തീരുവ കെ‍ാണ്ടെ‍ാരു പ്രതികാരം

LHC0088 2025-10-28 08:39:23 views 1241
  



അവസാനനിമിഷത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ, ഇന്ത്യയ്ക്കുമേൽ യുഎസിന്റെ അധികത്തീരുവ ഇന്നു പ്രാബല്യത്തിലാവുകയാണ്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ സമസ്തമേഖലകളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കാമെന്നതിനാൽ, അത്യധികം നിർണായകമാണ് യുഎസിന്റെ തീരുമാനം.  

സഹരാഷ്ട്ര ബഹുമാനമില്ലാതെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപിച്ച ഉയർന്ന തീരുവയുടെ ആഘാതതീവ്രത കുറയ്ക്കാൻ നാം ബദൽവഴികളിലേക്ക് ഉടൻ നീങ്ങേണ്ടതുണ്ടെന്നുകൂടി ഈ സാഹചര്യം ഓർമിപ്പിക്കുന്നു.   

  • Also Read ട്രംപ് പലതവണ വിളിച്ചു; മോദി ഫോണെടുത്തില്ല; \“തീരുവയിൽ\“ രാജ്യങ്ങളെ തന്റെ വഴിക്കെത്തിക്കുന്ന \“ട്രംപ്തന്ത്രം\“ ഇന്ത്യയിൽ ഫലിക്കുന്നില്ല!   


ഇന്നുമുതൽ ഇന്ത്യയിൽനിന്നു കയറ്റിയയയ്ക്കുന്ന 55.8% ഉൽപന്നങ്ങൾക്ക് 50% തീരുവ പ്രാബല്യത്തിലാകുമെന്നു യുഎസ് വ്യക്തമാക്കിയതോടെ രാജ്യത്തെ ഉൽപാദനമേഖലയ്ക്കു മുന്നിൽ കടുത്ത ആശങ്കയുടെ ചോദ്യചിഹ്നം ഉയരുകയാണ്. ഇവിടെനിന്നുള്ള ഏകദേശം 4.21 ലക്ഷം കോടി രൂപയുടെ (4820 കോടി ഡോളർ) കയറ്റുമതിക്കാണ് 50% തീരുവ ബാധകമാകുക. ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു പ്രഖ്യാപിച്ച 25% തീരുവയ്ക്കുപുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ ‘ശിക്ഷ’യായാണ് 25% അധികത്തീരുവകൂടി അടിച്ചേൽപിക്കുന്നത്.   

​ഇതോടെ യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തിയ രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യ മാറുന്നു. ട്രംപ് ഭരണകൂടത്തിന്റെ പ്രവചനാതീതമായ തീരുവനയങ്ങളും ഏകപക്ഷീയമായ കടുത്ത സമ്മർദങ്ങളും രാജ്യാന്തരസമൂഹത്തെയാകെ അസ്വസ്ഥമാക്കുകയാണ്. തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ യുഎസിന്റേതായി ലോകത്തിനുമേൽ ട്രംപ് അടിച്ചേൽപിക്കുമ്പോൾ സ്വയംകൽപിച്ച ആ അധീശത്വം ചോദ്യംചെയ്യുന്നതു പുതിയ ലോകക്രമത്തെത്തന്നെയാണ്.   

  • Also Read ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ പ്രാബല്യത്തിൽ, ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്   


ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വിറ്റുണ്ടാക്കുന്ന ലാഭമാണ് റഷ്യ, യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്ന വാദമാണു ട്രംപ് ഉയർത്തുന്നത്. എന്നാൽ, യുഎസ് ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ നല്ലൊരു പങ്ക് റഷ്യയിൽനിന്നാണെന്നതു മറ്റെ‍ാരു വശം. ഇന്ത്യയിലെ കാർഷിക, പാലുൽപന്ന വിപണികൾ അമേരിക്കൻ ഉൽപന്നങ്ങൾക്കു തുറന്നുകൊടുക്കണമെന്നാണു യുഎസ് ആവശ്യങ്ങളിൽ പ്രധാനം.  കാർഷിക, ക്ഷീര വിപണികൾ തുറന്നുകൊടുക്കണമെന്ന യുഎസ് ആവശ്യത്തിൽ തട്ടി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകൾ പാളം തെറ്റുകയും ചെയ്തു.  Ayyankali, Mahatma Ayyankali, Social Reformer, Kerala History, Villiuvandi Yatra, Panchami School Admission, Social Justice, Malayala Manorama Online News, Kerala Renaissance, Dalit Rights, Sree Moolam Praja Sabha, Social Progress, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

മറ്റു പല മേഖലകളിലും പരമാവധി വിട്ടുവീഴ്ചകൾ ആകാമെങ്കിലും കാർഷികമേഖലയിൽ യുഎസിന്റെ താൽപര്യങ്ങൾക്കു വഴങ്ങിയാൽ കനത്ത തിരിച്ചടി ഉണ്ടാകാമെന്ന് അറിയാവുന്നതുകെ‍ാണ്ടുതന്നെയാണ് എത്ര സമ്മർദമുണ്ടെങ്കിലും ഇന്ത്യ വഴങ്ങില്ലെന്നു ഭരണാധികാരികൾ ആവർത്തിക്കുന്നത്. കഴിഞ്ഞദിവസം അഹമ്മദാബാദിൽ പ്രസംഗിക്കവേ, ട്രംപിന്റെയോ യുഎസിന്റെയോ പേരുപറയാതെ, കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇന്ത്യയ്ക്കുമേലുള്ള സമ്മർദം വർധിച്ചേക്കാമെങ്കിലും നാമതു നേരിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പിച്ചുപറയുകയുണ്ടായി. ഇന്ത്യയിലെ കർഷകരുടെയും ചെറുകിട ഉൽപാദകരുടെയും താൽപര്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വ്യക്തമാക്കുന്നു.

  • Also Read ഓഗസ്റ്റ് 27: സ്വർണവും ചെമ്മീനും കത്തിക്കയറും; ‘ടിക് ടോക്കി’ലൂടെ കേന്ദ്ര മുന്നറിയിപ്പ്? ‘ട്രംപിയൻ’ ഭീഷണിക്കുണ്ട് ഇന്ത്യൻ മറുപടി   


യുഎസ് വിപണിക്കു പകരം മറ്റു വിപണികൾ പെട്ടെന്നു കണ്ടെത്തുക എളുപ്പമല്ല. ഉയർന്ന തീരുവ ദീർഘകാലം തുടർന്നാൽ,  ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കാരെ മാത്രമല്ല, പല മേഖലകളിലും അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നവർ ഉൾപ്പെടെ മുഴുവൻ വിതരണ ശൃംഖലയ്ക്കും തിരിച്ചടിയുണ്ടാകും. തീരുവാഘാതംമൂലം രാജ്യത്ത് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്ന മേഖലകളിലെ‍ാന്ന് ടെക്സ്റ്റൈൽ വ്യവസായമാണ്.  

ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയുടെ 40 ശതമാനവും യുഎസിലേക്കാണ്. തീരുവഭാരം പ്രത്യക്ഷത്തിൽ ബാധിക്കുന്നത് കാർഷിക – സമുദ്രോൽപന്ന മേഖലയെയാണെന്നതിനാൽ കേരളത്തിനും ഇതു വലിയ തിരിച്ചടിയായേക്കും. കേരളത്തിൽനിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങളും കയറും ഏറ്റവുമധികം കയറ്റി അയയ്ക്കുന്നതും യുഎസിലേക്കാണ്. തേയില, കശുവണ്ടി എന്നിവയുടെ കയറ്റുമതിക്കുണ്ടാകുന്ന തിരിച്ചടിയും കേരളത്തെ ബാധിക്കും.   

നിലവിൽ ഇന്ത്യയുമായി വ്യാപാരക്കരാറുള്ള യുഎഇ, ഓസ്ട്രേലിയ, ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ, കൊറിയ, മൊറീഷ്യസ് എന്നിവയുമായുള്ള വ്യാപാരം വർധിപ്പിച്ച് യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ബ്രിട്ടൻ, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങൾ എന്നിവയുമായി ഒപ്പിട്ട കരാറുകൾ ഉടൻ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളും കേന്ദ്ര വാണിജ്യമന്ത്രാലയം തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽപ്പെട്ട കമ്പനികൾ‍ക്ക് ഇന്ത്യൻ വിപണിയിൽ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ അമേരിക്കൻ കമ്പനികളിൽനിന്നു ട്രംപിനുമേൽ സമ്മർദമുണ്ടാകുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ പക്ഷം.   

യുഎസ് ഏൽപിക്കുന്ന തീരുവാഘാതത്തിലൂടെ ഇന്ത്യയുടെ 6.5 ശതമാനമെന്ന ജിഡിപി വളർച്ചനിരക്ക് 5.6% വരെയായി കുറയാമെന്നാണു കണക്കാക്കുന്നത്. യുഎസിന്റെ അധികത്തീരുവ രാജ്യത്തിന്റെ വളർച്ചയെ ബാധിക്കാതിരിക്കാൻ ബദൽവഴികളിലൂടെ ബഹുമുഖ മുന്നേറ്റമാണ് ഉണ്ടാകേണ്ടത്. English Summary:
US Tariffs: India\“s Stance and Economic Fallout
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134156

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.