‘‘ ഡോക്ടർ.. രണ്ടു പിഞ്ചുകുഞ്ഞുങ്ങളാണെനിക്ക്.. അവരുടെ കാര്യമോർക്കുമ്പോഴാ...’’ നിറകണ്ണുകളോടെ ആ യുവതി വിതുമ്പുമ്പോൾ തലശ്ശേരി മലബാർ കാൻസർ സെന്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർ എ.പി.നീതു ചെറുപുഞ്ചിരിയോടെ പറഞ്ഞു– ‘‘ മാമോഗ്രാം എന്നാൽ കാൻസർ വന്നവർക്കുള്ള ചികിത്സയല്ല, കാൻസർ ഉണ്ടോ എന്നറിയാനുള്ള പരിശോധനയാണ്.
- Also Read നെഹ്റുവും പട്ടേലും-വിയോജിപ്പുകൾക്കിടയിലെ യോജിപ്പുകൾ എഡിറ്റർ: നീരജ സിങ് ; ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് സേതു
കാൻസർ ഇല്ലെന്നറിഞ്ഞാൽ നിങ്ങൾക്കു കൂടുതൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാമല്ലോ’’. പക്ഷേ, ആ വാക്കുകളൊന്നും അവരെ ആശ്വസിപ്പിച്ചില്ല, മാമോഗ്രാം ഫലം വരുന്നതുവരെ.
ഫലം വന്നപ്പോൾ രണ്ടു മക്കളെയുമെടുത്താണ് അവർ ഡോ.നീതുവിനെ കാണാനെത്തിയത്, കൈനിറയെ മധുരവും. ‘‘ പാപ്സ്മിയർ കഴിഞ്ഞ് മാമോഗ്രാം ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി ഡോക്ടറേ. ചെറുപ്രായത്തിലേ കാൻസർ വന്നിരുന്നെങ്കിൽ എന്റെ മക്കളെ ആരു വളർത്തുമെന്ന കാര്യമോർത്താണു പേടിച്ചത്. ഇപ്പോൾ കാൻസറില്ലെന്നു മുൻകൂട്ടി അറിയാൻ സാധിച്ചപ്പോൾ സമാധാനമായി’’.
കരഞ്ഞുകൊണ്ടെത്തി ചിരിയോടെ മടങ്ങിയ നൂറുകണക്കിനു യുവതികളിലൊരാളായിരുന്നു അന്നേരം നീതുവിന്റെ മുന്നിൽ നിന്നെഴുന്നേറ്റു മക്കളെയുമെടുത്തു പോയത്. അത്തരം നൂറുപുഞ്ചിരികളാണ് ഇന്നു ലോകമാകെ അറിയുന്ന കണ്ണപുരം മോഡൽ. കാൻസറിനെതിരെയുള്ള ഒരു കൊച്ചുഗ്രാമത്തിന്റെ ബോധവൽക്കരണവും ചെറുത്തുനിൽപും. കാൻസർ നിയന്ത്രണത്തിനായി കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്ത് നടത്തുന്ന ‘കാൻസർ മുക്ത ഗ്രാമം’ എന്ന പദ്ധതിയെക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശാസ്ത്ര ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചതോടെ ലോകത്തിന്റെ പലഭാഗത്തുനിന്നും ഇതിനെക്കുറിച്ചറിയാൻ ആരോഗ്യരംഗത്തെ ആളുകൾ എത്താൻ തുടങ്ങി.
പഞ്ചായത്തിലെ 4531 കുടുംബങ്ങളിൽനിന്ന് ആരോഗ്യവിവരശേഖരണം നടത്തി, എല്ലാവരെയും കാൻസർ നിർണയ ക്യാംപുകളിൽ പങ്കാളികളാക്കി 9 കൊല്ലമായി തലശ്ശേരി മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയെക്കുറിച്ച് ഡബ്ല്യുഎച്ച്ഒയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിലാണു ലേഖനം പ്രസിദ്ധീകരിച്ചത്.
‘‘ ജലദോഷവും പനിയും വന്നാൽ ആശുപത്രിയിൽ പോകുന്ന മനോഭാവത്തോടെ കാൻസർ നിർണയത്തിനും ആളുകൾ ആരോഗ്യകേന്ദ്രങ്ങളിലെത്തുകയെന്ന ലക്ഷ്യത്തോടെയാണു ഞങ്ങളീ പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ഏറെ പ്രയാസമായിരുന്നെങ്കിലും ഇപ്പോൾ കാൻസറിനെ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാവുന്ന രോഗമാണെന്ന പൊതുബോധം എല്ലാവരിലും ഉണ്ടാക്കാൻ സാധിച്ചു’’– പദ്ധതിക്കു തുടക്കമിട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണൻ പറഞ്ഞു.
2016 ജനുവരി 23നു തുടക്കമിട്ട കാൻസർമുക്തഗ്രാമം പദ്ധതി ഇപ്പോഴത്തെ ഭരണസമിതിയും അതേ പ്രാധാന്യത്തോടെയാണു കൊണ്ടുപോകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രതി തന്നെയാണ് എല്ലാറ്റിനും മുന്നിട്ടിറങ്ങുന്നത്. അതിഥിത്തൊഴിലാളികൾ ഏറെ ജോലി ചെയ്യുന്ന പഞ്ചായത്തിൽ അവർക്കിടയിൽ ബോധവൽക്കരണം തുടങ്ങുന്നതിനു മുൻപു ഹിന്ദി പഠിക്കുകയായിരുന്നു രതി ആദ്യം ചെയ്തത്. കാൻസറിനു കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തൊഴിലാളികൾക്കിടയിൽ കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണു ബോധവൽക്കരണം ആരംഭിച്ചത്. ഹിന്ദി നന്നായി സംസാരിക്കുന്ന ഡോ.ആശയ്ക്കാണു ചുമതല.Sunday Special, Malayalam, Antarctica, Adventure tourism, Mountain, Third Man, Third Man Syndrome, mysterious rescuer, mountaineering phenomenon, adventure experiences, Ernest Shackleton, T.S. Eliot, Reinhold Messner, Joe Simpson, extreme stress brain, guardian angel, Antarctica expedition, Nanga Parbat, Touching the Void, psychological phenomenon, survival instinct, survival stories, തേർഡ് മാൻ, മൂന്നാമത്തെയാൾ, സാഹസിക യാത്രകൾ, ഷാക്കിൾട്ടൺ, റീൻഹോൾഡ് മെസ്നർ, ജോ സിംപ്സൺ, അന്റാർട്ടിക്ക പര്യവേഷണം, ദുരൂഹ രക്ഷകൻ, അതിജീവന സിൻഡ്രോം, മാനസിക പ്രതിഭാസം, രക്ഷകൻ, മലകയറ്റം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Mysterious Third Man: Unraveling an Adventurer\“s Enigma
ചോദ്യങ്ങളുമായി വീടുകളിലേക്ക്
കാൻസർ ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്ന വലിയ കടമ്പയിൽ നിന്നാണ് കണ്ണപുരം ഉണർന്നു ചിന്തിക്കുന്നത്. കാൻസർ നേരത്തേ കണ്ടെത്താവുന്ന രോഗമാണെന്നും ചികിത്സിച്ചാൽ ഭേദമാകുമെന്നുമുള്ളൊരു ചിന്ത ജനങ്ങളിൽ വളർത്തിയെടുക്കുകയാണ് ആദ്യം വേണ്ടതെന്ന് പഞ്ചായത്ത് ഭരണസമിതിക്കു ബോധ്യമായി. തലശ്ശേരി മലബാർ കാൻസർ സെന്റർ(എംസിസി) ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യത്തെ സമീപിച്ചപ്പോൾ എംസിസിയുടെ സഹായം അദ്ദേഹം ഉറപ്പുനൽകി. 2016 ജനുവരി 23ന് പദ്ധതി ആരംഭിച്ചു. .
ജനങ്ങൾക്കിടയിലേക്ക് ആരോഗ്യ സർവേയുമായി ഇറങ്ങുകയായിരുന്നു ആദ്യഘട്ടം. ഒരുമാസം കൊണ്ട് എല്ലാ വീടുകളിൽനിന്നും വിവരശേഖരണം നടത്തി. കാൻസർ ബാധിതരെയും പ്രാരംഭരോഗലക്ഷണങ്ങൾ സംശയിക്കുന്നവരെയും കണ്ടെത്താനുള്ള സർവേയായിരുന്നു അടുത്ത ഘട്ടം.
പക്ഷേ, ജനങ്ങളിൽ കാൻസർ ഭീതി എത്രത്തോളമുണ്ടെന്നു അന്നേരമാണു മനസ്സിലായത്. കൊളസ്ട്രോൾ, പ്രമേഹം എന്നിവയെക്കുറിച്ചൊക്കെ കൃത്യമായി വിവരം നൽകുമെങ്കിലും കാൻസർ ഭാഗമെത്തുമ്പോൾ ‘ഇല്ല’ എന്നെഴുതും. കാൻസറിനെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയും ഭീതിയും അകറ്റിയാലേ പദ്ധതി മുന്നോട്ടുപോകൂവെന്നു മനസ്സിലായി.
ചെറുകുന്ന് അമ്പലത്തിലെ വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ചായിരുന്നു ബോധവൽക്കരണത്തിന്റെ തുടക്കം. എംസിസിയിലെ ബോധവൽക്കരണ ബോർഡുകൾ പ്രദർശിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ ക്ലാസെടുത്തു. കാൻസർ ചികിത്സിച്ചു ഭേദമായവരുടെ സംഗമം നടത്തിയപ്പോൾ അവരുടെ അനുഭവങ്ങൾ കേൾക്കാൻ ആളെത്തി.
പഞ്ചായത്തിലെ 55 % പേർ സ്ത്രീകളാണ്. സ്ത്രീകളിലുണ്ടാകുന്ന സ്തനാർബുദ, ഗർഭാശയഗള കാൻസർ എന്നിവയിൽ ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. ചിത്രകാരൻ എബി എൻ. ജോസഫ് നടത്തിയ ചിത്രയാത്രയും ബോധവൽക്കരണത്തെ സഹായിച്ചു. ഇങ്ങനെ പലതരത്തിലുള്ള പ്രചാരണം ശരിക്കും ഗുണം ചെയ്തു.
30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കായി നടത്തിയ സ്തനാർബുദ ക്യാംപിൽ 3000 പേരെ എത്തിക്കാനായി. ഇതിൽ 203 പേരെയാണു തുടർ പരിശോധനയ്ക്കായുള്ള മാമോഗ്രാമിനു വിധേയരാക്കാൻ ശുപാർശ ചെയ്തത്. ഇതിൽ മൂന്നുപേർക്കേ തുടർ ചികിത്സ വേണ്ടിവന്നുള്ളൂ.
ഒപ്പമുണ്ട് പഞ്ചായത്ത്
‘‘ കാൻസർ നിർണയ പരിശോധനയ്ക്കു ശേഷമുള്ള തുടർ ചികിത്സയ്ക്കും പഞ്ചായത്ത് കൂടെ നിന്നു. പരിശോധനകൾക്കുള്ള പണമെല്ലാം പഞ്ചായത്തു തന്നെയാണു വഹിച്ചത്’’– പദ്ധതിയുടെ തുടക്കക്കാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി പ്രാഥമിക അർബുദരോഗ നിർണയകേന്ദ്രം തുടങ്ങുന്നത് കണ്ണപുരത്താണ്. എംസിസിയിൽ നിന്നു പരിശീലനം ലഭിച്ച നഴ്സുമാരും ആരോഗ്യപ്രവർത്തകരുമാണ് ക്ലിനിക്കിലെ പരിശോധന നടത്തി സാംപിൾ ശേഖരിച്ചു തുടർ പരിശോധനയ്ക്ക് അയയ്ക്കുന്നത്. എല്ലാ മാസവും രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇവിടെ ക്യാംപുണ്ടാകും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം - അകറ്റാം അർബുദം’ പോലുള്ള പരിപാടികൾ ഏറ്റവും നല്ലരീതിയിൽ നടത്തിയത് കണ്ണപുരത്തായിരുന്നു. English Summary:
Kannapuram\“s \“Cancer-Free Village\“: A Model for Early Detection and Awareness |
|