അമ്മ അറിയാൻ; ജോൺ ഏബ്രഹാമിന്റെ ‘അമ്മ അറിയാൻ’ സിനിമയുടെ പിറവിവഴികളിലൂടെ ബീനാ പോൾ

cy520520 2025-10-28 08:38:19 views 384
  



‘അമ്മ അറിയാൻ’ സിനിമയുടെ ആലോചനകളിലായിരുന്നു ജോൺ ഏബ്രഹാം. തിരക്കഥയെഴുത്തിനായാണ് വേണുവിനെയും എന്നെയും ക്ഷണിച്ചത്. കോഴിക്കോട്ട് ആരാധന ലോഡ്ജായിരുന്നു സങ്കേതം. സിനിമ എങ്ങനെ വേണമെന്നു രാപകൽ ചർച്ച തന്നെ. അങ്ങനെ എഴുത്തു തുടങ്ങി. അവരുടെ സംഭാഷണങ്ങളുടെ ശ്രദ്ധാലുവായ കേൾവിക്കാരിയായിരുന്നു ഞാൻ.

  • Also Read ജംഗിൾ റോഡ്; മലപ്പുറം ആർടിഒ ഷഫീഖ് ബഷീർ അഹമ്മദ് കാടു കയറുന്നത് എന്തിന്   


ചില വൈകുന്നേരങ്ങളിൽ  ഞങ്ങളൊന്നിച്ച്  ബേപ്പൂരിലേക്കും ഫറോക്കിലേക്കും പോകും. ചിത്രകാരൻ എ.സി.കെ.രാജയുടെ വീടായിരുന്നു മറ്റൊരു താവളം. അവിടെയും കൂടും. രാജയുടെ കുഞ്ഞുമോൾ അമ്മുവിനെ ഞങ്ങൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. ഒഡേസ ഫിലിം കലക്ടീവ് ജീവൻ വച്ചു തുടങ്ങി. ഒട്ടധികം സ്നേഹിതരെ ജോൺ പരിചയപ്പെടുത്തി; അമ്മദ് എന്നു വിളിപ്പേരുള്ള അഹമ്മദ്, ഒഡേസ സത്യൻ, ഫറോക്ക് സോമൻ, യാക്കൂബ്, ചിത്രകാരൻ കൃഷ്ണകുമാർ. ഇവരൊക്കെയാണ് ഒഡേസയുടെ അകവും പുറവുമായിരുന്നവർ.

ജനകീയ സിനിമയെന്ന ആശയമാണ് അന്നത്തെ ചർച്ചകളിലെ പതിവുവിഷയം. പത്തു രൂപ മുതൽ നൂറു രൂപ വരെ സംഭാവന പിരിക്കാനാണു ശ്രമം. നാട്, നാട്ടുകാർ, സിനിമയെ പ്രാണനാക്കിയ കൂട്ടുകാർ, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയബോധ്യം; ഇതായിരുന്നു ജോണിന്റെ സിനിമയുടെ നിക്ഷേപം.

പണം വാരാനായി മാത്രമുള്ള സിനിമ, അതിനായി ഉത്സാഹിക്കുന്ന നിർമാതാക്കൾ, വിതരണക്കാർ; ഇവരിൽ നിന്നൊക്കെ ഇളകിമാറി നിൽക്കുന്നതായിരുന്നു ജോണിന്റെ കല. ജനങ്ങൾ നൽകിയ ചില്ലറത്തുട്ടുകൾ കൊണ്ട് ആ ആശയത്തിനായി ജീവസ്സുറ്റൊരു അടിത്തറ പണിയുകയായിരുന്നു ഒഡേസയിലൂടെ. പിന്നെയത് ഇടറി വീണുപോയി. ഒരാഴ്ച നീണ്ടു, ഞങ്ങളുടെ എഴുത്തും പറച്ചിലും അലച്ചിലുമെല്ലാം. പിന്നീട്, മണി കൗളിന്റെ ‘മട്ടി മാനസ’ എന്ന സിനിമയുടെ പണികളിലായി വേണു. ഉത്തരേന്ത്യയിലായിരുന്നു ചിത്രീകരണം.

വൈത്തിരിയിലെ ആശ്രമത്തിൽ

‘അമ്മ അറിയാൻ’ ചിത്രീകരണത്തിന്റെ തുടക്കം കൊച്ചിയിലായിരുന്നു. അന്നേരം ഞാനുണ്ടായിരുന്നില്ല. ചിത്രീകരണം കാണാനെത്തുന്നവർ തന്നെ അഭിനേതാക്കളായി മാറുന്ന, കൺമുൻപിലുള്ള രാഷ്ട്രീയവിഷയങ്ങളെയും കൂട്ടിച്ചേർക്കുന്ന, ഉള്ളിടത്ത് ഉണ്ടുറങ്ങുന്നവരുടെ ഒരു സിനിമ ആദ്യമാവണം.  

    കെഎസ്എഫ്ഡിസിയിലെ സുഹൃത്തുക്കളുമുണ്ട്. അവർക്കു തീരെ പരിചയമില്ലാത്ത ചിട്ടകളായിരുന്നു ജോണിന്റെ സെറ്റിലേത്. എങ്കിലും അവർക്കായി മുറിയൊക്കെ ഒരുക്കിക്കൊടുത്തു. പുലർച്ചെ കാണുന്നത് വരാന്തയിൽ കിടന്നുറങ്ങുന്ന ജോണിനെയാണ്. സംവിധായകനെ രാജാവായി കാണുന്ന ഫ്യൂഡൽ രീതികളെയൊക്കെ ജോണിന്റെ സിനിമ പുറത്തേക്കിട്ടു.

രണ്ടാം ഷെഡ്യൂൾ വയനാട്ടിലായിരുന്നു. ഞാനും വേണുവും അതിനായി വീണ്ടും കോഴിക്കോട്ടെത്തി. പച്ചപ്പിലേക്കു പടർന്നേറുന്ന പാതയിലൂടെ കെഎസ്ആർടിസി ബസിൽ താമരശ്ശേരി ചുരം കടന്ന് വയനാടൻ യാത്ര ആദ്യമായാണ്. നേരം നോക്കാതെയുള്ള ചിത്രീകരണമാണ്, അന്തിയുറക്കം വൈത്തിരിയിലെ അമൃതബിന്ദു ആശ്രമത്തിലും. നടരാജഗുരുവിന്റെ ശിഷ്യനായിരുന്ന ഷോൻ ലെഷർട് എന്ന സ്വാമി ആശ്ചര്യചര്യയായിരുന്നു ആശ്രമാധിപൻ.  

ജോണിന്റെ സന്തതസഹചാരിയും കോളജ് അധ്യാപകനുമായിരുന്ന ശോഭീന്ദ്രൻ, ജോയ് മാത്യു, ഹരിനാരായണൻ, നിലമ്പൂർ ബാലൻ; അങ്ങനെ എത്രയോപേരെ ആദ്യമായി കാണുകയാണ്.

രസകരമായ അനുഭവങ്ങളുമുണ്ട്. രാത്രി ആശ്രമത്തിൽ എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുകയാണ്.ആശ്ചര്യചര്യ അവിടെയുണ്ടായിരുന്നില്ല. മറ്റൊരു  സന്യാസിയുണ്ട്. കഴിച്ചുതുടങ്ങും മുൻപുള്ള പ്രാർഥനയിലാണ് അദ്ദേഹം. അതു വല്ലാതെ നീണ്ടു.  

രസികനും സഹൃദയനുമായ ശോഭീന്ദ്രൻ മാഷ് പ്രാർഥനയെ അതിന്റെ വഴിക്കുവിട്ട് കഴിച്ചുതുടങ്ങി. പാത്രത്തിന്റെ ഒച്ചകേട്ട്  സ്വാമി കണ്ണുതുറന്നു. മാഷ് ചിരിയോടെ സ്വാമിയെ നോക്കി. സ്വാമി രൂക്ഷമായൊരു മറുനോട്ടം എറിഞ്ഞു. മാഷും വിട്ടില്ല. അതൊരു നോട്ടപ്പോരാട്ടമായി മാറി. ആ മത്സരത്തിൽ മാഷ് തന്നെ ജയിച്ചു. എനിക്കതു കണ്ടു ചിരിയടക്കാനായില്ല.

ഞങ്ങൾ സ്ത്രീകളൊന്നിച്ചൊരു വീട്ടിൽ താമസിച്ചതും ഓർക്കുന്നു. ഇരുൾ തിങ്ങിയ രാത്രിയിൽ പുഴയിൽ കുളിക്കാൻ സംഘമായി പോയി. നക്ഷത്രങ്ങൾ ചിന്നിച്ചിതറിയ രാവ്, ആ വെട്ടത്തിനൊപ്പം ഒഴുകുന്ന പുഴ. നക്ഷത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് കൂട്ടത്തിലാരോ എനിക്കു പറഞ്ഞുതന്നു.  

പിന്നെത്രയോ യാത്രകളുണ്ടായി. എങ്കിലും അതുപോലൊരു പാതിര എന്റെ ജീവിതത്തിലില്ല.

യാത്രയ്ക്കിടെ കണ്ടെത്തുന്ന ഒരിടമൊക്കെ അതിവേഗം ലൊക്കേഷനായി മാറും. ടെംപോ ട്രാവലറിൽ ഞങ്ങൾ സംഘമായി യാത്രയിലാണ്. അമ്പലവയലിന് അടുത്ത് ഒരു കുന്നിൻചരിവു കണ്ടതും നിർത്തൂ, നിർത്തൂവെന്ന് ജോൺ. ക്യാമറയൊക്കെ ചുമന്നിറക്കി, ചിത്രീകരണം തുടങ്ങി.Sunday Special, Forest, Photographer, Malappuram News, Wildlife, Shafeeq Basheer Ahmed, wildlife photographer, Malappuram RTO, wildlife photography Kerala, best wildlife photographer India, K.N. Sajesh, National Geographic photographer, Kerala photographer, Pallas\“s cat, Black Panther Masinagudi, Kaserakkompan elephant, wildlife photography awards, adventure travel photography, RTO officer photographer, Shafeeq Basheer Ahmed photos, nature photography experiences, Konni Kalleli, Kurile Lake brown bear, Maleo bird Sumatra, single barrel gunman, Pathanamthitta forests, ഷഫീഖ് ബഷീർ അഹമ്മദ്, വന്യജീവി ഫോട്ടോഗ്രാഫർ, മലപ്പുറം RTO, കേരള വന്യജീവി ഫോട്ടോഗ്രാഫി, മികച്ച വന്യജീവി ഫോട്ടോഗ്രാഫർ, കെ.എൻ. സജേഷ്, നാഷണൽ ജിയോഗ്രാഫിക്, കാടിന്റെ വിളി, ആർടിഒ ഷഫീഖ്, കസേരക്കൊമ്പൻ, കരിമ്പുലി ഫോട്ടോ, മാനുൽ പൂച്ച, മാലിയോ പക്ഷി, കുറൈൽ തടാകം, സുമാത്ര സാഹസിക യാത്ര, കേരള വനം, ഫോട്ടോഗ്രാഫി അവാർഡ്, സാഹസിക ഫോട്ടോഗ്രാഫി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Malappuram RTO Shafeeq Basheer Ahmed: The World-Renowned Wildlife Photographer

കോഴിക്കോട് മെഡിക്കൽ കോളജിൽ ഞങ്ങൾ ഷൂട്ടിനെത്തുമ്പോൾ വിദ്യാർഥിസമരം നടക്കുകയാണ്. ആ ദൃശ്യങ്ങളുമുണ്ട് സിനിമയിൽ. വരാന്തയിലൂടെ നടക്കവേ ജോൺ എന്നോടു പറഞ്ഞു.‘ ഐ കാൻ  ഹിയർ‍ എ ബേബീസ് ക്രൈയിങ്.’  സിനിമയിൽ അതേ വരാന്തയിലൂടെ ജോയ് മാത്യു നടന്നുപോകുന്ന സീനിൽ ഒരു  കുഞ്ഞിന്റെ കരച്ചിൽ ജോൺ പശ്ചാത്തലശബ്ദമാക്കി.

തിരുവനന്തപുരത്തെ മോർച്ചറിയിലാണു ഹരിനാരായണൻ  ജീവനറ്റുകിടക്കുന്ന രംഗം ചിത്രീകരിച്ചത്. ആ സന്ദർഭത്തിന്റെ ഭാരം ജോണിനുമുണ്ടായിരുന്നു. ജോണിന് സിനിമ അത്രയും അകംപറ്റി നിൽക്കുന്നതായിരുന്നു.

ചിത്രീകരണം കഴിഞ്ഞ് റഷസ് കണ്ടപ്പോൾ ജോണിന്റെ അരാജകരീതികളുടെ നേരിയ പകർച്ച പോലും അതിലെങ്ങുമുണ്ടായില്ല, ഒക്കെയും അതിശയിപ്പിക്കുന്ന ഫ്രെയിമുകൾ. എഡിറ്റിങ് ചിത്രാഞ്ജലിയിലായിരുന്നു. എന്നാൽ, സിനിമയുടെ ആദ്യ കട്ട്  കണ്ടപ്പോൾ  ഞങ്ങളുടെ സംഘത്തിന് ആകെ നിരാശയായി.

ഒരേസമയം,  ജോൺ ആഗ്രഹിച്ച ആഖ്യാനത്തെ നിലനിർത്തുകയും എഡിറ്റിങ് മികവു സൂക്ഷിക്കുകയും വേണമായിരുന്നു. എഡിറ്ററെന്ന നിലയിൽ  അതെനിക്കു വലിയ വെല്ലുവിളിയായി. ആദ്യഎഡിറ്റിങ്ങിനു ശേഷം ഡബ്ബിങ് തുടങ്ങി. ഫ്രെയിമിൽ ഇല്ലാത്ത ഒട്ടേറെ സംഭാഷണങ്ങൾ ജോണിനു കൂട്ടിച്ചേർക്കണമെന്നുണ്ടായിരുന്നു. അതിനൊക്കെയും എനിക്കു സമ്മതം മൂളേണ്ടിവന്നു. അത് എഡിറ്റിങ്ങിനെയും സിനിമയുടെ കൃത്യതയെയും നന്നേ ബാധിച്ചു.

അക്കാലത്ത് മിക്ക പാതിരാവിലും ഒരു ബൈക്ക് ശബ്ദം ഞാൻ കേൾക്കും. പട്ടത്തെ ഫ്ലാറ്റിലേക്കാണ് ആ പാഞ്ഞുവരവ്;  ജോണും ശോഭീന്ദ്രൻ മാഷുമാണ്. കോഴിക്കോടുനിന്ന് ഏതോ നേരത്ത് പുറപ്പെട്ട് ഏതോ നേരത്ത് എത്തും. പട്ടാളപ്പച്ച കുപ്പായമാണ് ശോഭീന്ദ്രന്റെ നിത്യവേഷം. വളഞ്ഞ താടിയും നിറഞ്ഞ ചിരിയും. ജോൺ പതിവുപോലെ മുഷിഞ്ഞ് അലഞ്ഞുതന്നെ. ചിലനേരം കയ്യിലെ പൊതിയിൽ ഞണ്ടുണ്ടാവും. നേരെ അടുക്കളയിലേക്ക്. പിന്നെ പാട്ട്, പാചകം. നല്ലസ്സലു ഞണ്ടുകറി മേശപ്പുറത്ത് എത്തും.

     അതിനിടെ ഒരു ദിവസം വേണു ചിത്രാഞ്ജലിയിലേക്കു വന്നു. എന്റെ കയ്യിലേക്ക് ഒരു പേപ്പർ നീട്ടി. എന്റെ പ്രഗനൻസി ടെസ്റ്റ് റിസൽറ്റായിരുന്നു അത്. ഞാൻ അമ്മയാകാൻ പോകുന്നു. സന്തോഷമോ, പേരറിയാത്ത സങ്കടമോ ?  

    ഒരു സ്ത്രീ അന്നേരങ്ങളിൽ കടന്നുപോകുന്ന മനോവിചാരങ്ങളെ എഴുതിയറിയിക്കാനാവില്ല. അതൊരാൾക്കും മനസ്സിലാവുകയുമില്ല. സ്വാഭാവികമാണ് ഗർഭകാലം, പ്രസവം എന്നൊക്കെപ്പറയാമെങ്കിലും അതു സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, അമ്പരപ്പ് ആരറിയുന്നു.

മകൾ വരുന്നു

ഡൽഹിയിലേക്ക് എന്നെ യാത്രയാക്കാൻ ജോണും വന്നിരുന്നു. അമ്മ കുഞ്ഞുടുപ്പുകൾ തുന്നി പേരക്കുട്ടിയെ കാത്തിരിപ്പാണ്.  ദീപാവലി ദിവസം കുളമാക്കരുതേയെന്നു  ഡൽഹി ക്ലിനിക്കിലെ ഡോക്ടർ എന്നോടു പറഞ്ഞെങ്കിലും ദീപാവലി ദിവസം തന്നെ ‍ഞങ്ങളുടെ കുഞ്ഞുമോൾ പിറന്നു, രാവിലെ 11.15ന്.

ഇടയ്ക്കിടെ ഞാനവളെ പാളിനോക്കുന്നുണ്ട്. കണ്ണു തുറക്കുന്നില്ലല്ലോ. ആരോടു പറയാനാണ്. നെഞ്ചിൽ കുരുങ്ങിയ കരച്ചിലടക്കി ഞാൻ കിടന്നു. പെട്ടെന്നൊരു ദീപാവലിപ്പടക്കത്തിന്റെ ഒച്ചയിൽ അവൾ ‍ഞെട്ടി കണ്ണുതുറന്ന് കരഞ്ഞു, ഞാനും.

     മാളവികയെന്ന് അവൾക്കു പേരിട്ടത് വേണുവാണ്. ഡൽഹിയിലെ കൊടുംതണുപ്പിൽനിന്ന് ഒരു മാസക്കാരി കുഞ്ഞുമായി ഞാൻ പട്ടത്തേക്കു വന്നു. എത്തിയത് കൊടുംചൂടിലേക്കാണ്. ഗേളിയാന്റിയായിരുന്നു എനിക്കും മോൾക്കും കൂട്ട്. ചൂടു സഹിക്കാതെ കുഞ്ഞു നിർത്താതെ കരച്ചിൽ. അടുക്കള സിങ്കിലെ പൈപ്പിനു കീഴെ ചേർത്തുപിടിച്ച് ഗേളിയാന്റി അവളെ കുളിപ്പിച്ചെടുത്തു. അതായിരുന്നു ‘കേരളത്തിലേക്ക് അവളുടെ മാമോദീസ’.

‘അമ്മ അറിയാൻ’ നാട്ടിൻപുറങ്ങളിലൂടെ സഞ്ചരിച്ചുതുടങ്ങിയിരുന്നു. പ്രിവ്യൂ ഷോയിലോ ആഘോഷനേരങ്ങളിലോ ഒന്നും ഞാനില്ലാതെ പോയി. ബോക്സ് ഓഫിസ് ഹിറ്റായ ഏതു സിനിമയെക്കാളും ഷോ ഉണ്ടായി ആ സിനിമയ്ക്കെന്ന് ഉറപ്പായും പറയാം. അതെന്നെയും സന്തോഷിപ്പിച്ചു.

ദേശീയ അവാർഡ് വാങ്ങാൻ ജോൺ ഡൽഹിയിൽ വരുമ്പോൾ ഞാനവിടെയുണ്ട്. മോളെ കാണാൻ ജോൺ വീട്ടിലേക്കു വന്നു. അവളെയെടുത്ത് ചൂളം വിളിച്ച് നടന്നു. മറ്റൊരു പുലർച്ചയ്ക്ക് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിലെ ടെലിഫോൺ തുടരെ മുഴങ്ങി. കുഞ്ഞിന്റെ കരച്ചിൽ കാരണം ഞാനുറങ്ങിയിട്ടുണ്ടായിരുന്നില്ല.  ഫോൺ ചെവി ചേർത്തു, ആ വാർത്ത കേട്ടു ഞാൻ ഞെട്ടിത്തരിച്ചിരുന്നു.


(അതെക്കുറിച്ച് അടുത്ത ഞായറാഴ്ചയിൽ) English Summary:
The Making of \“Amma Ariyan\“: Beena Paul on John Abraham\“s People\“s Cinema Revolution
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132944

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.