search
 Forgot password?
 Register now
search

ട്രെയിൻ നിരക്കിൽ 20% ഇളവ്: ലഭിക്കാൻ അറിയേണ്ടത്...

cy520520 2025-10-28 08:38:58 views 819
  



ന്യൂഡൽഹി ∙ ഒക്ടോബർ 13 നും 26 നും ഇടയിൽ യാത്ര ചെയ്യുന്നവർ നവംബർ 17 നും ഡിസംബർ ഒന്നിനുമിടയിൽ അതേ ട്രെയിനിൽ മടങ്ങുകയാണെങ്കിൽ മടക്ക ടിക്കറ്റിന്റെ നിരക്കിൽ 20% ഇളവു ലഭിക്കുന്ന പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഉദാഹരണത്തിന്, ഡൽഹിയിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്യുകയാണെങ്കിൽ ഒക്ടോബർ 13 മുതൽ 26 വരെയുള്ള ദിവസങ്ങളിലായിരിക്കണം യാത്ര. പാലക്കാട്ടു നിന്നുള്ള മടക്കയാത്ര അതേ ട്രെയിനിൽത്തന്നെ നവംബർ 17 മുതൽ ഡിസംബർ ഒന്നു വരെയുള്ള ദിവസങ്ങളിൽ നടത്തണം. എങ്കിൽ നിരക്കിൽ ഇളവു ലഭിക്കും. പദ്ധതിയെപ്പറ്റി അറിയാം.

∙ ഒക്ടോബർ 13നു തുടങ്ങുന്ന യാത്രയുടെ ടിക്കറ്റ് ഈ മാസം 14 മുതൽ റിസർവ് ചെയ്യാം. മടക്കയാത്രയുടെ ടിക്കറ്റ് പിന്നീടു റിസർവേഷൻ തുടങ്ങുന്ന ഘട്ടത്തിലാണു ചെയ്യേണ്ടത്. കണക്ടിങ് ജേണി എന്ന ഓപ്ഷൻ ഉപയോഗിച്ചാണു മടക്കയാത്ര ബുക്ക് െചയ്യേണ്ടത്. പതിവു ട്രെയിനുകൾക്കും ഉത്സവകാല പ്രത്യേക ട്രെയിനുകൾക്കും ഇളവു ലഭിക്കും.

∙ എന്നാൽ, തിരക്കിനനുസരിച്ച് ടിക്കറ്റ് ചാർജ് കൂടുന്ന രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള ട്രെയിനുകളിൽ ഈ ആനുകൂല്യമില്ല.

∙ ഓൺലൈൻ വഴിയോ സ്റ്റേഷൻ കൗണ്ടർ വഴിയോ ടിക്കറ്റ് എടുക്കാം. പക്ഷേ, രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഒരേ രീതി തന്നെയാകണം ഉപയോഗിക്കേണ്ടത്.

∙ എസി ഉൾപ്പെടെ എല്ലാ വിഭാഗത്തിലും ഈ ഇളവു ലഭിക്കും. അതേസമയം രണ്ടു ടിക്കറ്റുകളും കൺഫേം ആയിരിക്കണം. വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ ഇളവിന് അവസരമില്ല. മറ്റ് ഇളവുകളും ലഭിക്കില്ല.

∙ യാത്ര ചെയ്യുന്നവർ, ക്ലാസ്, യാത്ര ചെയ്യുന്ന സ്റ്റേഷൻ എന്നിവയിലൊന്നും മാറ്റമുണ്ടാകാൻ പാടില്ല. ഫലത്തിൽ ഒരേ യാത്രക്കാർ, ഒരേ ട്രെയിനിൽ മടക്ക ടിക്കറ്റ് ഉൾപ്പെടെ എടുക്കുമ്പോൾ മാത്രമേ ഇളവു ലഭിക്കു.

∙ തിരിച്ചുള്ള യാത്രയുടെ അടിസ്ഥാന നിരക്കിന്റെ 20% ഇളവു ലഭിക്കും. English Summary:
Explainer: Train ticket discount offer announced by Indian Railways. This scheme provides a 20% discount on return tickets if passengers travel between specific dates in October and return in November/December on the same train.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153716

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com