ഇറ്റാനഗർ ∙ സ്വദേശി ഉൽപന്നങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും അഭിമാനമുണ്ടാകണമെന്നും അത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
- Also Read ‘ഒരു മുഖ്യമന്ത്രി മാത്രമേ ജിഎസ്ടിയെ എതിർത്തുള്ളൂ; ട്രംപിന്റെ താരിഫ് വന്നപ്പോൾ...’: പരിഹസിച്ച് ജയറാം രമേഷ്
ജിഎസ്ടി സമ്പാദ്യ ഉത്സവം ആരംഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി ഉൽപന്നങ്ങൾ വാങ്ങുകയും വിൽക്കുകയും വേണം. ഉൽപന്നങ്ങൾ ഇന്ത്യയിൽ നിർമിച്ചതാണെന്ന് ആത്മാഭിമാനത്തോടെ പറയാൻ കഴിയണം. ഈ മന്ത്രം അരുണാചലിന്റെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും വികസനത്തിനു വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയെ പുകഴ്ത്തിയ പ്രധാനമന്ത്രി സംസ്ഥാനത്തെ വ്യാപാരികളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ‘ഗർവ് സെ കഹോ യെ സ്വദേശി ഹെ’ എന്നെഴുതിയ പ്ലക്കാർഡുകൾ അദ്ദേഹം വ്യാപാരികൾക്കു കൈമാറി. അവ അഭിമാനത്തോടെ കടകൾക്കു മുൻപിൽ സ്ഥാപിക്കുമെന്ന് വ്യാപാരികൾ അദ്ദേഹത്തോടു പറഞ്ഞു. Arvind Kejriwal, Narendra Modi, Aam Aadmi Party, Boycott foreign goods, Made in India, Atmanirbhar Bharat, Malayala Manorama Online News, ഇന്ത്യൻ ഉത്പന്നങ്ങൾ, സ്വദേശി ഉത്പന്നങ്ങൾ, Foreign Products, വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണോ, Indian Economy, വിദേശ വസ്തുക്കൾ, സ്വയംപര്യാപ്ത ഭാരതം, ട്രംപ്, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read ‘പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒഴിവില്ല, 2029 ലും 34 ലും അതിനു ശേഷവും മോദി തന്നെ; ഉപദേശം തേടി ലോകനേതാക്കൾ’
‘‘അരുണാചലിലേക്കുള്ള എന്റെ സന്ദർശനം വളരെ പ്രത്യേകതയുള്ളതായി മാറി. നവരാത്രിയുടെ ആദ്യ ദിവസം തന്നെ, ഇത്രയും മനോഹരമായ പർവതനിരകൾ കാണാൻ എനിക്കു കഴിഞ്ഞു. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ഇന്ന് നടപ്പിലാക്കി. ജിഎസ്ടി സമ്പാദ്യോത്സവം ആരംഭിച്ചു. അരുണാചലിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കൻ മേഖലയെ ഞാൻ ഹൃദയംകൊണ്ടു സ്നേഹിക്കുന്നു. പ്രതിപക്ഷം ഒരിക്കലും അരുണാചലിനെ ശ്രദ്ധിച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ, ഞാൻ 70ൽ അധികം തവണ വടക്കുകിഴക്കൻ മേഖലയിൽ വന്നിട്ടുണ്ട്. അതുകൊണ്ടാണ് നമ്മൾ ഹൃദയത്തിന്റെ ദൂരം മായ്ച്ചുകളയുകയും ഡൽഹിയെ നിങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്തത്.
കോൺഗ്രസിനെ പോലുള്ള പാർട്ടികൾ കരുതിയത് വളരെ കുറച്ച് ആളുകളും രണ്ട് ലോക്‌സഭാ സീറ്റുകളും മാത്രമേ അരുണാചലിൽ ഉള്ളൂ എന്നാണ്. കോൺഗ്രസിന്റെ ഈ മനോഭാവം അരുണാചലിനും മുഴുവൻ വടക്കുകിഴക്കൻ മേഖലയ്ക്കും കാര്യമായ ദോഷം വരുത്തിവച്ചു. ബിജെപി ഇന്ത്യയെ കോൺഗ്രസ് മനോഭാവത്തിൽനിന്നു മോചിപ്പിച്ചു. ഡൽഹി ഇപ്പോൾ വടക്കുകിഴക്കൻ മേഖലയുമായി കൂടുതൽ അടുത്തിരിക്കുന്നു’’ – നരേന്ദ്ര മോദി പറഞ്ഞു. 5,100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് അരുണാചലിൽ ഉദ്ഘാടനം ചെയ്തത്. English Summary:
PM Modi Launches GST Savings Festival in Arunachal Pradesh: GST Savings Festival was inaugurated by Prime Minister Narendra Modi in Arunachal Pradesh. |