ആഫ്രിക്കയിലെ ഡോഗോൻ സമസ്യ

cy520520 2025-10-28 08:38:17 views 830
  



ഭൂമിയിൽനിന്ന് എട്ടര പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രസംവിധാനമാണു സിറിയസ്. ഈ നക്ഷത്രസംവിധാനത്തിൽ രണ്ടു നക്ഷത്രങ്ങളാണുള്ളത്. അതിലെ സിറിയസ് എ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടുകാണാവുന്നതാണ്. എന്നാൽ രണ്ടാമത്തെ നക്ഷത്രമായ സിറിയസ് ബി ദൃശ്യമല്ല. ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്.

  • Also Read അമ്മ അറിയാൻ; ജോൺ ഏബ്രഹാമിന്റെ ‘അമ്മ അറിയാൻ’ സിനിമയുടെ പിറവിവഴികളിലൂടെ ബീനാ പോൾ   


ഗോത്രങ്ങളുടെയും ആദിമവംശജരുടെയും നാടാണ് ആഫ്രിക്ക. ഇക്കൂട്ടത്തിൽ പെട്ടതാണ് ഡോഗോൻ ഗോത്രം. ഇവരും സിറിയസ് നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടു വിചിത്രമായ ഒരു കഥയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി എന്ന രാജ്യത്താണു ഡോഗോനുകൾ താമസിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയുടെ 9 ശതമാനം വരും ഇവർ.  

മുഖംമൂടി ധരിക്കുന്ന ഇവർ വിചിത്ര രീതികളും പിന്തുടരുന്നു. ബൻഡിയാഗ്ര എന്ന പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്താണ് ഡോഗോനുകളുടെ താമസം. പൊതുവേ ശാന്തരും ആതിഥ്യ മര്യാദയുള്ളവരുമാണു ഡോഗോനുകൾ. ഇവരുടെ ഗ്രാമത്തലവൻമാർ ഹോഗോൻ എന്നറിയപ്പെടുന്നു. 1931ൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞൻ മാഴ്സൽ ഗ്രിയോളെ ഡോഗോനുകളെ സന്ദർശിച്ചു. പിന്നീടു 2 വർഷത്തിനു ശേഷം അദ്ദേഹം ഒരിക്കൽ കൂടി ഡോഗോനുകളുടെ നാട്ടിലെത്തി. അന്നത്തെ തലവനായ ഒഗോടെമ്മലി എന്ന ഹോഗോനുമായി ഗ്രിയോളെ സൗഹൃദത്തിലായി.

ഡോഗോനുകളുടെ രീതികളും വിശ്വാസങ്ങളും ഒഗോടെമ്മലി ഗ്രിയോളെയ്ക്കു പറഞ്ഞുകൊടുത്തു.  സിറിയസ് ബി എന്ന നക്ഷത്രസംവിധാനത്തെക്കുറിച്ചു ഡോഗോനുകൾക്കുള്ള അറിവ് ഗ്രിയോളെയെ വിസ്മയിപ്പിച്ചു.Sunday Special, Malayalam News, Veerappan, Tamil Nadu, Murder, Veerappan, Kamarajpettai Govindan, Mohanayya murder, Veerappan gang, sandalwood smuggling, ivory poaching, forest brigand, Sathyamangalam forest, Veerappan crimes, STF, Palar checkpost, Veerappan history, revenge, wildlife trafficking, notorious criminal, Veerappan biography, jungle outlaw, വന കൊള്ളക്കാരൻ, വീരപ്പൻ, ചന്ദനം കള്ളക്കടത്ത്, മോഹനയ്യ വധം, കമരാജപേട്ട ഗോവിന്ദൻ, സത്യമംഗലം വനം, വീരപ്പൻ സംഘം, പ്രതികാരം, ആനക്കൊമ്പ് കള്ളക്കടത്ത്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Man Who Hunted Humans: Unmasking Veerappan\“s Brutality

നഗ്നദൃഷ്ടിയാൽ കാണാൻ കഴിയാത്ത ഈ നക്ഷത്രത്തെക്കുറിച്ച് ഇവർക്കെങ്ങനെയറിയാമെന്ന കാര്യം ഗ്രിയോളയ്ക്ക് അമ്പരപ്പുണ്ടാക്കി. ഇതെല്ലാം വിശദീകരിച്ചു കൊണ്ട് ‘കോൺവർസേഷൻസ് വിത്ത് ഓഗോടെമ്മലി – ആൻ ഇൻട്രഡക്ഷൻ ടു ഡോഗോൻ റിലീജിയസ് ഐഡിയാസ്’ എന്ന പുസ്തകം ഗ്രിയോളെ രചിച്ചു.

പ്രാചീനകാലത്തെങ്ങോ നൊമ്മോസ് എന്ന ജീവികൾ തങ്ങൾക്കരികിലെത്തി സിറിയസിനെപ്പറ്റി പറഞ്ഞെന്നാണു ഡോഗോനുകൾ വിശ്വസിക്കുന്നെന്ന് ‘സിറിയസ് മിസ്റ്ററി’ എന്ന മറ്റൊരു പുസ്തകം പറയുന്നു.

പ്രമുഖ ശാസ്ത്രജ്ഞനായ കാൾ സാഗൻ ഇതെല്ലാമറിഞ്ഞ് വിഷയത്തിൽ ഇടപെട്ടിരുന്നു. അദ്ദേഹം ഇതെപ്പറ്റി വിശദമായി പഠിക്കുകയും ചെയ്തു. ഇതെല്ലാം ഗ്രിയോളയുടെ നാടകമായിരിക്കാമെന്നാണ് അദ്ദേഹം ഇതെപ്പറ്റി പറഞ്ഞത്. സിറിയസിനെപ്പറ്റിയൊക്കെ അറിയാവുന്ന ഡോഗോൻ ഗോത്രക്കാർക്ക് സൗരയൂഥത്തിൽ ശനി വരെയുള്ള ഗ്രഹങ്ങളെ മാത്രമേ അറിയാവൂ എന്നതിനാലായിരുന്നു  ഇത്. ഗ്രിയോളെ തന്നെയാകും സിറിയസിനെക്കുറിച്ച് അവരോടു പറഞ്ഞുകൊടുത്തതെന്നുള്ള സാധ്യത കാൾ സാഗൻ മുന്നോട്ടുവച്ചു.

പക്ഷേ മറ്റൊരു പ്രശ്നം ഉയർന്നു. നാനൂറിലധികം വർഷം പഴക്കമുള്ള കലാനിർമിതികളിൽ ഡോഗോൻ ഗോത്രം സിറിയസ് ബി വരയ്ക്കുകയോ കൊത്തിവയ്ക്കുകയോ ഒക്കെ ചെയ്തിരുന്നു.  

അതോടൊപ്പം തന്നെ വേറെയും കുറെ കാര്യങ്ങളുണ്ടായിരുന്നു. ഡോഗോനുകളുടെ പ്രപഞ്ച ഉൽപത്തി വിശ്വാസത്തിനു ബിഗ് ബാങ് സിദ്ധാന്തവുമായി നല്ല സാമ്യമുണ്ട്. ഡോഗോനുകളുടെ ഭാഷയും ഈജിപ്ഷ്യൻ ഭാഷയുമായുള്ള സാമ്യവും ശ്രദ്ധിക്കപ്പെട്ടു. ഈ ജനതയ്ക്ക് ജ്യോതിശ്ശാസ്ത്രപരമായി നല്ല അറിവുമുണ്ടായിരുന്നു. ശരിക്കും ഇതെങ്ങനെ സംഭവിച്ചു. പാശ്ചാത്യ ലോകത്തെ കൊടികെട്ടിയ ജ്യോതിശ്ശാസ്ത്രജ്ഞർ പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രം ടെലിസ്കോപ് ഉപയോഗിച്ചു കണ്ടെത്തിയ സിറിയസ് ബി എങ്ങനെ ഡോഗോനുകളുടെ സംസ്കാരത്തിന്റെ ഭാഗമായി. ആരായിരുന്നു നൊമ്മോസ്? ദുരൂഹത ഇന്നും തുടരുന്നു. English Summary:
The Dogon Mystery: How an Ancient Tribe Knew About Sirius B
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132974

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.