deltin33 • 2025-10-28 08:37:53 • views 1023
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ മഹാപ്രതിഭ മരിയോ വർഗാസ് യോസയെ വായിക്കുമ്പോഴാണ് എന്റെ പുസ്തകക്കൂട്ടത്തിൽ അസാധാരണമായ ആ പുസ്തകങ്ങൾ കാണുന്നത്. മാധവിക്കുട്ടിയുടെ സമ്പൂർണ കഥകൾ. രണ്ടു വോള്യത്തിൽ 2200 പേജുകൾ!. ഇത്രയും വലിയ പുസ്തകം അവിടെയുള്ളതു ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മുൻപ് എപ്പോഴോ വാങ്ങിയതാണ്. മാധവിക്കുട്ടിയുടെ പ്രശസ്തമായ പല കഥകളും ഞാൻ വായിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയധികം കഥകൾ എഴുതിയിട്ടുണ്ടെന്ന് അറിയുമായിരുന്നില്ല. മുഴുവൻ കഥകളും വായിക്കണമെന്നു കരുതിയല്ല പുസ്തകമെടുത്തത്. പക്ഷേ, എല്ലാം വായിപ്പിച്ച ശേഷമേ മാധവിക്കുട്ടി ഈ പുസ്തകം താഴെവയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്നു തോന്നുന്നു. ഓരോന്നും മികച്ച കഥകൾ. English Summary:
N. Sasidharan\“s Review: Madhavikutty\“s complete stories is the current focus book, a collection of captivating tales by the renowned Malayalam author. This extensive compilation promises an immersive reading experience with each story showcasing Madhavikutty\“s literary prowess. |
|