എസ്ഐആർ ഉയർത്തുന്ന ആശങ്കകൾ

deltin33 2025-10-28 08:40:27 views 1117
  



സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് (സ്‌പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്‌ഐആർ) കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മുന്നറിയിപ്പില്ലാതെ നടപടി തുടങ്ങിയത് രാഷ്ട്രീയകക്ഷികളിലും വോട്ടർമാരിലും ഒരുപോലെ ആശങ്കയുളവാക്കിയിട്ടുണ്ട്. എസ്‌ഐആർ രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി ഈ വർഷം ജൂണിൽ ബിഹാറിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ പട്ടിക പരിഷ്‌കരണം വലിയ വിവാദത്തിനു വഴിവച്ചിരുന്നു. വലിയൊരു വിഭാഗം വോട്ടർമാരെ പട്ടികയിൽനിന്നും പൗരത്വത്തിൽനിന്നും പുറത്താക്കാനുള്ള രാഷ്ട്രീയനീക്കമാണ് ഇതെന്നാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ആരോപിച്ചത്. പട്ടികയിൽനിന്നു പുറത്താകുന്നവർക്കു രേഖകൾ സമർപ്പിക്കാൻ വേണ്ടത്ര സമയം അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ടായി.

  • Also Read കേരള എസ്ഐആർ: 2002, 2025 വോട്ടർ പട്ടികകൾ ഒത്തുനോക്കും; ഇന്ന് കേന്ദ്ര പരിശോധന   


അതേസമയം, വോട്ടർപട്ടികയുടെ പവിത്രതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് എസ്ഐആറിന്റെ ലക്ഷ്യമെന്നും പട്ടിക പരിഷ്‌കരണത്തിന്റെ സമയക്രമത്തിൽ ഇടപെടാൻ ജുഡീഷ്യറിക്കുപോലും അധികാരമില്ലെന്നുമാണു തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുപ്രക്രിയ നീതിയുക്തമാക്കാൻ വോട്ടർപട്ടികയിൽ കാലാനുസൃതമായ ശുദ്ധീകരണം വേണമെന്നതിൽ തർക്കമില്ല. അനർഹരെ ഒഴിവാക്കുന്നതിനും അർഹരായവർക്കു പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പട്ടിക പരിഷ്‌കരണം കൂടിയേതീരൂ. അതു പക്ഷേ, സാങ്കേതികകാരണങ്ങളുടെയും ഔദ്യോഗിക നൂലാമാലകളുടെയും പേരിൽ ആരുടെയെങ്കിലും അർഹമായ വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാകണം.  

  • Also Read രാജ്യവ്യാപകമായി ബിഹാർ മോഡൽ, എസ്ഐആർ നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ; ഒക്ടോബറിൽ നടപടി ആരംഭിക്കും   


കേരളത്തിൽ ഏതാണ്ട് 25 വർഷത്തിനു ശേഷമാണ് എസ്‌ഐആറിനു നടപടി തുടങ്ങിയിരിക്കുന്നത്. കൃത്യമായ സമയക്രമവും നടപടിക്രമങ്ങളും സംബന്ധിച്ച പ്രഖ്യാപനം വരേണ്ടതുണ്ട്. 2002ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണു കേരളത്തിൽ പുതിയത് തയാറാക്കുക. പട്ടികയിലെ സമഗ്രമായ അഴിച്ചുപണിയാണ് എസ്‌ഐആർ എന്നതാണ് ഇതിനെ വ്യത്യസ്തവും കൂടുതൽ ഗൗരവതരവുമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഏറെ ആശങ്കകളും സംശയങ്ങളും ഇക്കാര്യത്തിൽ നിലനിൽക്കുന്നതും. സമഗ്ര വോട്ടർ സെൻസസിനു തുല്യമായ പ്രകിയയിലൂടെയാണ് കേരളം അടുത്ത മൂന്നു മാസത്തിനിടെ കടന്നുപോകാനിരിക്കുന്നതെന്നു വോട്ടർമാർ പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വിപുലമായ ബോധവൽക്കരണവും നിരന്തരപ്രേരണയും ആവശ്യമുള്ള ഈ ബൃഹദ്നടപടിക്കു കേരളം സജ്ജമാണോ എന്ന കാര്യത്തിലും രാഷ്ട്രീയകക്ഷികൾ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. Kerala Police, Police Morale, Criminal Police, Police Misconduct, Rule of Law, Police Reform, Human Rights, Malayala Manorama Online News, Corruption in Police, Police Brutality, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

2025ലെ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരും ഇനി വരുന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യണമെങ്കിൽ എന്യൂമറേഷൻ എന്ന കണക്കെടുപ്പിനു നേരിട്ടോ ഓൺലൈനിലോ വിധേയരാകുകയും ആവശ്യമെങ്കിൽ രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷം ബൂത്ത് ലവൽ ഓഫിസർ വീട്ടിലെത്തി നടത്തുന്ന പരിശോധനകൂടി ഉൾപ്പെട്ടതാണ് എസ്‌ഐആർ. 2025ലെ പട്ടികപ്രകാരം 2.78 കോടി വോട്ടർമാരുള്ള കേരളത്തിൽ ഇതിനു വേണ്ടിവരുന്ന പ്രയത്‌നം ചെറുതല്ല.

  • Also Read കേരളത്തിലെ എസ്ഐആർ: സമയക്കുറവിൽ ആശങ്ക   


ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിലോ ജനുവരിയിലോ എസ്‌ഐആർ നടപടികൾ പൂർത്തിയാകുന്ന തരത്തിലുള്ള സമയക്രമമാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പിന്തുടരുകയെന്നാണ് അറിയുന്നത്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ നടക്കാനിരിക്കുകയാണ്. അതിന് നിലവിലെ പട്ടികയാണ് അടിസ്ഥാനമാക്കുകയെങ്കിലും, തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടക്കുന്നതു സംസ്ഥാനത്തെ രാഷ്ടീയ, ഭരണസംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. എസ്‌ഐആറിന്റെ ഭാഗമായി സർട്ടിഫിക്കറ്റും മറ്റും നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കു തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾകൂടി നിർവഹിക്കേണ്ടി വരുന്നത് സങ്കീർണതകൾ സൃഷ്ടിക്കും.

കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന പ്രവാസി വോട്ടർമാരുടെ കാര്യത്തിലും ആശങ്കകൾ ഉയരുന്നുണ്ട്. അവർക്ക് എസ്‌ഐആറിന്റെ ഭാഗമായി എന്യൂമറേഷനിൽ പങ്കെടുക്കാൻ സാധിക്കുമെങ്കിലും രേഖകളുടെ പരിശോധനയ്ക്കു ബിഎൽഒ വീട്ടിലെത്തുമ്പോൾ എന്തു ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തൊഴിൽ, പഠന ആവശ്യങ്ങൾക്കായി താൽക്കാലികമായി മാറിത്താമസിക്കുന്നവരുടെ എന്യൂമേറഷനും തുടർനടപടികളും സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.

സുതാര്യവും സുഗമവും സമഗ്രവുമായി വോട്ടർപട്ടിക പരിഷ്‌കരണം നടപ്പാക്കാൻ രാഷ്ട്രീയകക്ഷികളുടെ അകമഴിഞ്ഞ പിന്തുണയും ആവശ്യമാണ്. അതിന്, ഇവിടത്തെ രാഷ്ട്രീയകക്ഷികളെ വിശ്വാസത്തിലെടുത്തുള്ള നടപടികൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാകണം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ 20നു രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്ഐആർ സംബന്ധിച്ചു മുഴുവൻ വോട്ടർമാരെയും ബോധവൽക്കരിക്കാനുള്ള കർമപദ്ധതികൾ രാഷ്ട്രീയ-ഭരണ സംവിധാനങ്ങൾ സംയുക്തമായി തയാറാക്കുമെന്നു കരുതാം. സമഗ്ര വോട്ടർപട്ടിക പരിഷ്കരണമെന്ന ദൗത്യം പരാതികൾ ബാക്കിയില്ലാതെ ജനകീയമായി പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു കഴിയണം. English Summary:
Kerala Voter List Revision Sparks Concern: Calls for Transparency and Awareness
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
323171

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.