പുനർവായനയാണ് ആദ്യ വായനയേക്കാൾ ആസ്വാദ്യകരമാകുന്നതെന്ന് അനുഭവിപ്പിച്ചത് കോവിഡ് കാലമാണ്. പുസ്തക ശേഖരത്തിൽ വായിച്ചു തീർത്തതും വായിച്ചു മുഴുമിക്കാൻ കഴിയാതെ പോയതുമായ കുറെയേറെ പുസ്തകങ്ങൾ വീണ്ടും വായിക്കാൻ അവസരം കിട്ടിയപ്പോൾ തുറക്കപ്പെട്ടത് ഓരോ രചനയുടെയും പുതിയ അർഥതലങ്ങളും സംവേദന രീതികളുമാണ്. ആവർത്തിക്കാൻ പ്രേരണ നൽകിയ അനുഭവം.
- Also Read ചന്ദ്ര നീലിയല്ല; കള്ളിയങ്കാട്ട് നീലിക്ക് വെള്ളിത്തിരയിൽ പുതിയ പരിവേഷം
ഇംഗ്ലിഷ്-ഇന്ത്യൻ എഴുത്തുകാരനായ ജേക്കബ് ഐസക്കിന്റെ ‘സെൻസ് ഓഫ് എനിഗ്മ’ വീണ്ടും വായിക്കുന്നത് അങ്ങനെയാണ്. ഇരുപത്തിരണ്ട് ഇംഗ്ലിഷ് കവിതകളുടെ സമാഹാരം. കവിയും നോർത്ത് അമേരിക്കൻ സ്പാനിഷ് അക്കാദമി തലവനുമായ ലൂയിസ് ആൽബർട്ടോ യെംബ്രോജിയോയുടെ സ്പാനിഷ് ഭാഷയിലേക്കുള്ള പരിഭാഷയും അടങ്ങുന്നതാണ് പുസ്തകം.
മനുഷ്യമനസ്സിന്റെ അബോധതലങ്ങളെ ഭ്രമകൽപനകളിലൂടെ ഇളക്കിമറിക്കുന്ന ചിത്രവിധാനം ഒരുക്കികൊണ്ടു കവി ശരിക്കും വായനക്കാരനെ തടവിലാക്കുകയാണ് ചെയ്യുന്നത്. കാഴ്ചയും കേൾവിയും രുചിയും മണവും സ്പർശനവുമൊക്കെ ഇന്ദ്രിയാനുഭവ ഭാഷകളായി പരിണമിക്കുമ്പോൾ വായനയുടെ ലാവണ്യസുഖം അനുഭവവേദ്യമാകുന്നു.Sunday Special, Ghost, Horror Books, Thiruvananthapuram News, Movie, Kalliyankattu Neeli, Yakshi, Malayalam folklore, Kerala myths, Dr. M.G. Sasibhushan, Loka movie, historical distortion, Villadichan Pattu, Aithihyamala, Southern Travancore Yakshi, Devadasi story, Kadamattathu Kathanar, Panchavankadu, Ulloor, Pillatheenikal, Padmavathi Yakshi, Kerala history, mythological research, ancient legends, Yakshi temples, folk studies, Neeli legend, Chandra Neeli, culture vs film, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kalliyankattu Neeli\“s True Story: Separating Folklore from Film Distortion
സമകാലിക ജീവിതത്തിന്റെ വികാരങ്ങളും പ്രതീക്ഷകളും അനുഭവങ്ങളും സൃഷ്ടിക്കുന്ന സമസ്യകളുടെ വ്യാഖ്യാനങ്ങളാണ് ഓരോ കവിതയും.
കണ്ടെത്തലുകളും വെളിപാടുകളും വൈരുദ്ധ്യങ്ങളും അനുകരണങ്ങളും കൗതുകകരമായ അവകാശവാദങ്ങളും ഒക്കെക്കൂടിയൊരുക്കുന്ന ഭാവനയുടെ മാന്ത്രിക സ്പർശത്താൽ അനുഗ്രഹീതമായ കാവ്യഗീതികൾ.
ഐസക് കാളിമഠം എന്ന പേരിൽ മലയാളത്തിൽ കവിതകൾ എഴുതിയിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയായ ജേക്കബ് ഐസക് വിദ്യാഭ്യാസ പ്രവർത്തകനായി നാലു ദശകം മുൻപ് ദക്ഷിണാഫ്രിക്കയിൽ എത്തിയതോടെയാണ് ഇംഗ്ലിഷ് കവിതയെഴുത്തിലേക്ക് തിരിയുന്നത്. English Summary:
Sense of Enigma: A Poetic Journey into Contemporary Life\“s Mysteries |