കാത്തുവച്ച പ്രതികാരം; മൃഗങ്ങൾക്കെന്ന പോലെ കെണിയൊരുക്കി മനുഷ്യരെ വകവരുത്തിയിരുന്ന വീരപ്പന്റെ ക്രൂരത

cy520520 2025-10-28 08:38:18 views 566
  



1989 ഓഗസ്റ്റ് 4. തമിഴ്നാട് അതിർത്തിയിലെ പാലാർ ചെക്പോസ്റ്റ് കടന്നു കർണാടകയിലേക്ക് ഒരു മണൽലോറി ഇരച്ചുവരുകയാണ്. വനംവകുപ്പ് ഗാർഡായ മോഹനയ്യ ബാരിക്കേഡിനടുത്തുനിന്നോടി ലോറിക്കു കുറുകെ നിന്നു. അപ്രതീക്ഷിതമായി കാട്ടിൽനിന്നൊരു വെടിയുണ്ട മോഹനയ്യയെ ലക്ഷ്യമിട്ടു ചീറിപ്പാഞ്ഞെത്തി. അയാൾ നിലത്തുവീണു പിടഞ്ഞു.

  • Also Read ജംഗിൾ റോഡ്; മലപ്പുറം ആർടിഒ ഷഫീഖ് ബഷീർ അഹമ്മദ് കാടു കയറുന്നത് എന്തിന്   


ചെക്പോസ്റ്റിനോടു ചേർന്നു കാട്ടിനുള്ളിൽ ഏതോ പേരറിയാക്കിളി ഭയന്നു ചിറകടിച്ചു. വന്മരത്തിന്റെ ഇരുണ്ട നിഴലിൽനിന്ന് ഒരു തുപ്പാക്കി പുറത്തേക്കുനീണ്ടു. അതിന്റെ അങ്ങേത്തലയ്ക്കൽ കാമരാജ്പേട്ട ഗോവിന്ദൻ, തലൈവരായ വീരപ്പനെ കണ്ടു. മിന്നൽത്തിളക്കമുള്ള കുറുകിയ ആ കണ്ണുകളിലെ ആളിപ്പടരുന്ന പ്രതികാരാഗ്നി കണ്ടു.

ഗോവിന്ദൻ കഥ പറയുന്നു

കൺമുന്നിലൂടെ കാലം നദിപോലെ ഒഴുകിപ്പോയെങ്കിലും \“തലൈവരുടെ\“ ഓർമകളെ കാമരാജ്പേട്ട ഗോവിന്ദൻ കരയിലുപേക്ഷിച്ചിട്ടില്ല. സേത്തുക്കുളി ഗോവിന്ദൻ, ചന്ദ്രഗൗഡ, സുണ്ടാ വെള്ളയ്യൻ, മാതയ്യൻ തുടങ്ങിയവർക്കൊപ്പം ഒരുകാലത്ത് വീരപ്പന്റെ കൊള്ളസംഘത്തിലെ പ്രധാനിയായിരുന്നു. \“\“കുട്ടിക്കാലത്തേ വീരപ്പനൊപ്പം ചേർന്നതാണു ഞാൻ– ഗോവിന്ദൻ പറഞ്ഞുതുടങ്ങി. വീരപ്പന്റെ ഗ്രാമമായ ഗോപിനത്തത്തിനടുത്തു ഭീമാങ്കലിലാണു ജനനം. വീരപ്പന്റെ വീരകഥകൾ കേട്ടു വളർന്നു. മേട്ടൂർ അണക്കെട്ടിനായി സ്ഥലം ഏറ്റെടുത്തപ്പോൾ കാമരാജ്പേട്ടയിലേക്കു മാതാപിതാക്കൾക്കൊപ്പം മാറി.

കാലിവളർത്തലും കൃഷിയുമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗം. സത്യമംഗലം കാടുകളിൽ നായാട്ട് വ്യാപകമായ കാലം. ഒരിക്കൽ മേട്ടൂരിൽനിന്ന് 340 രൂപ കൊടുത്ത് അച്ഛൻ ഒരു നാടൻതോക്ക് വാങ്ങി. റൈഫിൾ തോളിൽ തൂക്കിയിട്ടു പുറത്തിറങ്ങി നടന്നാലും അന്നൊന്നും ആരും തടയാൻ വരില്ലായിരുന്നു. വനംവകുപ്പുകാർ കണ്ടാൽ ഇന്ന് ഏതു മൃഗത്തെ കിട്ടി എന്ന കുശലാന്വേഷണത്തിലൊതുക്കും. തോക്കു കൈയിലായതോടെ എങ്ങനെയെങ്കിലും വീരപ്പനൊപ്പം ചേരണമെന്നായി ആഗ്രഹം\“\“– ഗോവിന്ദൻ പറഞ്ഞു.

  കാടിന്റെ വിളി കേട്ട്

ഒരിക്കൽ കാലിമേയ്ക്കാനായി കാട്ടിൽപ്പോയ ഗോവിന്ദന്റെ കൂട്ടുകാരിൽ ചിലരെ വീരപ്പനും കൂട്ടാളികളും പിടിച്ചുകൊണ്ടുപോയി. കാട്ടിനുള്ളിലും ഗോപിനത്തം ഗ്രാമത്തിലുമെല്ലാം ഗോവിന്ദൻ കൂട്ടുകാരെയും വീരപ്പനെയും തേടിയലഞ്ഞു. വീരപ്പനെ കാണാനായില്ലെങ്കിലും സംഘാംഗങ്ങളിൽ ചിലരെ പരിചയപ്പെട്ടു. കൂട്ടുകാർ എവിടെയുണ്ടെന്നുമറിഞ്ഞു.  

അവരെ കാണാനായി കാടുകയറിയപ്പോൾ അരി, എണ്ണ, മസാലപ്പൊടികൾക്കൊപ്പം ഗോവിന്ദൻ പ്ലാസ്റ്റിക് സഞ്ചി നിറയെ വെടിമരുന്നു കൂടി കൈയിൽ കരുതി. സത്യമംഗലം കാടുകൾക്കു സമീപവും ഹൊഗനക്കലിലും ധാരാളം ക്വാറികൾ പ്രവർത്തിക്കുന്ന സമയമായിരുന്നു. അവിടെനിന്ന് വീരപ്പൻ സംഘത്തിനായി ഗോവിന്ദൻ പിന്നെയും വെടിമരുന്നെത്തിച്ചു. അങ്ങനെ അവരുടെ വിശ്വാസമാർജിച്ചു. ഒരിക്കൽ മാതയ്യൻ പറഞ്ഞ സ്ഥലത്തേക്കു റേഷൻ സാധനങ്ങളുമായി ഗോവിന്ദൻ കാടുകയറി. അവിടെ മാതയ്യനു പിന്നാലെ പത്തുപതിനഞ്ചുപേരടങ്ങുന്ന ഒരു  സംഘവുമുണ്ടായിരുന്നു.  

അതിൽ റൈഫിൾ തോളിലേന്തിയ മെലിഞ്ഞു പൊക്കം കൂടിയ ആജാനുബാഹുവിനെ പെട്ടെന്നു ശ്രദ്ധിച്ചു. ഇതല്ലേ ഇത്രയുംകാലം താൻ അന്വേഷിച്ചു നടന്നയാൾ എന്നു തോന്നി. സംശയത്തോടെ നോക്കിയ ഗോവിന്ദനോട് ആ തോക്കുധാരി ചെറുചിരിയോടെ പറഞ്ഞു; ഞാൻ താൻ കണ്ണേ, വീരപ്പൻ! പിന്നീട് പ്രത്യേക ദൗത്യസംഘത്തിനു പിടികൊടുക്കുന്നതുവരെ കാമരാജ്പേട്ട ഗോവിന്ദൻ വീരപ്പനെ വിട്ടുപോയില്ല.Sunday Special, Beena Paul, Venu, Director John Abraham, Malayalam News, Amma Ariyan, John Abraham, Beena Paul, Malayalam cinema, independent film, people\“s cinema, Odessa Film Collective, film making, behind the scenes, film history, Indian cinema, classic Malayalam film, film editing, screenplay writing, film production, crowd-funded film, film memoirs, Kozhikode, Wayanad, Vythiri Ashram, Joy Mathew, Harinarayanan, അമ്മാ അറിയാൻ, ജോൺ എബ്രഹാം, ബീന പോൾ, മലയാള സിനിമ, സ്വതന്ത്ര സിനിമ, ജനകീയ സിനിമ, ഒഡെസ ഫിലിം കളക്ടീവ്, സിനിമ നിർമ്മാണം, സിനിമയുടെ പിന്നാമ്പുറം, സിനിമ ചരിത്രം, എഡിറ്റിംഗ്, തിരക്കഥ, കോഴിക്കോട്, വയനാട്, വൈത്തിരി ആശ്രമം, ഓർമ്മക്കുറിപ്പുകൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Making of \“Amma Ariyan\“: Beena Paul on John Abraham\“s People\“s Cinema Revolution

ഒരു കിലോ ചന്ദനം വെറും 30 രൂപയ്ക്കു മദ്രാസിലെത്തിച്ചു വിറ്റ കാലം വീരപ്പനുണ്ടായിരുന്നു. കാട്ടിലെ മറ്റേതു മരത്തെപ്പോലെയാണ് ആദ്യമൊക്കെ വീരപ്പൻ ചന്ദനത്തെയും കണ്ടിരുന്നതെന്നു ഗോവിന്ദൻ പറയുന്നു. എന്നാൽ, പോകെപ്പോകെ ചന്ദനം വെറുമൊരു മരമല്ലെന്നും സ്വർണത്തെക്കാൾ തിളക്കമുള്ള നിധിയാണെന്നും വീരപ്പൻ തിരിച്ചറിഞ്ഞു.

\“\“കാടിന്റെ ഏതു മുക്കിലും മൂലയിലുമാണു ചന്ദനമുള്ളതെന്ന് അദ്ദേഹത്തിനറിയാം. ചന്ദനത്തടികൾ പുറത്തെത്തിക്കുന്നതിനു കാടിന്റെ ഉള്ളറകളിലൂടെ പാതകൾ കണ്ടെത്തി. വണ്ടികളോ മനുഷ്യന്മാരോ എത്താത്ത ഇടങ്ങളിലൂടെ കിലോമീറ്ററുകളോളം ഭാണ്ഡങ്ങളുമായി ഞങ്ങൾ സഞ്ചരിച്ചു. ചന്ദനത്തിനും ആനക്കൊമ്പിനും രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വില കിട്ടിയിരുന്ന കാലത്ത് മദ്രാസിലും ബെംഗളൂരുവിലും ബോബെയിലുമെല്ലാമുള്ള വൻകിട ഇടനിലക്കാരുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ തലൈവർക്കു കഴിഞ്ഞിരുന്നു.

മോഹനയ്യയുടെ വിധി

കാടിനോടു ചേർന്ന് ഒരു സമാന്തര ഭരണകൂടം സ്ഥാപിച്ചയാളാണു വീരപ്പനെന്ന് അക്കാലത്ത് ദൗത്യസേനയെ നയിച്ച ബി.കെ. സിങ് തന്റെ ‘ഡിസ്ട്രോയ് ഫോറസ്റ്റ്, ഡിസ്ട്രോയ് ലൈഫ്’ എന്ന പുസ്തകത്തിൽ പറയുന്നു.  ഒരിക്കൽ മോഹനയ്യ ഉൾപ്പെട്ട സംഘം, വീരപ്പൻ വെട്ടി സൂക്ഷിച്ചു വച്ച 65 മെട്രിക് ടൺ ചന്ദനം കസ്റ്റഡിയിലെടുത്തു. വീരപ്പന്റെ കാതുകളും കണ്ണുകളും സ്വന്തം നാട്ടുകാരായിരുന്നു.

പ്രത്യേക ദൗത്യസംഘത്തിന്റെ ഓരോ നീക്കങ്ങളും അവർ വീരപ്പനെ അറിയിച്ചു. അങ്ങനെയാണ്, ബി.കെ.സിങ്ങിന്റെ നിർദേശമേറ്റെടുത്ത മോഹനയ്യ കാട്ടിൽ മുളവെട്ടാനെത്തിയവരെ ആക്രമിച്ച കഥ വീരപ്പന്റെ ചെവിയിലെത്തുന്നത്. കൂട്ടത്തിൽ രണ്ടുപേരുടെ മൃതദേഹം കാവേരിയിൽനിന്നു കിട്ടി. മോഹനയ്യയെ വകവരുത്തണമെന്ന് അന്നു വീരപ്പൻ തീരുമാനിച്ചു. ദൗത്യമേൽപിച്ചതു കാമരാജ്പേട്ട ഗോവിന്ദനെ.

വീരം വിതയ്ക്കപ്പെട്ട ഇടം

\“\“ഞാൻ മാത്രമായിരുന്നില്ല,  സുണ്ടാ വെള്ളയ്യൻ, മാരിയപ്പൻ തുടങ്ങിയവരും വീരപ്പനൊപ്പം അന്ന് പാലാർ ചെക്പോസ്റ്റിലെത്തിയിരുന്നു. പാലം ദൂരെനിന്നു നോക്കിയാൽ കാണാവുന്നിടത്തായി ഞങ്ങൾ നിലയുറപ്പിച്ചു. തൊട്ടടുത്ത് പിള്ളയാർസ്വാമി കോവിൽ. അതിന്റെ മറവിൽനിന്ന് സംഘാംഗങ്ങളിലൊരാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു ആംഗ്യഭാഷയിലൂടെ ഞങ്ങൾക്കു കൈമാറി.  

ശത്രുവിനെ കൃത്യമായി തിരിച്ചറിഞ്ഞശേഷം ഒറ്റപ്പെടുത്തി വകവരുത്തുക. അതായിരുന്നു പദ്ധതി. ചെക്പോസ്റ്റിനടുത്തു കണ്ട കാലിവളർത്തലുകാരിലൊരാൾ ദൂരെ മോഹനയ്യയെ ചൂണ്ടിക്കാണിച്ചു. അടുത്തനിമിഷമാണ് ആ മണൽലോറി ചെക്പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. മോഹനയ്യ നടുറോഡിലേക്കിറങ്ങിനിന്നതോടെ ഞങ്ങളെല്ലാം തക്കംപാർത്തിരിപ്പായി.

എന്നാൽ, അപ്പോഴേക്കും തലൈവർ നിറയൊഴിച്ചുകഴിഞ്ഞിരുന്നു. മോഹനയ്യ അങ്ങനെ തീർന്നുപോയി\“\“– ഗോവിന്ദൻ പറഞ്ഞു. മറ്റുള്ളവരെയാണു ദൗത്യമേൽപിച്ചിരുന്നതെങ്കിലും പെട്ടെന്ന് മോഹനയ്യയെ മുന്നിൽക്കണ്ടപ്പോൾ മനസ്സു പറഞ്ഞകാര്യം ചെയ്യാതിരിക്കാനായില്ലെന്നാണ് ഇതെക്കുറിച്ചു പിന്നീടു വീരപ്പൻ സംഘാംഗങ്ങളോടു വിശദീകരിച്ചത്. ഗോവിന്ദൻ പിന്നീടു കുറെക്കാലം ഒളിവിലായിരുന്നു. വീരപ്പന്റെ നിർദേശപ്രകാരം 1991ൽ ഡിസിഎഫ് പി. ശ്രീനിവാസിനു മുന്നിൽ കീഴടങ്ങി.

9 വർഷത്തോളം മൈസൂരു ജയിലിൽ. ഇപ്പോഴും കേസ് നടക്കുന്നു. പഴയ കൂട്ടാളികൾ ഇന്നും വീരപ്പനെ ധീരതയുടെ പ്രതീകമായി കാണുന്നവർ. തമിഴന്റെ അഭിമാനം ഉയർത്താനുള്ള പോരാട്ടത്തിനിടെ രക്തസാക്ഷിയായവനാണ് അവർക്കു വീരപ്പൻ. ഇനി യാത്ര വീരപ്പന്റെ അന്ത്യവിശ്രമസ്ഥാനത്തേക്കാണ്. സേലം ജില്ലയിലെ മേട്ടൂരിനടുത്ത് മൂളക്കാട്ടെ കുഴിമാടത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; വീരം വിതയ്ക്കപ്പെട്ട ഇടം.

(തുടരും) English Summary:
The Man Who Hunted Humans: Unmasking Veerappan\“s Brutality
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133294

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.