എവിടെയാണ് ചെങ്കിസ് ഖാന്റെ ശവക്കല്ലറ?; പലയിടത്തു തേടിയിട്ടും കണ്ടെത്തിയിട്ടില്ലാത്ത രഹസ്യം

LHC0088 2025-10-28 08:38:25 views 915
  



മംഗോളിയയിലെ പുൽമേട്ടിൽ തെമുജിൻ എന്ന പേരുമായി ജനിച്ചു ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശം സ്ഥാപിച്ച ആക്രമണകാരിയും ചക്രവർത്തിയുമായിരുന്നു ചെങ്കിസ് ഖാൻ.

  • Also Read വഴിയായ അക്ഷരം   


1227ൽ ചെങ്കിസ് ഖാൻ തന്റെ അവസാനയുദ്ധത്തിനിറങ്ങി. 20 വർഷത്തിൽ നടത്തിയ ആറു വൻപടപ്പുറപ്പാടുകളിലും കീഴടങ്ങാതിരുന്ന ചൈനയിലെ പടിഞ്ഞാറൻ സിയ എന്ന മേഖലയായിരുന്നു ലക്ഷ്യം. എന്നാൽ ഇത്തവണ ശ്രമം വിജയമായി. പടിഞ്ഞാറൻ സിയയുടെ തലസ്ഥാന നഗരമായ യിൻചുൻ ആറുമാസത്തോളം നീണ്ട ശ്രമത്തിൽ മംഗോൾ സൈന്യം പിടിച്ചടക്കി.

എന്നാൽ അക്കാലത്ത് 65 വയസ്സുകാരനായ ചക്രവർത്തിയെ ഈ നീണ്ട യുദ്ധം ശാരീരികമായി തളർത്തി. വിശ്രമത്തിനായി ചെങ്കിസ് ഖാൻ ചൈനയിലെ ലിയുവാൻ പർവതമേഖലയിലേക്കു പോയി.1227 ഓഗസ്റ്റ് പകുതിയോടെ ചെങ്കിസ് ഖാൻ തീർത്തും അവശനായെന്നു ചൈനീസ് ചരിത്രഗ്രന്ഥം യുവാൻഷി പറയുന്നു. ഇതു കഴി‍ഞ്ഞു കൃത്യം എട്ടാം ദിനം ചെങ്കിസ് ഖാൻ അന്തരിച്ചു. പ്ലേഗ്, കൊലപാതകം, കുതിരയോട്ടത്തിനിടെ അപകടം തുടങ്ങി അനേകം കാരണങ്ങൾ ഈ മരണം സംബന്ധിച്ചു ചരിത്രകാരൻമാർ പറയുന്നുണ്ട്. എന്നാൽ അതിലേറെ ദുരൂഹതയുള്ള മറ്റൊരു കാര്യമുണ്ട്.

എവിടെയാണു ഖാന്റെ കല്ലറ അല്ലെങ്കിൽ ശവകുടീരം?

ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്. ഇതുണ്ടാകാൻ ശക്തമായ സാധ്യതയുള്ള മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും മറ്റു പലയിടങ്ങളിലും പര്യവേഷണങ്ങൾ നടന്നു. ചരിത്രകൗതുകം ചിലരെ ഇതിനു പ്രേരിപ്പിച്ചപ്പോൾ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തുമാണു മറ്റു ചിലരെ മോഹിപ്പിച്ചത്. എന്നാൽ ആർക്കും ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.Sunday Special, Malayalam News, Sara Joseph, Malayalam Novel, Malayalam Literature, Kara novel, Sara Joseph Kara, C.S. Chandrika Kara review, Malayalam novel review, Thrissur Current Books, biblical fiction, Sodom novel, ancient history novel, literary review, Malayalam literature, Indian author, book review, Emalath, Lot, Bithya, Abraham, Sarah, Siddim Valley, Araba desert, good vs evil novel, Kara novel summary, Sara Joseph books, novel critique, Indian literary works, സാറാ ജോസഫ് നോവൽ കാറ, കാറ നോവൽ അവലോകനം, സി.എസ്. ചന്ദ്രിക കാറ, മലയാള നോവൽ, കറന്റ് ബുക്സ് തൃശ്ശൂർ, ബൈബിൾ കഥ നോവൽ, സൊദോം ചരിത്രം, സാഹിത്യ നിരൂപണം, മലയാള സാഹിത്യം, പുസ്തക പരിചയം, ഇന്ത്യൻ എഴുത്തുകാരി, എമാലത്ത് കഥ, ലോത്ത് നോവൽ, നന്മ തിന്മ കാറ, കാലാതീത നോവൽ, നോവൽ വിശകലനം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, C.S. Chandrika Reviews Sara Joseph\“s \“Kara\“: A Deep Dive into Good and Evil

വളരെ രഹസ്യാത്മകമായിട്ടായിരുന്നു ചെങ്കിസ് ഖാന്റെ ശവമടക്കൽ എന്നാണു മംഗോളിയയിലെ മിത്ത്. എവിടെ അടക്കിയെന്നുള്ളത് ചക്രവർത്തിയുടെ അടുത്ത ബന്ധുക്കൾക്കും മറ്റു ചില അഭ്യുദയകാംക്ഷികൾക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ഇതു പുറത്തറിയാതിരിക്കാനായി മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തവരെ എല്ലാവരെയും കൊന്നു കളഞ്ഞെന്നും കൊല നടത്തിയവർ ആത്മഹത്യ ചെയ്തെന്നുമാണു മംഗോളിയക്കാരുടെ വിശ്വാസം.  

അന്ത്യവിശ്രമസ്ഥലം കണ്ടെത്താതിരിക്കാനായി അതിനു മുകളിൽ നൂറിലേറെ കുതിരകളെ ഓടിച്ചെന്നും മരങ്ങൾ നട്ട് പിൽക്കാലത്തൊരു വനമായി മാറിയെന്നും ഒരു നദി ഇങ്ങോട്ടു വഴിതിരിച്ചുവിട്ടെന്നുമൊക്കെ വേറെയും മിത്തുകളുണ്ട്. ഏതായാലും ഈ കല്ലറയ്ക്കായി ഇന്നും തിരച്ചിൽ പലരും നടത്തുന്നു.

എന്നാൽ ചില ശാസ്ത്രജ്ഞർ ഇതൊരു വൃഥാവ്യായാമമാണെന്ന് അഭിപ്രായപ്പെടുന്നു.

ഈജിപ്തിലെയും മറ്റു ചില സംസ്കാരങ്ങളിലെയും രാജാക്കൻമാർ മരിക്കുമ്പോൾ വമ്പൻ നിധി ഒപ്പമടക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ മംഗോളുകൾക്ക് ഈ രീതിയായിരുന്നില്ല. ഘോരവനങ്ങൾക്കു നടുവിലോ, അല്ലെങ്കിൽ മലമുകളിലോ ഒക്കെ തികച്ചും അപ്രധാനമായ രീതിയിലായിരുന്നത്രേ അവരുടെ ശവസംസ്കാരം. ചിലപ്പോൾ ദഹിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഏതായാലും ഖാന്റെ കല്ലറ ഇന്നുമൊരു ചുരുളഴിയാ രഹസ്യമായി ശേഷിക്കുന്നു.  English Summary:
Genghis Khan\“s Tomb: The Unsolved Mystery of the Mongol Emperor\“s Burial Site
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134189

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.