ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച ‘ഉന്നതപതനം’ പരമ്പരയുടെ തുടർച്ചയായി നടത്തിയ ആശയക്കൂട്ടായ്മയിൽ സ്വാഗതാർഹമായ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. നാലുവർഷ ബിരുദ പ്രോഗ്രാമുകളും ബഹുവൈജ്ഞാനിക– അന്തർവൈജ്ഞാനിക പ്രോഗ്രാമുകളും ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ നമുക്കു ലഭ്യമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് ഇടപെടൽ നടത്തണം.
- Also Read മത്സരപ്പരീക്ഷ: സ്‌ക്രൈബ് നിയമം കർശനമാക്കുന്നു
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കീഴിൽ കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളുമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അക്കാദമിക് ബന്ധം സ്ഥാപിക്കുകയാണ് ഉടൻ നടപ്പാക്കേണ്ട ഒരു പരിഷ്കാരം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ്, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങി ഒൻപതോളം ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.Editorial, Goods And Service Tax, GST, Central Government, Nirmala Sitharaman, Narendra Modi, gst reforms, gst benefits, tax reduction, price reduction, consumer awareness, gst slabs, gst council, india gst, kerala gst, anti-profiteering, tax burden, economic growth, market revitalization, state revenue, lottery tax, life-saving medicines, tax exemption, transparent economy, goods and services tax, gst implementation, government vigilance, product prices, tax changes, gst impact, finance minister, gst announcements, people friendly gst, ജിഎസ്ടി പരിഷ്കാരങ്ങൾ, ജിഎസ്ടി പ്രയോജനങ്ങൾ, നികുതി കുറയ്ക്കൽ, വില കുറയ്ക്കൽ, ഉപഭോക്തൃ അവബോധം, ജിഎസ്ടി സ്ലാബുകൾ, ജിഎസ്ടി കൗൺസിൽ, ഇന്ത്യ ജിഎസ്ടി, കേരളം ജിഎസ്ടി, നികുതി ഭാരം, സാമ്പത്തിക വളർച്ച, ലോട്ടറി നികുതി, ജീവൻ രക്ഷാ മരുന്നുകൾ, നികുതി ഇളവ്, സുതാര്യമായ സമ്പദ്‌വ്യവസ്ഥ, ജിഎസ്ടി നടപ്പാക്കൽ, സർക്കാർ നിരീക്ഷണം, ഉൽപ്പന്ന വില, നികുതി മാറ്റങ്ങൾ, ജിഎസ്ടി സ്വാധീനം, ധനമന്ത്രി, ജിഎസ്ടി പ്രഖ്യാപനങ്ങൾ, ജനസൗഹൃദ ജിഎസ്ടി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, New GST Slabs: What It Means for Consumers and Product Prices.
കേന്ദ്ര സർക്കാരിന്റെ കീഴിലാവട്ടെ ഐസർ, ഐഐഎസ്ടി, ഐഐഎം, എൻഐടി, വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി തുടങ്ങി ഒട്ടേറെ മികച്ച ഗവേഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ദേശീയ– രാജ്യാന്തര തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനങ്ങളുമായി നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ചില സ്കോളർഷിപ്പുകളുടെയും ഇന്റേൺഷിപ്പിന്റെയും മറ്റും മേഖലയിൽ ഒതുങ്ങിനിൽക്കുന്ന ബന്ധം മാത്രമാണുള്ളത്. ഇതു മറികടന്ന്, ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകരെയും ലബോറട്ടറി സൗകര്യങ്ങളെയും ഗവേഷണോപാധികളെയും പ്രയോജനപ്പെടുത്തി നൂതന ബഹുവൈജ്ഞാനിക പ്രോഗ്രാമുകൾ സംയുക്തമായി രൂപകൽപന ചെയ്തു നടപ്പാക്കണം. ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ അധ്യാപകരായി നിയോഗിക്കുന്നതിനും ലബോറട്ടറി സംവിധാനങ്ങളും ഗവേഷണോപാധികളും സർവകലാശാലാ- കോളജ് ഗവേഷകരുമായി പങ്കുവയ്ക്കുന്നതിനും നയതീരുമാനങ്ങൾ കൈക്കൊള്ളണം.
സർവകലാശാലകളിലും കോളജുകളിലും ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഗവേഷണസ്ഥാപനങ്ങളിലെ അന്തരീക്ഷം അതിനെക്കാൾ സമ്പുഷ്ടവും വൈവിധ്യമാർന്നതുമാണ്. ഗവേഷണോത്സുകരായ വിദ്യാർഥികൾക്ക് ആ അനുഭവത്തിൽ പങ്കുചേരാനുള്ള അവസരമൊരുക്കണം. ഗവേഷണസ്ഥാപനങ്ങൾ നൽകുന്ന സ്കോളർഷിപ്പുകളും ഇന്റേൺഷിപ്പും കൂടുതൽ വിപുലീകരിക്കുകയും പ്രോഗ്രാമുകളുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തുകയും ചെയ്യണം. ഈ നിർണായക പരിഷ്കാരത്തിനുള്ള കർമപരിപാടികൾ ആവിഷ്കരിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻകയ്യെടുക്കുമെന്നു പ്രതീക്ഷിക്കുന്നു
(കേരള സർവകലാശാലാ മുൻ വൈസ് ചാൻസലറാണ് ലേഖകൻ) English Summary:
Higher education: Higher education in Kerala can be improved through stronger collaboration with research institutions. These institutions can provide valuable resources and expertise to enhance academic programs and research opportunities. Collaborative efforts can significantly contribute to the advancement of higher education in the state. |