നേപ്പാളിലെ തീക്കളി

cy520520 2025-10-28 08:40:12 views 711
  



നേപ്പാളിൽ ചില സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതിനെതിരെ തുടങ്ങിയ യുവജനപ്രക്ഷോഭം ആ വിലക്കു പിൻവലിച്ചിട്ടും അഴിമതിവിരുദ്ധ പോരാട്ടമായി ആളിപ്പടരുകയാണ്. നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ അതിന്റെ തുടർച്ചയായി പുതിയെ‍ാരു മാറ്റത്തിന്റെ വാതിൽ തള്ളിത്തുറക്കുന്നതായിവേണം കരുതാൻ. പ്രക്ഷോഭത്തിന്റെ അലയെ‍ാലിയിൽ പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിലും പാർലമെന്റ് സമുച്ചയത്തിലടക്കം പ്രക്ഷോഭകാരികൾ തീയിട്ടതിലും എത്തിനിൽക്കുകയാണു കാര്യങ്ങൾ.   

വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകളാണ് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ നിരോധിച്ചത്. വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, ഇത് അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചു രംഗത്തിറങ്ങിയ യുവജനങ്ങൾ വിലക്കു പിൻവലിച്ചിട്ടും പിൻമാറിയില്ല. കാരണം, അവരുടെ എതിർപ്പും പ്രക്ഷോഭവും ആ വിലക്കിനെതിരെ മാത്രമായിരുന്നില്ല; അധികാരത്തിന്റെ ദുഷ്ചെയ്തികൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത നടപടികൾക്കും എതിരെയുമായിരുന്നു. ഭരണകൂട അഴിമതികൾ പുറത്തെത്താതെ നോക്കാനാണ് സമൂഹമാധ്യമങ്ങളുടെ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതെന്ന് അവർ ആരോപിക്കുന്നു.  

കാലത്തിന്റെ ചുവരെഴുത്തു തക്കസമയത്തു വായിക്കാതിരുന്നതിന്റെ ഭവിഷ്യത്ത് അനുഭവിക്കുകയാണിപ്പോൾ നേപ്പാൾ; ജനങ്ങൾ നൽകിയ അധികാരം എന്തും ചെയ്യാനുള്ള അധികാരമാണെന്നു തെറ്റിദ്ധരിച്ചതിന്റെ പരിണതഫലം! അധികാരത്തിന്റെ ദുരുപയോഗം ചോദ്യം ചെയ്യപ്പെട്ടതിന്റെ എത്രയോ ഉദാഹരണങ്ങൾ ചരിത്രം സൂക്ഷിക്കുന്നുണ്ട്. അധികാരത്തിന്റെ ദുർമേദസ്സും അപലപനീയ ചെയ്തികളും ജനം നിശ്ശബ്ദം പേറുന്ന കാലം കഴിഞ്ഞിരിക്കുന്നു; ക്ഷമയ്ക്കും പരിധിയുണ്ട് എന്ന് ലോകമെമ്പാടുമുള്ള ജനത വിളംബരം ചെയ്തുകെ‍ാണ്ടേയിരിക്കുന്നു. നേപ്പാൾ ബാക്കിയാക്കുന്ന പാഠങ്ങൾ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങളെടുത്തുപോരുന്ന എല്ലാ ഭരണകൂടങ്ങൾക്കുംവേണ്ടിയാണ്. Vice President Election India, CP Radhakrishnan, Tamil Nadu Vice Presidents, NDA Vice President Candidate, Opposition Vice President Candidate, Indian Politics News, Rajya Sabha Chairman, Malayala Manorama Online News, Kerala Political News, Vice President of India, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, സി.പി.രാധാകൃഷ്ണൻ, തമിഴ്നാട് ഉപരാഷ്ട്രപതി, രാഷ്ട്രീയ വാർത്തകൾ, ഇന്ത്യൻ രാഷ്ട്രീയം, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

കഴിഞ്ഞമാസം, ഇന്തോനീഷ്യയിലെ പാർലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ വർധിപ്പിക്കാനുള്ള തീരുമാനം വൻപ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിവച്ചതും തുടർന്ന് തീരുമാനം പിൻവലിക്കാൻ നിർബന്ധിതമായതും ജനങ്ങളുടെ ഇടപെടൽകെ‍ാണ്ടാണ്. കഴിഞ്ഞവർഷം ജൂൺ– ജൂലൈയിൽ നടന്ന കെനിയയിലെ ജെൻ സി പ്രക്ഷോഭത്തിനു പ്രധാന കാരണം നികുതിവർധനയായിരുന്നെങ്കിലും എംപിമാർക്കും മറ്റുമുള്ള ശമ്പളവർധനയും സമരത്തിന് ഇന്ധനം പകർന്നു. ആ പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെയാണു കത്തിപ്പടർന്നത്. രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത പ്രക്ഷോഭം പാർലമെന്റ് മന്ദിരത്തിനു തീയിടുന്നതിൽ വരെയെത്തുകയും ചെയ്തു.   

യുവതയെ ഒരു ഭരണകൂടവും വിലകുറച്ചു കാണരുതെന്ന് ഓർമിപ്പിച്ച സംഭവമായിരുന്നു കെനിയയിലേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ആ രാജ്യത്തെ യുവാക്കൾ നേതൃത്വം നൽകിയ പ്രക്ഷോഭം ലോകശ്രദ്ധയിലേക്കെത്തുകയുണ്ടായി. 2019 നവംബറിൽ, ചിലെ സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിലും വിദ്യാർഥികളായിരുന്നു മുന്നണിപ്പോരാളികൾ. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകപ്രചാരണം നടത്തിയാണു വിദ്യാർഥികൾ സമരരംഗത്തേക്കു കൂടുതൽപേരെ എത്തിച്ചത്. അതുവരെ ഭരണപക്ഷത്തോ പ്രധാനപ്രതിപക്ഷനിരയിലോ വന്നിട്ടില്ലാത്ത ഒരു പാർട്ടിയും അവർ നയിക്കുന്ന മുന്നണിയും കഴിഞ്ഞവർഷം ശ്രീലങ്കയിൽ അധികാരമേറ്റെടുത്തതാവട്ടെ, യുവജനങ്ങൾ നൽകിയ ഊർജം കെ‍ാണ്ടുകൂടിയാണ്.   

മറ്റേതൊരു രാജ്യത്തിന്റേതുമെന്നപോലെ നേപ്പാളിന്റെയും ആഭ്യന്തരകാര്യത്തിൽ ഇന്ത്യ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. അതേസമയം, അയൽരാജ്യത്തുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി സ്വാഭാവികമായും ഇന്ത്യയിലും പ്രതിഫലനങ്ങളുണ്ടാക്കിയേക്കാം. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധികൾ രമ്യമായി പരിഹരിക്കുന്നതിൽ ഇന്ത്യ ദശകങ്ങളായി നിർണായകപങ്കാണ് വഹിച്ചുവരുന്നത്. അതിനിടയിൽത്തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പലകാരണങ്ങളാൽ പലതവണ ഉലയുകയുമുണ്ടായി. ഇപ്പോഴുണ്ടായ സാഹചര്യം അതീവ സങ്കീർണമാണെന്നതിൽ സംശയമില്ല.   

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നയതന്ത്രവൈദഗ്ധ്യം വളരെ കരുതലോടെ, അതിസമർഥമായി ഉപയോഗിക്കേണ്ട സന്ദർഭമാണിത്.  നേപ്പാളിലെ ജനങ്ങളുടെ ജനാധിപത്യാഭിലാഷങ്ങൾ നാം മാനിക്കുകതന്നെ വേണം; അവിടെ ശാന്തി പുലരാൻ അങ്ങേയറ്റം ശ്രമിക്കുകയുംവേണം. English Summary:
Nepal\“s Fiery Unrest: Social Media Ban Ignites Anti-Corruption Protests
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132944

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.