തിരുവനന്തപുരം ∙ കുടുംബശ്രീ മിഷനു വേണ്ടി നീക്കിവയ്ക്കുന്ന തൊഴിൽമേഖലകളിൽ കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കു പുറമേ, അവരുടെ ബന്ധുക്കളായ പുരുഷൻമാർക്കും തൊഴിലിൽ മുൻഗണന. ‘വിജ്ഞാനകേരളം’ പദ്ധതി വഴി സ്വകാര്യ മേഖലയിൽ 45,000 പേർക്ക് ഇത്തരത്തിൽ തൊഴിൽ നൽകിയ രീതി പൊതുമേഖലയിലെ താൽക്കാലിക നിയമനങ്ങളിലും നടപ്പാക്കും. ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലെ പ്ലാസ്റ്റിക് കുപ്പി ശേഖരണ കൗണ്ടറുകളിലേക്കാകും ഇത്തരത്തിലെ ആദ്യ നിയമനം.
- Also Read സി.വി.പത്മരാജന്റെ മരണാനന്തര ചടങ്ങ്: പൂർണ ഔദ്യോഗിക ബഹുമതി നൽകിയില്ലെന്ന് വിവാദം
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ‘ഒരു ലക്ഷം തൊഴിൽ’ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തിരുന്നു. നൈപുണ്യപരിശീലനത്തിനുശേഷം വനിതകൾക്കു ജോലി നൽകാനാണു തുടക്കത്തിൽ ലക്ഷ്യമിട്ടതെങ്കിലും സർക്കാർ തല ഇടപെടലിൽ ഇതു കുടുംബശ്രീ കുടുംബങ്ങളിലെ ആർക്കും നൽകാമെന്നാക്കി മാറ്റി. ഇതുസംബന്ധിച്ചു കുടുംബശ്രീ മാർഗനിർദേശമിറക്കിയെങ്കിലും കുടുംബശ്രീ അംഗത്തിന്റെ ‘ബന്ധു’ ആരൊക്കെയാകാം എന്നതിനു മാനദണ്ഡം വച്ചില്ല.
കൃത്യമായ മാനദണ്ഡമില്ലാത്തതിനാൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കുടുംബശ്രീയിൽ കുടുംബാംഗമില്ലെന്ന കാരണത്താൽ അർഹതപ്പെട്ടവർ തഴയപ്പെടുകയും ചെയ്യാം. Kerala News, Kerala Pradesh Congress Committee, KPCC, Chief Minister, Kollam News, Right To Information, RTI, C.V. Padmarajan funeral controversy, C.V. Padmarajan official honors, C.V. Padmarajan gun salute, former minister funeral, KPCC president funeral, Kerala political controversy, Chief Minister directive, RTI C.V. Padmarajan, Kollam news, Jayachandran Ilankath, political honors, gun salute controversy, official respects, funeral protocol, Kerala politics, സി.വി. പത്മരാജൻ സംസ്കാര വിവാദം, സി.വി. പത്മരാജൻ ഔദ്യോഗിക ബഹുമതി, സി.വി. പത്മരാജൻ വെടിവയ്പ്പ്, മുൻ മന്ത്രി സംസ്കാരം, കെപിസിസി പ്രസിഡന്റ് സംസ്കാരം, കേരള രാഷ്ട്രീയ വിവാദം, മുഖ്യമന്ത്രി ഉത്തരവ്, ആർടിഐ സി.വി. പത്മരാജൻ, കൊല്ലം വാർത്ത, ജയചന്ദ്രൻ ഇളങ്കത്ത്, രാഷ്ട്രീയ ബഹുമതി, ഔദ്യോഗിക ആദരം, സംസ്കാര ചടങ്ങ്, കേരള രാഷ്ട്രീയം, C.V. Padmarajan funeral, official honors, gun salute, controversy, Kerala minister, KPCC, RTI, political tributes, Kollam, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, C.V. Padmarajan Funeral Controversy: No Full Official Honors Accorded
ഒരു ലക്ഷം ലക്ഷ്യമിട്ടതിൽ 45,000 പേർക്കു വിവിധ തൊഴിൽ മേളകളിലൂടെ ഇതുവരെ ജോലി ലഭ്യമാക്കിയതിൽ കുടുംബശ്രീ അംഗങ്ങൾ കുറവാണ്. ഇവരുടെ ബന്ധുക്കളായ പുരുഷൻമാർക്കും സ്ത്രീകൾക്കും ജോലി ലഭിച്ചു. കുറഞ്ഞ മാസശമ്പളം 10,000 രൂപയെന്നാണു നിശ്ചയിച്ചിരിക്കുന്നത്.
ബവ്കോ ഔട്‌ലെറ്റുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പി ശേഖരിക്കുന്നതിന് 1130 രൂപ ദിവസവേതനത്തിലാണു നിയമനം. ഇതു 2 ഷിഫ്റ്റുകളാക്കാനും രണ്ടാം ഷിഫ്റ്റിൽ കുടുംബശ്രീ കുടുംബങ്ങളിലെ പുരുഷൻമാരെ നിയോഗിക്കാനുമാണു തീരുമാനം. രാത്രിയിലുമുള്ള ജോലി എന്നതു കണക്കിലെടുത്താണിത്.
‘സ്ത്രീകൾക്ക് പരിമിതിയുള്ള മേഖലകളിൽ’
പരമാവധിപേർക്കു ജോലി നൽകാനാണു ശ്രമമെന്നും സ്ത്രീകൾക്കു പരിമിതിയുള്ളതും അവരെ ലഭിക്കാത്തതുമായ ജോലികളിൽ മാത്രമാണ് അംഗങ്ങളുടെ ബന്ധുക്കൾക്കു മുൻഗണന നൽകുന്നതെന്നുമാണു കുടുംബശ്രീയുടെ വിശദീകരണം. ‘വിജ്ഞാനകേരളം’ പദ്ധതിയിൽ ഈ മുൻഗണന നോക്കാതെയും നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു. കുടുംബശ്രീയിൽ ആകെ 48 ലക്ഷം അംഗങ്ങളുണ്ട്. English Summary:
Kudumbashree Recruitment Expands: Male Relatives to Get Priority in Bevco Bottle Collection Jobs |