സംസ്ഥാന പദവിയും സ്വയംഭരണവും: കേന്ദ്രചർച്ച പാളി; ലഡാക്കിൽ രോഷാഗ്നി

deltin33 2025-10-28 08:47:16 views 826
  



ശ്രീനഗർ ∙ ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി 2019ൽ ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനെത്തുടർന്നാണു ലഡാക്ക് കേന്ദ്രഭരണപ്രദേശമാകുന്നത്. ലേ, കാർഗിൽ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്കിൽ നിയമസഭയില്ല. 2 ജില്ലാ കൗൺസിലുകളാണുള്ളത്. ഭരണം കേന്ദ്രം നിയോഗിച്ച ലഫ്. ഗവർണറും.

  • Also Read പബ്ജിയിൽ തോറ്റതിന് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി, 17 കാരന് 100 വർഷം തടവ് ശിക്ഷ   


ലേ ജില്ലയിൽ ഭൂരിപക്ഷം ബുദ്ധമതവിശ്വാസികളാണ്; കാർഗിലിൽ മുസ്‌ലിംകളും. ലേ പ്രതിനിധീകരിക്കുന്നത് ലഡാക്ക് ഏപ്പെക്സ് ബോഡി (എൽഎബി) യാണ്. ഇതിന്റെ യുവജനവിഭാഗമാണ് ഇന്നലെ ലേയിൽ പ്രക്ഷോഭം നടത്തിയത്. കാർഗിലിനെ പ്രതിനിധീകരിക്കുന്നത് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) ആണ്. ഇരുസംഘടനകളും ലഡാക്കിലെ വിവിധ രാഷ്ട്രീയ,മതസംഘടനകളുടെ കൂട്ടായ്മയാണ്.

ഈ സംഘടനകൾ ലഡാക്കിനു സ്വയംഭരണവും സംസ്ഥാനപദവിയും ആവശ്യപ്പെട്ട് 2023 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉന്നത സമിതിയുമായി ചർച്ചയിലാണ്. സംസ്ഥാനപദവിയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിലേറെയും കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിരുന്നു. എന്നാൽ ഭരണഘടനയുടെ ആറാം വകുപ്പു ബാധകമാക്കുന്നതും സംസ്ഥാനപദവിയും ഒരുമിച്ചു നൽകില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്.

ഈ മാസം 10 നു തുടങ്ങിയ നിരാഹാരസമരം 10 ദിവസം പിന്നിട്ടപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 6ന് ചർച്ച നടത്താമെന്ന് അറിയിച്ചു. എന്നാൽ, അതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടാണ് സമരം നയിക്കുന്ന സോനം വാങ്ചുക്ക് സ്വീകരിച്ചത്.  

കേന്ദ്രസർക്കാരിന്റെ ഉദാസീനത യുവാക്കൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കേന്ദ്രത്തിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യയ്ക്കു മൊത്തം നാണക്കേടുണ്ടാക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ കൈവിട്ടുപോകില്ലെന്ന പ്രതീക്ഷയും അദ്ദേഹം ഡൽഹിക്കു കൈമാറിയിരുന്നു.India News, Malayalam News, Rahul Gandhi, INDIA, Indian National Developmental Inclusive Alliance, Bihar Election, rahul gandhi vote heist, congress patna meeting, bihar elections, nitish kumar india alliance, voter list reform bihar, k.c. venugopal, mallikarjun kharge, vote theft allegations, land grab scam bihar, note scam bihar, congress strategy bihar, rjd tejashwi yadav, plutonium bombs vote heist, രാഹുൽ ഗാന്ധി വോട്ട് മോഷണം, കോൺഗ്രസ് പട്ന യോഗം, ബീഹാർ തിരഞ്ഞെടുപ്പ്, നിതീഷ് കുമാർ ഇന്ത്യ മുന്നണി, വോട്ടർ പട്ടിക പരിഷ്കരണം, വോട്ട് കവർച്ച, ഭൂമി കൈയേറ്റം, പണത്തട്ടിപ്പ്, കോൺഗ്രസ് ബീഹാർ തന്ത്രം, മല്ലികാർജുൻ ഖാർഗെ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Rahul Gandhi: “Uranium, Plutonium Bombs“ Coming to Expose Vote Heist in Bihar

എന്നാൽ, വാങ്ചുക്ക് നൽകിയ മുന്നറിയിപ്പാണ് ഇന്നലെ ലഡാക്കിൽ സംഭവിച്ചത്. പ്രതിഷേധം അക്രമത്തിൽ കലാശിച്ചതോടെ അദ്ദേഹം 35 ദിവസത്തേക്കു പ്രഖ്യാപിച്ച നിരാഹാരം പിൻവലിക്കുകയും ചെയ്തു. അക്രമസംഭവങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം, അസ്വസ്ഥരും നിരാശരുമായ ‘ജെൻ സീ’ ആണു പ്രക്ഷോഭം നടത്തിയതെന്നു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

‘കഴിഞ്ഞതവണ, കേന്ദ്രം ചർച്ചയ്ക്കു ക്ഷണിച്ചപ്പോൾ ലഡാക്ക് നേതാക്കൾക്കു ഡൽഹിയിലേക്കു യാത്രചെയ്യാൻ പ്രത്യേകവിമാനം ഉടൻ അയച്ചു. ഇത്തവണ ചർച്ചയ്ക്ക് 16 ദിവസം കാലതാമസം! നിരാഹാരസമരം നടന്നുകൊണ്ടിരിക്കേ ഈ കാലതാമസം സ്വീകാര്യമല്ല’– സോനം വാങ്ചുക്ക് പറഞ്ഞു.

ലേയിൽ 4 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കാർഗിലിൽ ഹർത്താലിന് ആഹ്വാനമുണ്ട്. അടുത്തമാസം ജില്ലാ കൗൺസിലുകളിലേക്കു തിരഞ്ഞെടുപ്പിനു തീരുമാനിച്ചിരിക്കേയാണ് ലഡാക്കിൽ അസ്വസ്ഥത പടരുന്നത്.

ലഡാക്കിന്റെ സമരനായകൻ

ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന് 2018 ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ റമൺ മാഗ്സസെ പുരസ്കാരം ലഭിച്ചു. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിൽ നായകനായ ആമിർഖാന്റെ കഥാപാത്രമായ റാഞ്ചോയ്ക്കു പ്രചോദനമായതു വാങ്ചുക്കിന്റെ പ്രവർത്തനമായിരുന്നു.

1996ൽ ലഡാക്കിൽ 5% പേർ മാത്രമാണു മെട്രിക്കുലേഷൻ ജയിച്ചത്. പരസ്പരം സഹായിച്ചുള്ള പഠനമാർഗം അവലംബിച്ചു 2015ൽ വിജയശതമാനം 75 ആക്കി ഉയർത്താൻ സോനത്തിനു കഴിഞ്ഞു.

ലഡാക്ക് കേന്ദ്രഭരണപ്രദേശമായതിനു പിന്നാലെ സ്വയംഭരണത്തിനുവേണ്ടി സമാധാന മാർഗത്തിലുള്ള സമരത്തിനാണ് വാങ്ചുക്ക് നേതൃത്വം നൽകിവന്നത്. പ്രക്ഷോഭം അക്രമാസക്തമായതിനുകാരണം സോനത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണെന്ന ആരോപണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. English Summary:
Srinagar: Ladakh Statehood Protests Turn Violent as Central Talks Collapse
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.