ഒരേ വർഷം ജനിച്ചവർ, ഏതാണ്ട് ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ, ഒരേ കാലഘട്ടത്തിൽ സൂപ്പർതാര പദവിയിലേക്ക് പറന്നുയർന്നവർ... ബോളിവുഡിലെ ഖാൻത്രയങ്ങൾക്ക് സവിശേഷതകളും സാമ്യതകളും ഏറെയാണ്. ഇപ്പോൾ ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും മക്കളും ഒരേ കാലഘട്ടത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. താരങ്ങളുടെ പിൻതലമുറക്കാർ സിനിമയിൽ എത്തുന്നതും നടീനടന്മാരാകുന്നതും പുതിയ കാര്യമല്ലെങ്കിലും ആരവങ്ങളും കോലാഹലങ്ങളും ഇല്ലാതെ നിശ്ശബ്ദമായി ഒരു തലമുറമാറ്റം നടക്കുകയാണ് ബോളിവുഡിൽ. ആമിർ ഖാന്റെയും ഷാറുഖ് ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കൾ സിനിമയിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. ബച്ചൻ കുടുംബത്തിൽ നിന്നും കപൂർ കുടുംബത്തിൽ നിന്നുമുള്ള ഇളമുറക്കാരും പുതിയ സിനിമകളിലൂടെയും വെബ്സീരിസുകളിലൂടെയും വരവറിയിച്ചു. എന്നാൽ ഇവരെല്ലാം വിജയം കാണുന്നുണ്ടോ? സിൽവർ സ്ക്രീൻ ഇവരെ സ്വീകരിച്ചോ, അതോ ചെറിയൊരു മിന്നിത്തിളക്കത്തിനു ശേഷം പുറത്തേയ്ക്കുള്ള വഴി കാണിക്കുകയാണോ? തുടർപരാജയങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ബോളിവുഡിന് പിടിവള്ളിയാകുമോ ഈ തലമുറമാറ്റം? English Summary:
Suhana, Junaid, Khushi, Rasha... The Rise of the Nepo Kids and the Silent Cinematic Shift in Bollywood |