യുവനേതാവ് കനയ്യ കുമാറിനെയും ഗോത്ര നേതാവ് മനീഷ് കുഞ്ജത്തെയും പോലുള്ളവരെ കൈവിട്ട പാർട്ടിക്ക് പുതുതലമുറയേയും പുതിയ കേഡറിനെയും ആകർഷിക്കാൻ കഴിയുന്നില്ലെന്നു സിപിഐ പാർട്ടി കോൺഗ്രസിൽ വിമർശനം. കരടു രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് ഇന്നലെ നടന്ന ചർച്ചയിൽ സിപിഐ ‘ഭൂതകാലക്കുളിരിൽ’ ജീവിക്കുന്ന പാർട്ടിയാണെന്നും വിമർശിക്കപ്പെട്ടു. പാർട്ടി വിട്ടുപോയ നേതാക്കളുടെ പേര് പറഞ്ഞ പ്രതിനിധികളിലൊരാൾ, എന്തുകൊണ്ടാണ് അവരെ ചേർത്തുനിർത്താൻ കഴിയാതിരുന്നതെന്നു ചോദിച്ചു.India News, Malayalam News,Punjab, Attack, Khalistan, narinder sohal, khalistani attack, 1987 punjab terrorism, cpi national council, communist party of india, swaran singh, hindu-sikh unity, aisf president, women\“s organizations, chandigarh congress, political activist, survivor story, resilience, kerala manorama, നരീന്ദർ സോഹൽ, ഖലിസ്ഥാൻ ആക്രമണം, 1987 പഞ്ചാബ് ഭീകരവാദം, സിപിഐ ദേശീയ കൗൺസിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സ്വരൺ സിംഗ്, ഹിന്ദു-സിഖ് ഐക്യം, എഐഎസ്എഫ് പ്രസിഡന്റ്, വനിതാ സംഘടനകൾ, ചണ്ഡീഗഡ് കോൺഗ്രസ്, രാഷ്ട്രീയ പ്രവർത്തക, അതിജീവന കഥ, പ്രതിരോധശേഷി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Narinder Sohal: From Khalistani Attack Survivor to CPI National Council Member
- Also Read നരീന്ദർ: വെടിയുണ്ട തോറ്റ പോരാട്ടവീര്യം; 1987 ലെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണത്തിന് ഇര
കേന്ദ്രസെന്ററിന്റെ പ്രവർത്തനത്തിനും വിമർശനം ഏൽക്കേണ്ടി വന്നു. ഉറങ്ങുന്ന നേതൃത്വമാണ് നമുക്കുള്ളത്. കേന്ദ്ര സെക്രട്ടേറിയറ്റ് പൂർണ പരാജയമാണ്. ഓരോരുത്തരും വഹിക്കുന്ന പദവി എന്താണെന്നും ചുമതല എന്താണെന്നും അറിയാത്ത സ്ഥിതിയാണ്. ദേശീയ നിർവാഹക സമിതിയിലുള്ളയാളുകൾ സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത് അതുകൊണ്ടാണ്. ബാലപാഠം പോലും അറിയാത്ത ചിലർ നേതൃത്വത്തിൽ എത്തുന്നുവെന്നും വിമർശനം ഉയർന്നു. കേരളത്തെ പ്രതിനിധീകരിച്ചു സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജിത് കൊളാടിയും ആർ.ലതാദേവിയുമാണ് സംസാരിച്ചത്. English Summary:
CPI Leadership Under Fire: Delegates Criticize \“Sleeping\“ Central Secretariat at Party Congress |