LHC0088 • 2025-10-28 08:51:50 • views 1237
2023 പിഡിസി!!! ഇക്കഴിഞ്ഞ ഏപ്രിൽ നാലിനാണു ശാസ്ത്രലോകം ആ വാക്കു കേട്ടത്. പൊതുജനത്തിന് അത് ഇപ്പോഴും അജ്ഞാതം. ഭൂമിയിൽ ‘സർവനാശം വിതയ്ക്കാൻ’ പോന്ന ഉൽക്കയുടെ പേരാണത്. മുൻകരുതലുകൾ എങ്ങനെ സ്വീകരിക്കാമെന്ന് ശാസ്ത്രജ്ഞർ കൂടിയിരുന്നാലോചിച്ചു. അതുപക്ഷേ സൈദ്ധാന്തികമായ ഒരു തരം മോക്ഡ്രിൽ ആയിരുന്നു. ലോകാവസാനം എങ്ങനെയെന്ന് വിവരിക്കുന്ന മോക്ഡ്രിൽ. പതിമൂന്നു വർഷംകൊണ്ട് ഭൂമിയെ സമീപിക്കുന്ന ഉൽക്കയ്ക്ക് നൽകിയ സാങ്കല്പിക നാമമാണ് 2023 പിഡിസി അഥവാ Planetary Defense Conference. ഉൽക്ക പതിക്കുന്നതും സാങ്കൽപികം. പക്ഷേ അത്തരമൊരു സാഹചര്യം മുൻകൂട്ടി കാണണമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.  |
|