പുതുച്ചേരി കാർ ഇടപാട്: മന്ത്രിയുടെ സത്യവാങ്മൂലവും റജിസ്ട്രേഷൻ രേഖയുമായി വൈരുധ്യം

LHC0088 2025-10-28 08:48:54 views 684
  

  

  



തിരുവനന്തപുരം ∙ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള പുതുച്ചേരി റജിസ്ട്രേഷൻ കാർ കേരളത്തിലേക്കു മാറ്റിയപ്പോൾ തിരിമറി നടന്നതു പുനലൂർ ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് കേന്ദ്രീകരിച്ച്. പി വൈ 01 സി ക്യു 12 എന്ന നമ്പറിൽ പുതുച്ചേരിയിൽ ബിന്ദു വാഹനം റജിസ്റ്റർ ചെയ്തത് ‘രണ്ടാം ഉടമ’യായിട്ടാണ് എന്ന വിവരം ആർസി ബുക്കിൽ ഉണ്ടായിരിക്കെയാണ് ഇതു മറച്ചുവച്ചത്. 5 വർഷം പഴക്കമുള്ള വണ്ടി ‘ടൈപ്പ് ന്യു’ എന്ന പേരിൽ റജിസ്റ്റർ ചെയ്തപ്പോഴും വാഹനത്തിന്റെ പുതുച്ചേരി (2017), മഹാരാഷ്ട്ര (2013) റജിസ്ട്രേഷൻ വിവരങ്ങൾ അവഗണിച്ചു.    ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള കാറിന്റെ കേരളാ റജിസ്ട്രേഷൻ രേഖയിൽ റജിസ്ട്രേഷൻ ടൈപ്പ് ‘ന്യൂ’ എന്നും ഓണർഷിപ് സീരിയൽ ‘1’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

  • Also Read ഏരിയ കമ്മിറ്റിയംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി സിപിഎം; നടപടി വിഭാഗീയ പ്രവർത്തനം ആരോപിച്ച്   
  ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കാറിന്റെ പുതുച്ചേരി റജിസ്ട്രേഷൻ രേഖയിൽ ‘അദർ സ്റ്റേറ്റ് വെഹിക്കിൾ’, ‘ഓണർഷിപ് സീരിയൽ 2’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

2017ലാണ് ഈ വാഹനം ഭാര്യയുടെ പേരിൽ വാങ്ങിയതെന്നു ഗണേഷ്കുമാർ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ സത്യവാങ്മൂലത്തിലുണ്ട്. മന്ത്രി തന്നെ ഇങ്ങനെ സത്യവാങ്മൂലം നടത്തിയിരിക്കെയാണ്, ആർടി ഓഫിസിലെ രേഖയിൽ മന്ത്രി പത്നി ഈ വാഹനത്തിന്റെ ‘ആദ്യ ഉടമ’യും വാഹനം ‘പുതിയ റജിസ്ട്രേഷനു’മായത്. ഗതാഗത മന്ത്രി ഉപയോഗിച്ചിരുന്ന വാഹനവുമായി ബന്ധപ്പെട്ടു കൃത്രിമം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പ്രതികരിക്കാനോ, അന്വേഷിക്കാനോ മന്ത്രിയോ വകുപ്പോ തയാറായിട്ടില്ല.Alappuzha accident, Child death Kerala, Gate accident Alappuzha, Kerala news, Accident news Kerala, Malayala Manorama Online News, Infant death Alappuzha, Kerala accident news today, Sliding gate accident, Toddler accident Kerala, കുട്ടി മരണം, ഗേറ്റ് അപകടം, ആലപ്പുഴ അപകടം, ശിശു മരണം, കേരള വാർത്ത, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News



കാർ കേരളത്തിൽ റജിസ്റ്റർ ചെയ്തപ്പോൾ രേഖകളിൽ കൃത്രിമത്വം സംഭവിച്ചുവെന്ന വിവരം ഗതാഗത കമ്മിഷണറുടെ ഓഫിസിലും പുനലൂർ ആർടി ഓഫിസിലും നേരത്തേ തന്നെ അറിഞ്ഞിരുന്നു. ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷ കഴിഞ്ഞ നവംബറിൽ രണ്ടിടത്തും ലഭിച്ചതാണ്. കാർ ബിന്ദു ഗണേഷ്കുമാറിന്റേതാണെന്നും പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തതാണെന്നുമുള്ള മറുപടിയും നൽകി. എന്നാൽ വിലാസം, പുതുച്ചേരിയിൽ നൽകിയ മേൽവിലാസം ഉൾപ്പെടെയുള്ള ചോദ്യങ്ങൾ അവഗണിച്ചു.

മൂന്നാംകക്ഷിയുടെ വിവരങ്ങളായതിനാൽ നൽകാനാകില്ലെന്നായിരുന്നു മറുപടി. 2017ലെ പുതുച്ചേരിയിലെ റജിസ്ട്രേഷൻ രേഖയിൽ വാഹനത്തിന്റെ വിലയായി കാണിച്ചിരിക്കുന്നത് 34.02 ലക്ഷം രൂപയാണ്. 2018 ജനുവരിയിൽ 5.01 ലക്ഷം രൂപ നികുതിയടച്ചാണു കേരളത്തിൽ റജിസ്ട്രേഷൻ നടത്തിയതെന്നു ഗതാഗത കമ്മിഷണർ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലുണ്ട്. എന്നാൽ 2021 ൽ നിയമസഭയിലേക്കു മത്സരിച്ച ഘട്ടത്തിൽ ഈ വാഹനത്തിന്റെ വിലയായി ഗണേഷ്കുമാറിന്റെ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നതു 13 ലക്ഷം രൂപയാണ്. English Summary:
Ganesh Kumar\“s Wife Car Registration: Car registration irregularities are at the center of this issue involving Minister Ganesh Kumar. The case involves discrepancies in the registration documents of a car owned by his wife, raising questions about potential malpractices.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134225

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.