങ്ങളുമായി മാസിക പ്രസിദ്ധീകരിക്കുക, സിനിമയെ കലാരൂപമായി കണ്ടുള്ള നിർമാണം നടത്തുക. ഈ ലക്ഷ്യങ്ങളോടെ1965 ജൂലൈയിൽ കേരളത്തിലെ ആദ്യ ഫിലിംസൊസൈറ്റിയായി തിരുവനന്തപുരത്ത് ‘ചിത്രലേഖ’ തുടങ്ങി. പിന്നാലെ ചിത്രലേഖ ഫിലിം സുവനീർ പ്രസിദ്ധീകരിച്ചു തുടങ്ങി. ലഘുചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിച്ച് ചിത്രലേഖ അതിന്റെ മൂന്നാമത്തെ ലക്ഷ്യവും നിറവേറ്റി. 1965 ഡിസംബറിലും 66 ജനുവരിയിലുമായി കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ റൈറ്റേഴ്സ് കോൺഫറൻസും കേരളത്തിന്റെ ചലച്ചിത്ര സാക്ഷരത വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. സമ്മേളനപ്രതിനിധികൾക്കായി കേരളത്തിന്റെ കലകൾ പരിചയപ്പെടുത്തുന്നതു ചർച്ച ചെയ്യുമ്പോൾ എം.ഗോവിന്ദനാണ് ചോദിച്ചത്, ഒരു ഫിലിം ഫെസ്റ്റിവൽ കൂടി നടത്തിക്കൂടേ എന്ന്. ചുമതല ഏറ്റെടുക്കാമോ എന്ന് എന്നോടു ചോദിച്ചു. ഞാനേറ്റു.

കേരളത്തിലെ ഒൻപതു ജില്ലാ തലസ്ഥാനങ്ങളിലും നാഗർകോവിലിലുമായി പത്തിടത്ത് പല രാജ്യത്തു നിന്നുള്ള 21 മഹത്തായ സിനിമകൾ ഒരാഴ്ചക്കാലം പ്രതിദിനം 3 സിനിമ വീതം പ്രദർശിപ്പിച്ചു. അതാണ് കേരളത്തിലെ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രോത്സവം.

Q സ്വയംവരത്തിനു മുൻപ് ഒരു സിനിമയ്ക്ക് ശ്രമം നടന്നതായി കേട്ടിട്ടുണ്ട്?

A ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നിറങ്ങി ഏഴെട്ടു വർഷമായിട്ടും മനസ്സിലുള്ള തരത്തിൽ സിനിമ ചിത്രീകരിക്കുന്നതിന് പണം മുടക്കാൻ ആരെയും കിട്ടിയില്ല. ഒടുവിൽ കുവൈത്തിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തുകാരനായ മാരിയാനോ എന്ന എന്റെയൊരു സുഹൃത്ത് പണം മുടക്കാമെന്ന് ഏറ്റു. അത് അന്നത്തെ മുഖ്യധാരരീതികളിലുള്ള ഒരു സിനിമയായിരുന്നു. ഒരു പ്രണയകഥ. സി.എൻ. ശ്രീകണ്ഠൻ നായരായിരുന്നു രചന.

അരവിന്ദൻ ആർട്ട് ഡയറക്ടർ. ഏറ്റുമാനൂർ സോമദാസൻ എഴുതി ശിവൻ, ശശി എന്നിവർ ചേർന്നു സംഗീതം നൽകിയ 4 പാട്ടുകൾ റിക്കോർഡ് ചെയ്തു. യേശുദാസ് പാടി. ഒരാഴ്ച ഷൂട്ട് ചെയ്തു. മാവേലിക്കരയായിരുന്നു ഷൂട്ടിങ്. പരിചയക്കുറവുമൂലമുള്ള ഒരുപാടു പ്രശ്നങ്ങളുണ്ടായി. പടം മുടങ്ങി. പിന്നീട് ഈ പടത്തിന്റെ കഥയും പാട്ടുകളും സംവിധായകൻ രാജീവ്നാഥിനു നൽകുകയും അദ്ദേഹം അത് അടിസ്ഥാനമാക്കി സിനിമയെടുക്കുകയും ചെയ്തു. അങ്ങനെ കിട്ടിയ പണം നിർമാതാവിനും കഥാകൃത്തിനും നൽകി.

Q സ്വയംവരത്തിൽ അന്നത്തെ താരങ്ങളായ മധുവിനെയും ശാരദയെയും തീരുമാനിച്ചതെങ്ങനെയാണ്?

A മധുവുമായി നേരത്തേ പരിചയമുണ്ട്. കരമന ജനാർദ്ദനൻ നായർ വഴിയാണ്. അദ്ദേഹം സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ പോകുന്നതിനു മുൻപേയുള്ള പരിചയമാണ്. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നെന്നു പറഞ്ഞപ്പോൾ തിരിച്ചുവന്ന് പടമെടുക്കുമ്പോൾ ഞാനും കൂടാമെന്ന് മധു പറഞ്ഞിരുന്നു. പക്ഷേ സ്വയംവരമെടുക്കുമ്പോഴേക്കും അദ്ദേഹം താരമായിക്കഴി‍ഞ്ഞിരുന്നു. സ്റ്റേജിലും സ്ക്രീനിലും വരാത്ത ആളുകൾ വേണമെന്നൊക്കെയായിരുന്നു എന്റെ മനസ്സിൽ. അതു പ്രായോഗികമായില്ല. മധു സഹകരിക്കാൻ തയാറുമായിരുന്നു. ശാരദയും സമ്മതിച്ചു. ശാരദയ്ക്ക് അന്ന് 25,000 രൂപയായിരുന്നു പ്രതിഫലം.

Q പിന്നീട് കൊടിയേറ്റം വന്നപ്പോൾ അതിൽ പശ്ചാത്തല സംഗീതമില്ലായിരുന്നു. അതെന്തുകൊണ്ടായിരുന്നു?

A പശ്ചാത്തല സംഗീതമില്ലാതെ തന്നെ ശബ്ദവിശേഷങ്ങൾ കൊണ്ട് സൗണ്ട്ട്രാക് സമ്പന്നമാക്കിയിരുന്നു. പതിവായുള്ള പശ്ചാത്തല സംഗീതം അതിന്റെ പ്രമേയത്തിന് ചേരുമായിരുന്നില്ല.

Q മതിലുകൾ സിനിമയിൽ കെപിഎസി ലളിതയുടേതുപോലെ പരിചിതമായ ശബ്ദം ഉപയോഗിച്ചതിൽ ചിലരൊക്കെ വിമർശനം പറഞ്ഞു.

A വൈക്കം മുഹമ്മദ് ബഷീർ ആദ്യമെന്നോടു ചോദിച്ചത് ആരാണ് നായികയെന്നാണ്. നായികയില്ല എന്നു ഞാൻ പറഞ്ഞു. എന്നാൽ സിനിമ നന്നാകുമെന്ന് അദ്ദേഹവും. 10 നായികമാരെ മാറിമാറി കാണിക്കുന്ന വിധത്തിൽ ആ കഥയെ സങ്കൽപ്പിച്ച് സിനിമയെടുക്കാൻ ചെന്നവർ വരെയുണ്ടായിരുന്നെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്തായാലും അദ്ദേഹത്തിന് എന്റെ സമീപനമാണ് ഇഷ്ടപ്പെട്ടത്. പല ശബ്ദങ്ങളും നോക്കി തൃപ്തി വരാതെയാണ് ലളിതയുടെ ശബ്ദത്തിലേക്ക് എത്തിയത്. പുതിയ ശബ്ദം ഉപയോഗിക്കുക എന്നതിനപ്പുറം ഏറ്റവും അനുയോജ്യമായ പരിചിത ശബ്ദം ഉപയോഗിക്കുകയായിരുന്നു.

Q സ്വാതന്ത്ര്യനാന്തര കാലത്തെ നിരാശഭരിതമായ യൗവനത്തിന്റെ അവസ്ഥ സ്വയംവരത്തിലും ഫ്യൂഡൽ ശേഷിപ്പുകൾ എലിപ്പത്തായത്തിലും വിപ്ലവമോഹഭംഗം മുഖാമുഖത്തിലും വിഷയമായി. അതിനുശേഷം കേരള സമൂഹത്തിലുണ്ടായ വലിയ മാറ്റങ്ങൾ സിനിമയിൽ ചിത്രീകരിക്കാനുള്ള സാധ്യത ആലോചിക്കാതിരുന്നതെന്താണ്?

A‘പിന്നെയും’ അങ്ങനെയൊരു ശ്രമമായിരുന്നു. കൺസ്യൂമറിസത്തിന്റെയും പണം വലിയ ജീവിതമൂല്യമാകുന്നതിന്റെയും കാഴ്ചയായിരുന്നു അത്. സുകുമാരക്കുറുപ്പിന്റെ കഥയെന്ന് പലരും തെറ്റിദ്ധരിച്ചു. സുകുമാരക്കുറുപ്പ് എന്റെ ബന്ധുവാണോ എന്നു ചോദിച്ചവർ വരെയുണ്ട്.

Q ദൃശ്യങ്ങളുടെ വേഗവും താളവും മെല്ലെയാണെന്നത് മലയാളത്തിലെ കലാസിനിമകൾക്കെതിരെ ഒരു കാലത്ത് ആക്ഷേപമായിരുന്നു.

A എന്റെ സിനിമയ്ക്ക് വേണ്ട വേഗം വേണ്ടിടത്ത് ഉണ്ട്. വിധേയനിലൊക്കെ വേഗമുള്ള ഷോട്ടുകളുണ്ട്. ചിലപ്പോൾ ഒരു ദൃശ്യത്തിൽ പ്രേക്ഷകന്റെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളുണ്ടാകും. അതിനുള്ള സമയം കൊടുക്കും. ജീവിതത്തിൽ ഇല്ലാത്ത വേഗം ഏതെങ്കിലുമൊരു കാര്യത്തിൽ സിനിമയിൽ വേണ്ട എന്നാണ് എന്റെ സമീപനം. വാണിജ്യസ്വഭാവമുള്ള സിനിമകളിൽ അഭിനയിച്ചുവരുന്നവർക്ക് സംഭാഷണങ്ങളിൽപ്പോലും വേഗം കൂടുന്നത് കാണാറുണ്ട്. സാധാരണ മനുഷ്യർ സംസാരിക്കുന്നതുപോലെ സംസാരിച്ചാൽ മതിയെന്ന് നിർദേശിക്കും. സ്വാഭാവികമാകണം, പറച്ചിലും പെരുമാറ്റവുമെല്ലാം.

Q വിവിധ ജോണറിൽ സിനിമയെടുക്കുന്നവരുണ്ട്. അടുർ ഗോപാലകൃഷ്ണന്റേതുപോലെ ആത്മനിഷ്ഠമായി സിനിമയെടുത്ത ഇന്ത്യയിലെ മറ്റൊരു സംവിധായകനെന്നു വിലയിരുത്തുന്നത് ആരെയാണ്?


ഗിരീഷ് കാസറവള്ളി.

Q അടൂർ സിനിമകളുടെ വാണിജ്യസാധ്യത എന്തായിരുന്നു.? പണം നഷ്ടമായിട്ടുണ്ടോ?

A എന്റെ ഒരു സിനിമയും നഷ്ടമുണ്ടാക്കിയിട്ടില്ല. ലാഭമുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ ലാഭമുണ്ടാക്കിയവയുമുണ്ട്. സിനിമ ആവശ്യപ്പെടുന്ന വിധത്തിൽ പണം ചെലവിട്ടാണ് എല്ലാ സിനിമകളും എടുത്തിട്ടുള്ളതും.

Q ഓരോ കാഴ്ചയിലും പുതിയതാകാനിടയുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി പുതിയൊരു സിനിമ ചെയ്യുന്നുണ്ടോ?

A ചെയ്യണമെന്നുണ്ട്. അങ്ങനെയൊരു ആലോചനയിലുമാണ്. ഇടയ്ക്ക് കോവിഡ് കാലം വന്നപ്പോൾ വൈകിപ്പോയതാണ്.

Q ഇഷ്ടപ്പെട്ട മലയാള സംവിധായകർ ആരൊക്കെയാണ്

A ജോൺ എബ്രഹാമും കെ.ജി.ജോർജും വലിയ പ്രതീക്ഷ ഉളവാക്കിയവരാണ്. സ്വപ്നാടനമാണ് കെ.ജി.ജോർജിന്റെ സിനിമകളിൽ ഏറ്റവുമിഷ്ടം. പിന്നെ ലേഖയുടെ മരണം ഒരു ഫ്ലാഷബാക്ക്, യവനിക. ചില സിനിമകളിൽ ജോർജ് കോംപ്രമൈസ് ചെയ്തെന്നു തോന്നിയിട്ടുമുണ്ട്. എം.പി. സുകുമാരൻനായരുടെ സിനിമകൾ ഇഷ്ടമാണ്. പുതിയ സംവിധായകരിൽ ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ വളരെ നല്ല സിനിമയായിരുന്നു. ദിലീഷ് പോത്തന്റെയും സനൽകുമാർ ശശിധരന്റെയും ഡോൺ പാലാത്തറയുടെയും സിനിമകൾ ഇഷ്ടമാണ്. English Summary:
Adoor Gopalakrishnan at 86: A Retrospective on a Cinematic Legend
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323750

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.