കൽപറ്റ ∙ റാഗിങ്ങിനെത്തുടർന്ന് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണസമിതി കുറ്റക്കാരെന്നു കണ്ടെത്തിയ ഡീൻ ഡോ. എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവരെ രക്ഷിച്ചെടുക്കാൻ വെറ്ററിനറി സർവകലാശാലയിലെ ഇടത് അധ്യാപകസംഘടനാ പ്രതിനിധികൾ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്.
- Also Read എകെജി സെന്റർ ഭൂമി കേസ്: പാർട്ടി സ്ഥലം വാങ്ങിയത് തർക്കം അറിഞ്ഞുതന്നെ!
നടപടിക്രമങ്ങൾ പിന്തുടരാതെയാണ് ഡോ. സി.ലത അധ്യക്ഷയായ ആഭ്യന്തര അന്വേഷണസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും ആരോപണവിധേയരെ വിളിച്ചുവരുത്തുക പോലും ചെയ്യാതെ തയാറാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്നുമാണ് ബോർഡ് ഓഫ് മാനേജ്മന്റിലെ ഇടത് അംഗങ്ങളായ ഡോ. കെ.സി.ബിപിൻ, ഡോ. എ.ആർ.ശ്രീരജ്ഞിനി എന്നിവർ നിലപാടെടുത്തത്. ഇതു തെളിയിക്കുന്ന ബോർഡ് ഓഫ് മാനേജ്മെന്റ് യോഗത്തിന്റെ മിനിറ്റ്സ് മനോരമയ്ക്കു ലഭിച്ചു.
ഡീനും അസി. വാർഡനും കുറ്റക്കാരാണെന്ന മുൻവിധിയോടെയാണ് ആഭ്യന്തര അന്വേഷണസമിതി പ്രവർത്തിച്ചത്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി ഡീനിനും അസി. വാർഡനുമെതിരെ കർശന നടപടിയെടുത്താൽ അംഗീകരിക്കില്ല. സമൂഹത്തിനു സന്ദേശമെന്നോണം ആനുപാതിക ശിക്ഷ നൽകി അവസാനിപ്പിക്കുകയാണു വേണ്ടതെന്നും കെ.സി.ബിപിൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.Kerala News, AKG Centre, Communist Party of India Marxist, CPM, Thiruvananthapuram News, Kodiyeri Balakrishnan, AKG Centre land case, CPM land dispute, disputed land purchase, VSSC scientist letter, Indu Gopan Kodiyeri Balakrishnan, Supreme Court AKG Centre, Kerala University land encroachment, AKG Centre land fraud, CPI(M) land deal, Thiruvananthapuram land dispute, Kodiyeri letter, AKG Centre property, P Janardanan Pillai land, land acquisition controversy, political land dispute Kerala, AKG Centre building land, land registration Kerala, CPI(M) headquarters land, disputed property Kerala, Kerala political news, AKG Centre controversy, എകെജി സെന്റർ ഭൂമി കേസ്, സിപിഎം ഭൂമി തർക്കം, തർക്കഭൂമി വാങ്ങൽ, വിഎസ്‌എസ്‌സി ശാസ്ത്രജ്ഞയുടെ കത്ത്, ഇന്ദു ഗോപൻ കോടിയേരി ബാലകൃഷ്ണൻ, സുപ്രീം കോടതി എകെജി സെന്റർ, കേരള യൂണിവേഴ്സിറ്റി ഭൂമി കൈയേറ്റം, എകെജി സെന്റർ ഭൂമി തട്ടിപ്പ്, സിപിഎം ഭൂമി ഇടപാട്, തിരുവനന്തപുരം ഭൂമി തർക്കം, കോടിയേരിക്ക് കത്ത്, എകെജി സെന്റർ വസ്തു തർക്കം, പി ജനർദ്ദനൻ പിള്ള ഭൂമി, ഭൂമി തട്ടിപ്പ് വിവാദം, രാഷ്ട്രീയ ഭൂമി തർക്കം കേരളം, എകെജി സെന്റർ കെട്ടിടം, ഭൂമി രജിസ്ട്രേഷൻ കേരളം, സിപിഎം ആസ്ഥാനം ഭൂമി, തർക്ക വസ്തു കേരളം, കേരള രാഷ്ട്രീയം വാർത്തകൾ, എകെജി സെന്റർ വിവാദം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, AKG Centre Land Case: CPM Bought Disputed Property Despite Scientist\“s Warning
നടപടി അംഗീകരിക്കാനാകില്ലെന്ന് ഡോ. എ.ആർ.ശ്രീരഞ്ജിനിയും വ്യക്തമാക്കി. അസി. വാർഡൻ ഡോ. ആർ.കാന്തനാഥന്റെ സ്ഥാനക്കയറ്റം 3 വർഷത്തേക്കു തടഞ്ഞുവയ്ക്കാനുള്ള ആദ്യതീരുമാനത്തെയും ഇടതുപ്രതിനിധികൾ എതിർത്തിരുന്നു. തുടർന്നാണ്, രണ്ടാം യോഗത്തിൽ ശിക്ഷാ കാലയളവ് 2 വർഷമാക്കി കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്. വകുപ്പുതല നടപടിയിൽ എം.കെ.നാരായണനും കാന്തനാഥനുമുള്ള പരാതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ മൂന്നംഗ ഉപസമിതിയിലും ബിപിനും ശ്രീരജ്ഞിനിയും അംഗങ്ങളാണ്.
നടപടികൾ മുൻകാല പ്രാബല്യത്തിലാക്കി ഉത്തരവ്
സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഡീൻ, അസി. വാർഡൻ എന്നിവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ വകുപ്പുതല നടപടികളെടുത്ത് വെറ്ററിനറി സർവകലാശാല ഉത്തരവിറക്കി. എം.കെ.നാരായണനെ സസ്പെൻഷനിലായതു മുതൽ മുൻകാലപ്രാബല്യത്തോടെ ഡീൻ സ്ഥാനത്തുനിന്നു മാറ്റി പ്രഫസർ തസ്തികയിലേക്കു തരംതാഴ്ത്താനാണ് ഉത്തരവ്. 3 വർഷത്തേക്ക് ഭരണപരമായ ചുമതലകളിൽ നിയമിക്കില്ല. പൂക്കോടുനിന്നു സ്ഥലം മാറ്റുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അസി. വാർഡൻ ഡോ. ആർ. കാന്തനാഥന്റെ സ്ഥാനക്കയറ്റം 2 വർഷത്തേക്കു വിലക്കാനും പൂക്കോടു നിന്നു തിരുവിഴാംകുന്നിലേക്കു സ്ഥലംമാറ്റാനും നിർദേശമുണ്ട്.
കാന്തനാഥന്റെ സ്ഥാനക്കയറ്റം 3 വർഷത്തേക്കു വിലക്കാനായിരുന്നു ആദ്യ ശുപാർശ. ഏപ്രിലിൽത്തന്നെ ഡീൻ കാലാവധി കഴിഞ്ഞ ഡോ. എം.കെ. നാരായണൻ ഒന്നരവർഷത്തിനകം വിരമിക്കാനിരിക്കുകയുമാണ്. നാരായണനു സ്വന്തം ജില്ലയായ തൃശൂരിലെ മണ്ണുത്തി ക്യാംപസിലേക്കാണു സ്ഥലംമാറ്റം. ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഇരുവരുടെയും സസ്പെൻഷനും പിൻവലിച്ചു. എത്രയും വേഗം ജോലിയിൽ പ്രവേശിക്കണമെന്നാണു നിർദേശം. English Summary:
Siddharthan Case: Veterinary University Controversy: Left Leaders Accused of Protecting Officials in Siddharthan Case |