മുതലെടുപ്പ് തടയണം; ഇന്ത്യയും കരുതണം

cy520520 2025-10-28 08:40:15 views 1252
  

  



സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള തീരുമാനം രാജ്യത്തെ മുഴുവൻ കലാപത്തീയിൽ ആളിക്കത്തിച്ച പ്രക്ഷോഭമായി വളരെവേഗം മാറിയതു നേപ്പാളിന്റെ ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളിലേക്കാണു വിരൽചൂണ്ടുന്നത്. നേപ്പാളിലെ യുവജനങ്ങൾക്കു തൊഴിലവസരങ്ങൾ പരിമിതമാണ്. കെടുകാര്യസ്ഥതയാണ് ഭരണരംഗത്ത്. രാഷ്ട്രീയക്കാർക്ക് ഉത്തരവാദിത്തവുമില്ല. സമൂഹമാധ്യമ ലോകത്തും എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കെ.പി.ശർമ ഒലി ഭരണകൂടത്തിന്റെ ദീർഘവീക്ഷണമില്ലാത്ത തീരുമാനം ഈ ദുരവസ്ഥയ്ക്കു തീ കൊടുക്കുന്നതായി.

  • Also Read ‘ഇടക്കാല സർക്കാർ എത്രയും വേഗം വേണം’; സുശീല കാർകിക്ക് പിന്തുണയുമായി ബാലേന്ദ്ര ഷാ, നേപ്പാൾ ശാന്തമാകുന്നു   


ഈ മുന്നേറ്റത്തെ, കഴിഞ്ഞവർഷം ബംഗ്ലദേശിലുണ്ടായ കലാപവും ഭരണമാറ്റവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. രണ്ടു പ്രക്ഷോഭങ്ങളും ചെറുപ്പക്കാർ നയിച്ചതും സമൂഹ മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കപ്പെട്ടതുമായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള നിരാശയായിരുന്നു രണ്ടു സമരങ്ങളുടെയും പ്രധാനകാരണം. ദക്ഷിണേഷ്യൻ യുവതയുടെ അസ്വസ്ഥതകൾ തുറന്നുകാട്ടുന്നതാണ് ഈ സാമ്യങ്ങൾ. എന്നാൽ, നേപ്പാളിന്റെ രാഷ്ട്രീയവ്യവസ്ഥയും സൈനിക- ഭരണ ബന്ധങ്ങളിലെ സമവാക്യങ്ങളും വ്യത്യസ്തമായതിനാൽ ബംഗ്ലദേശുമായി താരതമ്യപ്പെടുത്തുന്നതു കാര്യങ്ങളെ ലഘൂകരിക്കലാവും.Amoebic Meningoencephalitis, Brain Eating Amoeba, Water Safety Kerala, Kerala Health Department, Meningitis Treatment, Malayala Manorama Online News, Amoeba Infection Symptoms, Well Water Purification, Swimming Pool Safety, Kerala Disease Outbreak, അമീബിക് മെനിഞ്ചൈറ്റിസ്, ജലജാഗ്രത, Primary Amoebic Meningoencephalitis (PAM), Naegleria fowleri treatment, Prevention of Amoebic Meningoencephalitis, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   മേജർ ജനറൽ ഗജീന്ദർ സിങ്

പ്രക്ഷോഭവുമായി ബന്ധപ്പെട്ട്, പുറത്തുനിന്നുള്ള പങ്കിനെക്കുറിച്ചും വിദേശ ഇടപെടലുകളെക്കുറിച്ചും ആരോപണങ്ങളുമുണ്ട്. നേപ്പാളിന്റെ രാഷ്ട്രീയം അത്തരം ആശങ്കകൾക്ക് ഇടം നൽകുന്നുണ്ടെങ്കിലും, ഈ പങ്കിന് ഇതുവരെ തെളിവുകളൊന്നുമില്ല. എന്നാൽ, ഇത്രയും വലിയൊരു പ്രക്ഷോഭം മുതലെടുക്കാൻ പുറത്തുനിന്നുള്ള ശക്തികൾ ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. നേപ്പാളിന്റെ ആഭ്യന്തരപ്രശ്നങ്ങൾ വിദേശ ഇടപെടൽ മൂലമാണെന്നു തെറ്റിദ്ധരിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കണം. അതേസമയം, പുറത്തുനിന്നുള്ള ഇടപെടലുകളുടെ സാധ്യതയെക്കുറിച്ചു ജാഗ്രത പുലർത്തുകയും വേണം.

  • Also Read നേപ്പാൾ: ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാർകി ഉൾപ്പെടെ പരിഗണനയിൽ; ആരാണ് സുശീല കാർകി?   


ഉഭയകക്ഷി വിശ്വാസം തകരാതെ കാക്കണം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജെൻ സീ കലാപത്തിന്റെ പ്രത്യാഘാതങ്ങൾ അടിയന്തരസ്വഭാവമുള്ളതാണ്. അസ്ഥിരമായ നേപ്പാൾ തുറന്നുകിടക്കുന്ന അതിർത്തിക്കപ്പുറം, പലതരം ഭീഷണികളുയർത്തുന്നതാണ്. വ്യാപാരത്തെയും ആ രാജ്യത്തേക്കുള്ള യാത്രകളെയും തടസ്സപ്പെടുത്താം, സംഘടിത കുറ്റകൃത്യങ്ങൾക്ക് അവസരമൊരുക്കാം, ഈ അരാജകത്വം മുതലെടുക്കാൻ ഭീകരസംഘടനകൾ ശ്രമിക്കാം. കഠ്മണ്ഡുവിലെ ഭരണകൂട, രാഷ്ട്രീയ ശൂന്യത ബാഹ്യശക്തികൾ തമ്മിലുള്ള മത്സരം വർധിപ്പിക്കാനും ഇന്ത്യയുടെ ദീർഘകാല സ്വാധീനത്തിനു ഭീഷണിയാകാനും സാധ്യതയുണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ പൗരരും വിനോദസഞ്ചാരികളും നേപ്പാളിലുള്ളതിനാൽ, പ്രതിസന്ധി നീണ്ടുപോയാൽ അവരെ ഒഴിപ്പിക്കേണ്ട സാഹചര്യവും മാനുഷികസഹായം നൽകേണ്ട സ്ഥിതിയും വന്നേക്കാം. എന്നാൽ, ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു പരസ്യമായ ഇടപെടലും നേപ്പാളിൽ സ്വാഗതം ചെയ്യപ്പെടില്ല. അത് ഉഭയകക്ഷി വിശ്വാസത്തെ തകർക്കുകയും ചെയ്യും.

  • Also Read കത്തിയമർന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ; ചാരമായി ഹില്‍ട്ടണ്‍ കഠ്മണ്ഡു – വിഡിയോ   


അഞ്ചു കാര്യങ്ങളാണ് ഇന്ത്യ ഈ സാഹചര്യത്തിൽ ചെയ്യേണ്ടത്:

1. പ്രത്യാഘാതങ്ങൾ ഇവിടേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിസുരക്ഷ ശക്തിപ്പെടുത്തണം.

2. ആളുകളെ ഒഴിപ്പിക്കുന്നതിനും മാനുഷികസഹായം നൽകുന്നതിനുമുള്ള അടിയന്തര പദ്ധതികൾ തയാറാക്കണം.

3. നേപ്പാളിലെ ജനങ്ങളെയും സ്ഥാപനങ്ങളെയും പിന്തുണച്ച് സേവനങ്ങൾ പുനഃസ്ഥാപിക്കാനും ഭരണം സുസ്ഥിരമാക്കാനും സഹായം വാഗ്ദാനം ചെയ്യണം.

4. നേപ്പാളിന്റെ ജനാധിപത്യ സ്ഥിരതയെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നു വ്യക്തമാക്കാൻ യുവനേതാക്കൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുമായും ബന്ധപ്പെടണം.

5.  യുവജന പ്രക്ഷോഭങ്ങളിലേക്കു നയിച്ച നിരാശകളെ അഭിസംബോധന ചെയ്യുന്ന ദീർഘകാല വികസന പദ്ധതികളിൽ നിക്ഷേപം നടത്തണം.

നേപ്പാളിലെ സംഘർഷം അവരുടെ മാത്രം പ്രശ്നമല്ല; മറിച്ച്, ദക്ഷിണേഷ്യ മൊത്തത്തിൽ നേരിടുന്ന വെല്ലുവിളികളുടെ പ്രതിഫലനമാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരു യുവതലമുറ അവരുടെ സർക്കാരുകളിൽനിന്ന് ഉത്തരവാദിത്തവും അവസരങ്ങളും ആവശ്യപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേപ്പാളിലെ ദൗത്യം വ്യക്തമാണ്: ജാഗ്രതയും ആശയവിനിമയശേഷിയും ഒരുമിക്കണം; പ്രായോഗികതയും സഹാനുഭൂതിയും ഒത്തുചേരണം. സ്ഥിരതയോടെയുള്ള ഇടപെടലിനു നേപ്പാളിനെ സുസ്ഥിരമാക്കാനും ഇന്ത്യ-നേപ്പാൾ ബന്ധത്തിന്റെ അടിത്തറയായ വിശ്വാസം സംരക്ഷിക്കാനും കഴിയും. മറിച്ച്, പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങൾ ഹിമാലയൻ താഴ്‌വരയിലെ അസ്ഥിരത വർധിപ്പിക്കുകയേയുള്ളൂ.

(ഇന്ത്യൻ കരസേനാ ഓഫിസറായിരുന്ന ലേഖകൻ യുഎൻ സമാധാന സേനയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്)
English Summary:
Nepal Protests: Nepal Protests highlight regional instability and youth frustration. The situation demands a strategic and empathetic approach from India, balancing vigilance with sustained engagement to support Nepal\“s stability and safeguard bilateral relations. Border security and humanitarian assistance are key considerations.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132905

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.