ചെന്നൈ ∙ കരൂരിൽ നടത്തിയ യോഗത്തിലേക്ക് 10,000 പേർ മാത്രമേ എത്തുകയുള്ളൂവെന്നാണു ടിവികെ യോഗത്തിന് അനുമതി തേടി പൊലീസിനു നൽകിയ കത്തിലുള്ളത്. എന്നാൽ, യോഗ സ്ഥലത്ത് കുട്ടികൾ അടക്കം എത്തിയത് 2 ലക്ഷത്തോളം പേരാണെന്നാണു വിവരം.
- Also Read രാഷ്ട്രീയത്തിലും സിനിമാസ്റ്റൈൽ; വിജയ് ചോദിച്ചു: \“ഇതെന്താ ആംബുലൻസിൽ നമ്മുടെ കൊടി ?\“
കഴിഞ്ഞ 25ന് കരൂർ എസ്പിക്കു നൽകിയ കത്തിൽ, വിജയ് റോഡ് വഴി യാത്ര ചെയ്യുമെന്നും ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, ഉച്ചഭാഷിണി എന്നിവ സ്ഥാപിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിലാണു സമ്മേളന വേദിയെക്കുറിച്ചും അവകാശവാദം ഉന്നയിച്ചത്. ഒരു എൻജിനീയർ സമ്മേളന വേദി പരിശോധിച്ചെന്നും 1,20,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ പ്രദേശത്ത് 60,000 പേർക്കു വരാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു. എന്നാൽ, പാർട്ടി 10,000 പേരെ മാത്രമേ യോഗത്തിലേക്കു പ്രതീക്ഷിക്കുന്നുള്ളൂ, അതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്നും യോഗത്തിന് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു ഉറപ്പിനു പിന്നാലെയാണു നിബന്ധനകളോടെ പൊലീസ് യോഗത്തിന് അനുമതി നൽകിയത്.
പ്രഖ്യാപിച്ചതിലും മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. 6 മണിക്കൂറോളം കരൂർ ടൗൺ ആൾക്കൂട്ടത്തിൽ സ്തംഭിച്ചു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ വിജയ് മടിക്കുന്നു എന്ന ആരോപണത്തെത്തുടർന്നാണ് വാരാന്ത്യങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, കാര്യമായ സംഘടനാ സംവിധാനമില്ലാത്ത ടിവികെ പാർട്ടിക്ക് വൻ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനു മുന്നൊരുക്കങ്ങളുണ്ടായില്ല. അവധി ദിനമായതിനാലാണ് കുട്ടികൾ കൂട്ടത്തോടെ എത്തിയത്.India News,Malayalam News, Vijay, Tamizhaga Vetri Kazhagam, TVK, TVK Rally Stampede, Vijay politics, TVK party, Tamil Nadu elections, M.K. Stalin, DMK vs Vijay, actor Vijay political entry, political rallies, ambulance incident Vijay, Dravidian politics, Periyar, Annadurai, Karur rally, unfulfilled promises DMK, Thalapathy Vijay, political campaigning, Tamil Nadu current affairs, Kollywood politics, വിജയ് രാഷ്ട്രീയം, ടിവികെ പാർട്ടി, തമിഴ്നാട് രാഷ്ട്രീയം, വിജയ് പ്രസംഗം, ഡിഎംകെ വിജയ്, അംബുലൻസ് സംഭവം വിജയ്, കരുർ റാലി, നടൻ വിജയ്, ദ്രാവിഡ രാഷ്ട്രീയം, എം കെ സ്റ്റാലിൻ, വിജയ് രാഷ്ട്രീയ പ്രവേശം, തമിഴ്നാട് തെരഞ്ഞെടുപ്പ്, തളപതി വിജയ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Cinema-Style Politics: Actor Vijay\“s Challenge to Tamil Nadu\“s Established Parties
വിമർശനവുമായി എതിർ പാർട്ടികൾ
ചെന്നൈ ∙ വിജയ്‌യുടെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും അപകടമുണ്ടായതിനെതിനെ കടുത്ത വിമർശനവുമായി രാഷ്ട്രീയകക്ഷികളും നേതാക്കളും. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും ഉത്തരവാദികളെ നിയമത്തിനു മുൻപിലെത്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷൺമുഖം ആവശ്യപ്പെട്ടു. ഒരു നിയന്ത്രണത്തിനും വിധേയരാകില്ലെന്ന തമിഴ് വെട്രിക് കഴകം (ടിവികെ) പാർട്ടി നേതാക്കളുടെ നിലപാടാണ് ദുരന്തത്തിനു കാരണം. പ്രവർത്തകർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
കത്തുന്ന വെയിലിൽ ജനങ്ങളെ മണിക്കൂറുകളോളം കാത്തുനിർത്തിയ വിജയ്‌യും ടിവികെ നേതാക്കളുമാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. 8.45നു തുടങ്ങേണ്ടിയിരുന്ന പരിപാടി ആറു മണിക്കൂർ മനഃപൂർവം വൈകിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റാലിയുടെ സംഘാടകരും സുരക്ഷാ സംവിധാനങ്ങളൊരുക്കാത്ത സർക്കാരും ദുരന്തത്തിനു മറുപടി പറയണമെന്ന് ബിജെപി അശ്വത്ഥമാൻ അല്ലിമുത്തു ആവശ്യപ്പെട്ടു. English Summary:
Vijay Rally Chaos: 2 Lakh Arrive as 10,000 Expected, Opposition Slams TVK  |