ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമാണം ബ്രഹ്മപുത്ര നദിയിൽ ചൈന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 16,700 കോടി ഡോളറിന്റെ പദ്ധതി. 5 വൈദ്യുത പദ്ധതികൾ ഉൾക്കൊള്ളുന്ന അണക്കെട്ട്, ലോകത്ത് നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണെന്നാണ് റിപ്പോർട്ട്. അതേസമയം പുതിയ അണക്കെട്ട് ഇന്ത്യയ്ക്കും ബംഗ്ലദേശിനുമടക്കം തലവേദനയുമാണ്. പരിസ്ഥിതിലോല മേഖലയിലെ കൂറ്റൻ നിർമിതിയിൽ പാരിസ്ഥിതിക വിദഗ്ധരടക്കം ആശങ്ക അറിയിച്ചിട്ടുണ്ട്. എന്താണ് ഈ പുതിയ അണക്കെട്ടിന്റെ പ്രത്യേകതകൾ? ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ബ്രഹ്മപുത്രയുടെ ഒഴുക്കിനെ ഈ അണക്കെട്ട് ബാധിക്കുമോ?
∙ സ്ഥാനം
അരുണാചൽ പ്രദേശിൽ, ചൈനയുമായി അതിർത്തി പങ്കിടുന്ന അപ്പർ സിയാങ് ജില്ലയോട് വളരെ അടുത്തായാണ് ചൈന പുതിയ അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ തെക്ക് കിഴക്കൻ ടിബറ്റിലെ മെഡോഗ് കൗണ്ടിയിലെ നിങ്ചി പട്ടണത്തിലൂടെ ഒഴുകുന്ന യാർലുങ് സാങ്പോ (ബ്രഹ്മപുത്രയുടെ ചൈനീസ് പേര്) നദിയിൽ ആണ് ഡാം നിർമിക്കുന്നത്.
∙ ലക്ഷ്യം
2024 ഡിസംബറിലാണ് ചൈനീസ് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയത്. കാർബൺ ന്യൂട്രാലിറ്റി, ടിബറ്റ് മേഖലയിലെ വികസനം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂർണതോതിൽ പ്രവർത്തനക്ഷമമായാൽ 60 ഗിഗാവാട്ട് ആയിരിക്കും പദ്ധതിയുടെ ഉൽപാദന ശേഷി. അതായത് ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാമിന്റെ’ മൂന്നിരട്ടി ശേഷി. പ്രതിവർഷം 300 ബില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനും സാധിക്കും. ഈ വൈദ്യുതി ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്കും എത്തിക്കും. അതോടൊപ്പം ടിബറ്റിന്റെ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുമെന്നും ചൈനീസ് അധികൃതർ വിശദീകരിക്കുന്നു. ഇതുവഴി 2030ന് മുൻപ് കാർബൺ ബഹിർഗമനം പരമാവധി കുറച്ച് 2060 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്.whatsapp privacy, whatsapp privacy settings, whatsapp privacy checkup, whatsapp profile picture, whatsapp status, whatsapp last seen, whatsapp online status, whatsapp groups, whatsapp security, whatsapp data privacy, manage whatsapp privacy, whatsapp control, silence unknown callers, read receipts, app lock, message timer, end-to-end encrypted backup, two-step verification, passkey, whatsapp guide, secure messaging, മലയാളം വാർത്തകൾ, മനോരമ ഓൺലൈൻ, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
∙ ചെലവ്
റിപ്പോർട്ടുകൾ പ്രകാരം, 1.2 ട്രില്യൻ യുവാൻ (ഏകദേശം 167 ബില്യൻ ഡോളർ – 14 ലക്ഷം കോടി രൂപ) ആണ് നിർമാണച്ചെലവ്. 2021-25 കാലഘട്ടത്തിൽ നടപ്പാക്കേണ്ട പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിർമാണം.
∙ ആശങ്ക
ബ്രഹ്മപുത്ര നദിയിൽ നിർമിക്കുന്ന ഈ ഭീമൻ ഡാമിന്റെ നിർമാണത്തിൽ ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുണ്ട്. പരിസ്ഥിതിലോലമായ ഹിമാലയൻ മേഖലിയിൽ നിർമിക്കുന്ന അണക്കെട്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ആശങ്കയുണ്ട്. ഭൂകമ്പസാധ്യതാ മേഖലയായ ഇവിടെ വലിയതോതിൽ ജലം കെട്ടിനിർത്തുന്നത് ആശങ്കാജനകമാണ്. ഭൂകമ്പത്തിനും മണ്ണിടിച്ചിലും സാധ്യതയുണ്ട്. ദുരന്തമുണ്ടായാൽ ലക്ഷക്കണക്കിനു മനുഷ്യരെ ബാധിക്കും. ബ്രഹ്മപുത്രയുടെ തടങ്ങളിലെ പരിസ്ഥിതിയെയും ജൈവവ്യവസ്ഥയെയും അണക്കെട്ടു ബാധിക്കുമെന്നു വിദഗ്ധർ പറയുന്നു.
ഇന്ത്യയുമായി സംഘർഷമുണ്ടായാൽ അണക്കെട്ടിനെ ഒരു ആയുധമായി ചൈന ഉപയോഗിച്ചേക്കാമെന്ന ഭീഷണിയുമുണ്ട്. ജലമൊഴുക്കു തടഞ്ഞാൽ അത് കർഷകരെയടക്കം ബാധിക്കും. വെള്ളം പെട്ടെന്നു തുറന്നു വിട്ടാൽ അതു മിന്നൽപ്രളയത്തിനു കാരണമാകും. കൃഷിഭൂമികളെയും ജനവാസമേഖലകളെയും അടക്കം അതു ബാധിക്കും.
∙ ചൈനീസ് ന്യായീകരണം
അണക്കെട്ട് ഇന്ത്യയെയും ബംഗ്ലദേശിനെയും ബാധിക്കില്ലെന്നാണ് ചൈനയുടെ പ്രതികരണം. പരിസ്ഥിതി ലോല മേഖലയായ ടിബറ്റൻ പീഠഭൂമിയിൽ ഇത്തരം വലിയ പദ്ധതികൾ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ചൈന നിർമാണവുമായി മുന്നോട്ട് പോകുന്നത്. English Summary:
China\“s New Dam in Brahmaputra River- Explainer |