ചെന്നൈ ∙ ആൾക്കൂട്ടങ്ങൾ വോട്ടായി മാറില്ലെന്ന് മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽ ഹാസൻ. വിജയ്‌യുടെ പര്യടനത്തിനെത്തുന്ന ആൾക്കൂട്ടത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കമൽ ഹാസന്റെ മറുപടി. താനടക്കമുള്ള എല്ലാ നേതാക്കൾക്കും ബാധകമായ കാര്യമാണിത്. ആളുകൾ ഒത്തുകൂടുന്നതു കൊണ്ടു വിജയിച്ചു എന്നല്ല അർഥം. നല്ല പാതയിലൂടെ ധൈര്യമായി മുന്നോട്ടു പോകണം. ജനങ്ങൾക്കായി പ്രവൃത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച കമൽ ഹാസൻ, പുരസ്കാരം ലഭിക്കാത്തതിൽ ആരും ദുഃഖിക്കേണ്ടതില്ലെന്നും പറഞ്ഞു. Suresh Gopi Thrissur, Central Forensic Science Lab Thrissur, Kerala Development Projects, AIIMS Thrissur, Amit Shah Kerala Visit, Malayalam News, തൃശൂർ വാർത്തകൾ, സുരേഷ് ഗോപി, Malayala Manorama Online News, Kerala News Live, Thrissur News, Central Forensic Science Lab, AIIMS Kerala, development projects in Kerala, വികസന പദ്ധതികള്,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
- Also Read റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
- Also Read നെയ് വില 45 രൂപ കുറയും, ഐസ്ക്രീമിന് 24 രൂപ; വിലക്കുറവുമായി മിൽമ
അതേ സമയം, നാഗപട്ടണത്തു നടന്ന പ്രചാരണ പരിപാടിക്കിടെ പൊതു – സ്വകാര്യ മുതലുകൾ നശിപ്പിച്ച സംഭവത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള വിവാഹ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ തകർത്തെന്നുമുള്ള പരാതികളിലാണു കേസ്. തിരുച്ചിറപ്പള്ളിയിൽ നടന്ന പര്യടനത്തിനിടയിലും സമാന സംഭവങ്ങളുണ്ടായി. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയും ടിവികെയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ യോഗത്തിൽ വിജയ് ഉന്നയിച്ച വിവിധ ആരോപണങ്ങൾ തള്ളി തമിഴ്നാട് സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ സംസ്ഥാനത്തെത്തുമ്പോൾ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും തന്റെ പാർട്ടിക്കു മാത്രമാണു നിബന്ധനകളെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ, 2024 ഏപ്രിൽ 9നു ചെന്നൈയിൽ നടന്ന പ്രധാനമന്ത്രിയുടെ റാലിക്കു പൊലീസ് 20 നിബന്ധന ഏർപ്പെടുത്തിയിരുന്നതായി സർക്കാരിന്റെ വസ്തുതാന്വേഷണ സമിതി അറിയിച്ചു.
- Also Read ഇറാനെ ഒരു പോയിന്‍റിനു കീഴടക്കിയ ഇന്ത്യ; കേരളത്തിന്റെ അഭിമാനമുയർത്തി അഥീന; ബാസ്കറ്റ്ബോളിലെ നെടുംകുന്നം പെരുമ!
English Summary:
Kamal Haasan comments on the nature of crowds not necessarily translating to votes: He emphasizes the importance of working for the people and congratulated Mohanlal on receiving the Dadasaheb Phalke Award. Vijay\“s party faces police charges for property damage during campaigns. |