ഞെരുക്കുന്ന പഠനം

Chikheang 2025-10-28 08:40:41 views 1252
  

  



അമേരിക്കയിലെ സമൂഹ മനഃശാസ്ത്രജ്ഞൻ ജൊനാഥൻ ഹൈദ് കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു കഴിഞ്ഞവർഷം പുറത്തിറക്കിയ പഠനഗ്രന്ഥത്തിന്റെ പേര് ‘ഉത്കണ്ഠയാൽ വലയുന്ന തലമുറ’ (The Anxious Generation) എന്നാണ്. പുതുതലമുറയ്ക്കു ജൊനാഥൻ നൽകുന്ന വിശേഷണവും അതുതന്നെ. വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഏർപ്പെടുന്നവർ വായിച്ചിരിക്കേണ്ട പഠനമാണിത്. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടപ്പാക്കുന്ന പരിഷ്കരണങ്ങളെ ഇത്തരം പഠനങ്ങൾ സ്വാധീനിക്കുന്നില്ലെന്നാണ് സ്‌കൂളുകളിലും സർവകലാശാലകളിലും മാനസികസംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടിവരുന്ന പ്രശ്നങ്ങൾ സൂചിപ്പിക്കുന്നത്.

  • Also Read ക്രിമിനൽ കേസുകളിൽപെട്ട വിദ്യാർഥികൾക്ക് പ്രവേശന വിലക്ക്; പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി കേരള സർവകലാശാല   


ഡൽഹി സർവകലാശാലയിലെ ആദ്യ നാലുവർഷ ബിരുദ ബാച്ചുകാർ അവസാനവർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അവരിലൊരാളാണ് ഉത്തർപ്രദേശ് –മധ്യപ്രദേശ് അതിർത്തിയിലെ ചമ്പൽ പ്രദേശത്തുള്ള കർഷക കുടുംബത്തിൽനിന്നു ചരിത്രബിരുദം പഠിക്കാനെത്തിയ അനന്യ (യഥാർഥ പേരല്ല). പഠനവുമായി ബന്ധപ്പെട്ട ഉത്കണ്ഠ താങ്ങാനാവാതെ മാനസികാരോഗ്യ വിദഗ്ധന്റെ പരിചരണത്തിലാണ് അവൾ. സർവകലാശാലയ്ക്കു സമീപമുള്ള ഇടുങ്ങിയ തെരുവിലെ ഒറ്റമുറി മറ്റു രണ്ടു വിദ്യാർഥിനികൾക്കൊപ്പം പങ്കിട്ടാണ് മൂന്നുവർഷം പൂർത്തിയാക്കി ബിരുദത്തിന്റെ നാലാം വർഷത്തിലേക്ക് അനന്യ പ്രവേശിച്ചത്. നാലു വർഷം കഴിയുമ്പോൾ പൂർത്തിയാക്കുന്നതു ഗവേഷണാധിഷ്ഠിത ബിരുദപ്രോഗ്രാമാണ്.

  • Also Read \“മലയാളി പൊളിയല്ലേ\“? 26 കോടിയിലധികം രൂപയുടെ ഫെലോഷിപ് നേട്ടത്തിൽ കൊല്ലം സ്വദേശിനി   


വിഷയങ്ങളുടെ പഠനം, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയ്ക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നൽകുന്നതാണ് 2020ലെ ദേശീയ വിദ്യാഭ്യാസനയം. ആശയവിനിമയശേഷി വർധിപ്പിക്കുക, ചർച്ചകളും സംവാദങ്ങളും വഴി ഗവേഷണാഭിരുചി വളർത്തുക, പ്രധാന പഠനവിഷയത്തിനൊപ്പം മറ്റു വിഷയങ്ങൾ പഠിക്കാനും അവസരമൊരുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ഒട്ടേറെ പുതിയ കോഴ്സുകൾ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   ജസ്റ്റിൻ മാത്യു

അനന്യയും സഹപാഠികളും ഐച്ഛികവിഷയമായ ചരിത്രത്തിലെ 20 പ്രധാന കോഴ്സുകൾക്കു പുറമേ, ആശയവിനിമയപാടവം, നൈപുണ്യവികസനം, തൊഴിൽപരിശീലനം എന്നീ ലക്ഷ്യങ്ങളോടെയുള്ള 26 കോഴ്‌സുകൾകൂടി പഠിക്കണം. 46 കോഴ്സുകൾക്കായി ദിവസവും ഏഴു ക്ലാസുകൾ വീതം. ഇവയ്ക്കെല്ലാം പുറമേയാണ് നാലാം വർഷത്തെ ഗവേഷണം. മൂന്നുവർഷംകൊണ്ട് പഠിച്ച് പരീക്ഷയെഴുതേണ്ട വിഷയങ്ങൾ പത്തുവർഷം മുൻപ് പതിനഞ്ചിൽ താഴെ മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് അൻപതോളമായിരിക്കുന്നു. ഇപ്പോൾ ഓരോ വർഷവും രണ്ടു സെമസ്റ്ററുകളിലായി പന്ത്രണ്ടോ പതിമൂന്നോ പരീക്ഷകൾ എഴുതണം.

ആഴമേറിയ പഠനമില്ല; വിവരശേഖരണം മാത്രം

വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നൽകുന്നതിനൊപ്പം, സമൂഹത്തെ അറിയാനും അതുവഴി സ്വന്തം പ്രശ്നങ്ങളെയും ആകുലതകളെയും സമചിത്തതയോടെ മനസ്സിലാക്കാനും കഴിവു നേടുന്നതിനു വിദ്യാർഥികളെ സഹായിക്കുന്നതുമാകണം ഉന്നതവിദ്യാഭ്യാസം. നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസരീതി വലിയൊരളവോളം അതിന് അവസരങ്ങൾ നൽകിയിരുന്നു. ഐച്ഛികവിഷയത്തിന്റെ പുസ്തകങ്ങൾ വായിക്കാനും വിശകലന രീതിശാസ്ത്രം മനസ്സിലാക്കാനുമാണ് വിദ്യാർഥികൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. പുതിയ പാഠ്യക്രമത്തിൽ ഐച്ഛികവിഷയത്തിലെ ക്ലാസുകളുടെ എണ്ണം ആഴ്ചയിൽ അഞ്ചിൽനിന്നു മൂന്നാക്കി. എഴുതാനും ചിന്താശേഷി വർധിപ്പിക്കാനുമുള്ള പരിശീലനമാണ് ഐച്ഛികവിഷയത്തിന്റെ ആഴമേറിയ പഠനത്തിലൂടെ ലക്ഷ്യമാക്കിയിരുന്നത്. അതിനുള്ള സമയം ഇപ്പോൾ നൈപുണ്യവികസന കോഴ്‌സുകൾക്കായി മാറ്റിവയ്ക്കുന്നു.

നാലുവർഷ കോഴ്‌സിൽ ക്ലാസ് കഴിഞ്ഞുള്ള സമയമത്രയും പരീക്ഷാകേന്ദ്രീകൃത പഠനത്തിനു മാറ്റിവയ്ക്കേണ്ടിവരുന്നതിനാൽ വിദ്യാർഥികൾക്കു ചർച്ചകൾക്കോ സൗഹൃദത്തിനോ അവസരമില്ലാതാകുന്നു. ഫീൽഡ് വർക്ക്, ആർക്കൈവുകളും ലൈബ്രറികളും സന്ദർശിക്കൽ തുടങ്ങിയവയ്ക്കും സമയമില്ല. അറിവു വിപുലപ്പെടുത്തലിനു പകരം കൂടുതലും വിവരശേഖരണമായി വിദ്യാഭ്യാസം മാറുന്നു.Editorial, Malayalam News, Teacher, Supreme Court, Kerala Government, TET verdict, Supreme Court TET ruling, teachers eligibility test, teacher qualification, K-TET, government intervention TET, Right to Education Act, teacher job security, Kerala teachers, review petition, teacher community anxiety, education minister TET, teacher promotion crisis, teaching qualification update, ടെറ്റ് വിധി, സുപ്രീം കോടതി വിധി അധ്യാപകർക്ക്, അധ്യാപക യോഗ്യതാ പരീക്ഷ, അധ്യാപകരുടെ ടെറ്റ് പ്രതിസന്ധി, കെ-ടെറ്റ് പ്രശ്നം, സർക്കാർ ഇടപെടൽ ടെറ്റ്, വിദ്യാഭ്യാസ അവകാശ നിയമം അധ്യാപകർ, അധ്യാപകരുടെ ജോലി സുരക്ഷ, കേരളത്തിലെ അധ്യാപകർ ടെറ്റ്, പുനഃപരിശോധനാ ഹർജി ടെറ്റ്, അധ്യാപക സമൂഹത്തിന്റെ ആശങ്ക, വിദ്യാഭ്യാസ മന്ത്രി ടെറ്റ്, അധ്യാപക പ്രൊമോഷൻ പ്രശ്നം, അധ്യാപക യോഗ്യത നവീകരണം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Teachers Face TET Dilemma: Call for Urgent Government Action

ഗവേഷണമേൽനോട്ടത്തിന് ഓരോ പ്രഫസർക്കും 10 വിദ്യാർഥികളെ വീതം നൽകാമെന്നു സർവകലാശാല നിർദേശിക്കുന്നു. ഗവേഷണ മേൽനോട്ടമെന്നതിൽ വിദ്യാർഥികളെ സമഗ്രവളർച്ചയ്ക്കു സഹായിക്കലും ഉൾപ്പെടും. നിലവിലുള്ള ജോലിഭാരത്തിനൊപ്പമാണ് ഗവേഷണ മേൽനോട്ടവും നിർവഹിക്കേണ്ടത്. ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങളില്ല, മതിയായ ഫണ്ടുമില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഗവേഷണം നടക്കേണ്ടതും അക്കാദമിക് പ്രോജക്ടുകൾ തയാറാക്കേണ്ടതും.

വിദ്യാർഥികൾക്കൊപ്പം അധ്യാപകരെയും സമ്മർദത്തിലാക്കുന്ന ഗവേഷണ-നൈപുണ്യവികസന ശ്രമങ്ങൾക്കു പകരം അധ്യാപനം, എഴുതുന്നതിനുള്ള പരിശീലനം, ചർച്ചകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പഠനപ്രവർത്തനങ്ങളാണ് ബിരുദതലത്തിൽ വേണ്ടത്. സംവാദങ്ങൾക്കും ചർച്ചകൾക്കും കൂടിയുള്ള ഇടമാണ് സർവകലാശാലകൾ. അറിവിന്റെ വികസനം നടക്കുന്നത് അത്തരം കൂട്ടായ്മകളിലൂടെയാണ്. മാനസികാരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുകയെന്നതു സർവകലാശാലകളുടെ ഉത്തരവാദിത്തമാണ്.

പുതിയ വിദ്യാഭ്യാസനയത്തിലെ മൂല്യനിർണയകേന്ദ്രീകൃത പഠനപദ്ധതിയിലെ 46 കോഴ്‌സുകളും ഗവേഷണപ്രബന്ധം തയാറാക്കലും വിദ്യാർഥികളുടെ സർവകലാശാലാജീവിതം സമ്മർദമുള്ളതാക്കുന്നു. അനന്യ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ക്ലാസിക് നോവലുകൾ വായിക്കുന്നതിനോ ഐച്ഛികവിഷയത്തിലെ പ്രധാന പുസ്തകങ്ങളുടെ ആഴത്തിലുള്ള വിശകലനത്തിനോ സമയം ലഭിക്കുന്നില്ല. കാര്യമായ ആലോചനകൾ ഇല്ലാതെ തയാറാക്കിയ നൈപുണ്യവികസന കോഴ്‌സുകൾ ഐച്ഛികവിഷയത്തിലെ ആശയങ്ങളും സംവാദങ്ങളും മനസ്സിലാക്കുന്നതിനുള്ള സമയമാണ് അപഹരിക്കുന്നത്.

മഹാനഗരങ്ങളിലെ ഉയരുന്ന ജീവിതച്ചെലവ്

ഇന്ത്യയിലെ പ്രധാന സർവകലാശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മഹാനഗരങ്ങളിലാണ്. വൻനഗരത്തിലെ ജീവിതച്ചെലവ് ഓരോ മാസവും കുത്തനെ ഉയരുകയാണ്. ഉദാഹരണത്തിന്, ഡൽഹിയിൽ അനന്യയുടെ പ്രതിമാസ ജീവിതച്ചെലവ് 8000 രൂപ താമസസ്ഥലവാടക ഉൾപ്പെടെ 15,000 രൂപയാണ്. നാലാം വർഷത്തെ പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണപ്രബന്ധം തയാറാക്കുന്നതിനുള്ള ചെലവുകൾ മറ്റൊരു പ്രധാന വെല്ലുവിളിയാണ്.

ഡൽഹിയിൽ‍ പഠിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ നേരിടുന്ന പ്രധാനപ്രശ്നമാണ് പഠനച്ചെലവ്. കോളജുകൾ വാങ്ങുന്ന സെമസ്റ്റർ ഫീസിൽ വൻവർധനയാണ് നാലു വർഷത്തിനിടെ ഉണ്ടായത്. എല്ലാവർക്കും പഠിക്കാൻ അവസരമൊരുക്കാനെന്നോണം, ചെറിയ ഫീസിൽ നിലവാരമുള്ള വിദ്യാഭ്യാസമാണ് രാജ്യത്തെ പ്രമുഖ സർക്കാർ സർവകലാശാലകൾ ഉറപ്പുവരുത്തിയിരുന്നത്. എന്നാൽ, 6000 – 7000 രൂപയായിരുന്ന സെമസ്റ്റർ ഫീസ് ഇപ്പോൾ 30,000 രൂപ വരെയായിരിക്കുന്നു.

കോളജുകൾക്കു ഗവേഷണ ഫണ്ട് അനിവാര്യമാണ്. എന്നാൽ, മിക്ക കോളജുകൾക്കും സർവകലാശാലയിൽനിന്നു അതു ലഭിക്കുന്നില്ല. വിദ്യാർഥികളിൽനിന്നു വാങ്ങുന്ന ഫീസിൽ ഗവേഷണത്തിനുള്ള ചെലവുകൾകൂടി ഉൾപ്പെടുത്താൻ സർവകലാശാലയും കോളജുകളും നീക്കം തുടങ്ങിയിട്ടുണ്ട്. ലാബുകൾ, ലൈബ്രറി, പഠനോപകരണങ്ങൾ, ഫീൽഡ്‌ വർക്കിനുള്ള യാത്ര തുടങ്ങി ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുക സർവകലാശാലയുടെ ഉത്തരവാദിത്തമാണ്. എന്നാൽ, അത്തരം ചെലവുകളും വിദ്യാർഥികളുടെ ഉത്തരവാദിത്തമാക്കി മാറ്റുന്ന സ്ഥിതിയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണമാണ് ഇതിലൂടെ പരോക്ഷമായി പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

പുതിയ പാഠ്യക്രമത്തിന്റെ ബാക്കിപത്രമായ സമയ– സാമ്പത്തിക പ്രതിസന്ധികൾ തടസ്സപ്പെടുത്തുന്നത് സാധാരണക്കാരായ വിദ്യാർഥികളുടെ അഭിലാഷങ്ങളും അവസരങ്ങളുമാണ്. ബിരുദകാലം സമ്മർദകാലമാക്കുന്നതിലേക്കാണ് ഈ പരിഷ്കരണശ്രമങ്ങൾ ചെന്നെത്തുന്നത്. ആ സ്ഥിതിക്കു മാറ്റമുണ്ടാകണം.

(ഡൽഹി സർവകലാശാലയിൽ ചരിത്രാധ്യാപകനാണ് ലേഖകൻ)
English Summary:
Student mental health: Student mental health is significantly impacted by current educational reforms. The pressure of new curriculum and financial burdens leads to increased anxiety and reduced opportunities. It\“s crucial to address these issues to foster a healthier learning environment.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137494

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.